നീലേശ്വരം തീവണ്ടിനിലയം
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ നീലേശ്വരം പട്ടണത്തിൽ പ്രവർത്തിക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനാണ് നിലേശ്വരം റെയിൽവേ സ്റ്റേഷൻ (കോഡ്: എൻഎൽഇ) അഥവാ നീലേശ്വരം തീവണ്ടിനിലയം. സതേൺ റെയിൽവേയിലെ ഷൊർണൂർ - മംഗലാപുരം വിഭാഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളും ആറ് ട്രാക്കുകളും ഉണ്ട്. സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, മംഗലാപുരം, ന്യൂഡൽഹി, നാഗർകോവിൽ, ബാംഗ്ലൂർ തുടങ്ങി നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. നീലേശ്വരം നഗരസഭ , ചെറുവത്തൂർ, മടിക്കൈ, കോടോം ബേളൂർ, കിനാനൂർ കരിന്തളം, ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി തുടങ്ങിയ പഞ്ചായത്തുളിലുള്ളവർ പൂർണമായും കാഞ്ഞങ്ങാട് നഗരസഭയിലെ ജനങ്ങൾ ഭാഗീകമായും നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായ കോട്ടഞ്ചേരി, കോട്ടപ്പുറം, അഴിത്തല തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നീലേശ്വരം സ്റ്റേഷനിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകും. കണ്ണൂർ യൂണിവേഴ്‌സിറ്റി ഓഫ് ക്യാപ്‌സ്, കേന്ദ്ര വിദ്യാലയം, കാർഷിക കോളജ്, സംസ്‌കൃത കോളജ്, നിരവധി ആർട്സ് ആൻഡ് സയൻസ് കോളജുകൾ എന്നിവ നീലേശ്വരത്ത് പ്രവർത്തിക്കുന്നുണ്ട്.
Nileshwar | |
---|---|
Indian Railway Station | |
Location | Railway Station Road, Nileshwar, Kasaragod, Kerala India |
Coordinates | 12°15′22″N 75°08′09″E / 12.256158°N 75.135748°E |
Platforms | 2 |
Tracks | 5 |
Connections | Bus stand, Taxicab stand, Auto rickshaw stand |
Construction | |
Structure type | Standard (on ground station) |
Parking | Yes |
Other information | |
Status | Functioning |
Station code | NLE |
Zone(s) | Southern Railway |
Division(s) | Palakkad |
Location | |
പരാമർശങ്ങൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Nileshwar railway station