വെളിയം
വെളിയം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 30280 ചതുരശ്ര മീറ്റർ വിസ്തൃതൃതിയുള്ള വെളിയം വില്ലേജിലെ ജനസംഖ്യ 32030 ആണ്. മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലുമാണ് വെളിയം ഉൾപ്പെടുന്നത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ പാറക്വാറികൾ സ്ഥിതി ചെയ്യുന്നത് വെളിയം ഗ്രാമ പഞ്ചായത്തിലാണ് . വെളിയം ഭാർഗ്ഗവൻ , കുടവട്ടൂർ മുരളി തുടങ്ങി ഒട്ടേറെ കലാ-കായിക , രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരുടെ നാടാണ് വെളിയം . മറവൻ മല , മയിലാടുംകുന്ന് , മാൻ ചാടിപ്പാറ ....... തുടങ്ങിയ നയനമനോഹരങ്ങളായ സ്ഥലങ്ങൾ ഗതകാല സ്മരണകളുണർത്തി ഇവിടെയുണ്ട്.വിനോദ സഞ്ചാരികളെ ആകർഷിച്ച് കൊണ്ട് മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയും ഇവിടെ സ്ഥിതി ചെയ്യുന്നു .
Veliyam | |
---|---|
ഗ്രാമം | |
Coordinates: 8°55′0″N 76°46′0″E / 8.91667°N 76.76667°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഭരണസമിതി | Panchayat |
• ഔദ്യോഗികം | മലയാളം |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-24 |
കൃഷി
തിരുത്തുകകൂടുതൽ ആളുകളും കൃഷിക്കാരാണ്. നെല്ലും തെങ്ങും വാഴയും മരച്ചീനിയും കൃഷിചെയ്ത് വരുന്നു. ഇന്ന് റബ്ബർ കൃഷിയിലേയ്ക്കു തിരിഞ്ഞിരിക്കുന്നു.
വിദ്യാഭ്യാസം
തിരുത്തുകവെളിയം കോളനി ജംഗ്ഷനിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും ഒരു യു . പി . സ്കൂളും ഉണ്ട്. വെളിയം എൽ. പി. ജി.എസ് , പാലക്കോട്ട് എൽ. പി. ജി. എസ് , മാലയിൽ. എൽ. പി . ജി. എസ് , കായിലാ എസ് .കെ . വി . യു. പി . സംസ്കൃത സ്കൂൾ , ഐ. ടി. ഐ എന്നിവയും വെളിയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വെളിയം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറീ സ്കൂൾ മുട്ടറ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആകുന്നു
ഗതാഗതം
തിരുത്തുകവെളിയം വഴി കൊട്ടാരക്കര > പാരിപ്പള്ളി KSRTC ചെയിൻ സർവ്വീസും , ഓയൂർ - കൊട്ടാരക്കരക്ക് സ്വകാര്യ ബസ്സുകളും ഉണ്ട് .
വെളിയത്ത് നിന്നും പൂയപ്പള്ളി വഴിയും നെടുമൺകാവ് വഴിയും കൊല്ലത്തേക്ക് ബസ്സുണ്ട്.
കുണ്ടറ, അഞ്ചാലുംമൂട് ഭാഗങ്ങളിലേക്കും ബസ്സ് ലഭ്യമാണ്.
അമ്പലംകുന്ന് വഴി ആയൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കടക്കൽ ഭാഗങ്ങളിലേക്കും ബസ്സുകളുണ്ട്.
പ്രധാന റോഡുകൾ
തിരുത്തുക- ഓയൂർ > < കൊട്ടാരക്കര
- കുണ്ടറ - ആയൂർ - കുളത്തൂപ്പുഴ
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- പൂയപ്പള്ളി
- ഓടനാവട്ടം
- കൊട്ടറ
- കുടവട്ടൂർ
- വാക്കനാട്
- മൈലോട്
- ഓയൂർ
- വെളിനെല്ലൂർ
- ആയൂർ
- കൊല്ലം
- മുട്ടറ
- മരുതമൺപള്ളി
രാഷ്ട്രീയം
തിരുത്തുകവെളിയം പ്രധാന ദേശീയ പാർട്ടികളുടെ നേതാക്കന്മാർ പലരുടെയും ജന്മസ്ഥലമായി അറിയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായി ആണ് അറിയപ്പെടുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന വെളിയം ഭാർഗവൻ ഇവിടത്തുകാരനായിരുന്നു. വെളിയം ദാമോദരൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രഗല്ഭ വ്യക്തിയാണ്. [1]
ചരിത്രം
തിരുത്തുകവേളി യാൻ എന്ന് പേരുള്ള ഒരു നാട്ടുരാജാവ് ഇവിടം ഭരിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് വെളിയം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേളിയാൻ രാജാവ് നല്ലീലി പെണ്ണിനെ വിവാഹം ചെയ്തെന്നും അങ്ങനെ നല്ലില എന്നേ പേരിൽ സ്ഥലം ഉണ്ടായെന്നും പറയപ്പെടുന്നു. വെളിയത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് നല്ലില സ്ഥിതി ചെയ്യുന്നത്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-16. Retrieved 2016-12-17.