കതിനാവെടി

ക്ഷേത്രങ്ങളിലെ വെടിവഴിപാടിനുപയോഗിക്കുന്ന സാധനമാണ് കതിനകള്‍.
(വെടിവഴിപാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മിക്കവാറും ദേവീക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ഒരു ആചാരമാണ് വെടിവഴിപാട്. ഇതിനുപയോഗിക്കുന്ന സാധനങ്ങളാണ് കതിനകൾ. കതിനക്കുറ്റികളിൽ വെടിമരുന്നും ഇഷ്ടികയും നിറച്ച് തീകൊളുത്തുന്നു.

കതിനക്കുറ്റി

നിർമ്മാണം

തിരുത്തുക

ഉരുക്കുകൊണ്ടും, മരം കൊണ്ടും കതിനകൾ നിർമ്മിച്ചു വരുന്നു. മരങ്ങൾകൊണ്ട് ആദ്യം ഉടുക്കിന്റെ രൂപത്തിൽ കതിനയുണ്ടാക്കുന്നു. തുടർന്ന് വെടിമരുന്ന് അരച്ചുചേർക്കുന്നു. ഇതിനെ ഒരു ആണികൊണ്ട് ബന്ധിപ്പിച്ചശേഷം നൂലുകോർക്കുന്നു. തുടർന്ന് തിരികൊളുത്തുന്നതോടെ അതു പൊട്ടുന്നു.

കേരളത്തിൻറെ മിക്ക ഭാഗങ്ങളിലും ഉരുക്കു കൊണ്ട് നിർമിച്ച കതിനക്കുറ്റികളാണ് ഉപയോഗിച്ച് വരുന്നത്. ഏകദേശം 20 സെന്റിമീറ്റർ ഉയരവും 10 സെന്റിമീറ്ററോളം വ്യാസവും വരുന്ന ഉരുക്ക് കതിനക്കുറ്റികളിൽ മധ്യത്തിൽ ഉള്ള ദ്വാരത്തിൽ കരിമരുന്നു നിറച്ച ശേഷം കുറ്റിയുടെ മുകൾ ഭാഗം ഇഷ്ടിക പൊടി നിറച്ചു അടയ്ക്കുന്നു. ഉരുക്കുകുറ്റികളിൽ വെടിമരുന്ന് അടിച്ചു നിറക്കുവാനായി മരക്കഷണങ്ങളോ, മുളങ്കഷണങ്ങളോ ആണ് ഉപയോഗിക്കുന്നത്. ഘർഷണം മൂലം തീപ്പൊരി ഉണ്ടാകാതിരിക്കുവാനാണ് മരം ഉപയോഗിക്കുന്നത്. കതിനക്കുറ്റിയുടെ മധ്യത്തിലെ ദ്വാരത്തിനു കുറ്റിയുടെ അടിഭാഗത്തായി മറ്റൊരു ചെറിയ ദ്വാരം കൂടി ഉണ്ടാകും. ഈ ദ്വാരത്തിലൂടെയാണ് തിരി കുറ്റിയുടെ അകത്തേക്ക് കടത്തി വിടുന്നത്. ഇപ്രകാരം അടിയിൽ വെടിമരുന്നും മുകളിൽ ഇഷ്ടികപ്പൊടിയും നിറച്ച കതിനക്കുറ്റിക്ക് താഴത്തെ തിരിയിൽ നിന്നും തീ കൊടുക്കുമ്പോൾ, വെടിമരുന്ന് കത്തുന്നു. ഇതുമൂലം ഉണ്ടാകുന്ന വാതകങ്ങളെ പുറത്തേക്കു പോകുവാൻ മുകൾഭാഗത്ത്‌ ഉള്ള ഇഷ്ടികപ്പൊടി അനുവദിക്കുന്നില്ല. ഇതുമൂലം കതിനയുടെ അകത്തുണ്ടാകുന്ന സമ്മർദത്തിൽ ഇഷ്ടികപ്പൊടി കതിനയിൽ നിന്നും ശക്തിയായി പുറംതള്ളപ്പെടുന്നു. ആ ശബ്ദമാണ് കതിന പൊട്ടുമ്പോൾ നമ്മൾ കേൾക്കുന്നത്.

വെടിവഴിപാട് പ്രധാനമായിട്ടുള്ള കേരളത്തിലെ ക്ഷേത്രങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കതിനാവെടി&oldid=4071394" എന്ന താളിൽനിന്ന് ശേഖരിച്ചത്