തൃപ്പൂണിത്തുറ നഗരത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്നു ചെയ്യുന്ന. പുതിയകാവ് ക്ഷേത്രം കമ്പകെട്ടിന് പ്രശസ്തമാണ്. പഴയ തിരു-കൊച്ചി അതിർത്തി സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ മൈതാനത്താണ്. 1959 -ഇൽ തൃപ്പൂണിത്തുറയിൽ ഗവണ്മെന്റ് ആയുർവേദ കോളേജ് തുടങ്ങുവാൻ ഈ ക്ഷേത്രത്തിന്റെ സ്ഥലം സൗജന്യമായി വിട്ടു നൽകുകയുണ്ടായി. 2024 ഫെബ്രുവരി 12 ന്  തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചു  സ്ഫോടനം നടക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തിരുന്നു.[1]

  1. "തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിൽ വൻ സ്‌ഫോടനം: ഒരു മരണം; നിരവധിപ്പേർക്ക് പരുക്ക്". Retrieved 2024-02-12.
"https://ml.wikipedia.org/w/index.php?title=പുതിയകാവ്_ക്ഷേത്രം&oldid=4095304" എന്ന താളിൽനിന്ന് ശേഖരിച്ചത്