മിസ്റ്റർ ക്ലീൻ
മലയാള ചലച്ചിത്രം
വിനയന്റെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, ആനി, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മിസ്റ്റർ ക്ലീൻ. ജി.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ് കാലടി, പി.എസ്. കുര്യാക്കോസ് എന്നിവർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ നീനയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്.
മിസ്റ്റർ ക്ലീൻ | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | ശ്രീനിവാസ് കാലടി പി.എസ്. കുര്യാക്കോസ് |
കഥ | നീന |
തിരക്കഥ | രാജൻ കിരിയത്ത് വിനു കിരിയത്ത് |
അഭിനേതാക്കൾ | മുകേഷ് ശ്രീനിവാസൻ ആനി ദേവയാനി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി വിനയൻ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ജി.കെ. പ്രൊഡക്ഷൻസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മുകേഷ് – ഡോ. രാജഗോപാൽ
- ശ്രീനിവാസൻ – മഹാദേവൻ തമ്പി
- രാജൻ പി. ദേവ് – മാധവൻ തമ്പി
- ഹരിശ്രീ അശോകൻ – അയ്മൂട്ടി
- കോട്ടയം നസീർ – അറ്റൻഡർ വേലായുധൻ
- സാദിഖ് – ഡോ. ജോസഫ് മാത്യു
- എൻ.എഫ്. വർഗ്ഗീസ് – ഡോ. അലക്സ്
- മധുപാൽ – ജയകൃഷ്ണൻ
- ആനി – ഡോ. നന്ദിനി
- ദേവയാനി – സിസ്റ്റർ നിർമ്മല
- സീനത്ത്
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി, വിനയൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൗണ്ട്.
- ഗാനങ്ങൾ
- എൻ സ്വർണ്ണമാനേ ഇനി വിടില്ല നിന്നെ – ബിജു നാരായണൻ, കെ.എസ്. ചിത്ര
- ഏഴു നില മാളികമേലേ – കെ.ജെ. യേശുദാസ്
- ഏഴുനില മാളികമേലേ – റോഷിനി
- ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു – പി.ആർ. പ്രകാശൻ (ഗാനരചന: വിനയൻ)
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: ജി. മുരളി
- കല: ബോബൻ
- ചമയം: രവീന്ദ്രൻ, ശിവ
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: ബൃന്ദ
- പരസ്യകല: സാബു കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ബാലാജി
- നിർമ്മാണ നിയന്ത്രണം: രഞ്ജിത്
- റീറെക്കോർഡിങ്ങ്: കോതണ്ഡം
- വാതിൽപുറ ചിത്രീകരണം: ശ്രീമൂവീസ്
- ലെയ്സൻ ഓഫീസർ: ഉണ്ണി പൂങ്കുന്നം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മിസ്റ്റർ ക്ലീൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മിസ്റ്റർ ക്ലീൻ – മലയാളസംഗീതം.ഇൻഫോ