വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

മലയാള ചലച്ചിത്രം

വിനയന്റെ സംവിധാനത്തിൽ കലാഭവൻ മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. തൃവേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ കബീർ, പി.എ. ലത്തീഫ്, വിന്ധ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ വിനയന്റേതാണ്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ജെ. പള്ളാശ്ശേരി ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കലാഭവൻ മണിക്ക് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
സംവിധാനംവിനയൻ
നിർമ്മാണംകബീർ
പി.എ. ലത്തീഫ്
വിന്ധ്യൻ
കഥവിനയൻ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾകലാഭവൻ മണി
സായി കുമാർ
പ്രവീണ
കാവേരി
വാണി വിശ്വനാഥ്
സംഗീതംമോഹൻ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോത്രിവേണി പ്രൊഡക്ഷൻസ്
വിതരണംസർഗ്ഗം സ്പീഡ് റിലീസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
കലാഭവൻ മണി രാമു
സായി കുമാർ
ഇന്ദ്രൻസ്
ജനാർദ്ദനൻ
മേഘനാഥൻ
ബിജു മേനോൻ
കെ.ബി. ഗണേഷ് കുമാർ
കൃഷ്ണകുമാർ
അഗസ്റ്റിൻ
ഭരത് ഗോപി
കാവേരി വാസന്തി
പ്രവീണ ലക്ഷ്മി
വ‍ാണി വിശ്വനാഥ്

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സർഗ്ഗം സ്പീഡ് ഓഡിയോസ്. ഈ ചിത്രത്തിലെ 'ചാന്ത് പൊട്ടും ചങ്കേലസ്സും...' എന്ന് തുടങ്ങുന്ന ഗാനത്തിന് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം രണ്ടാമത്തെ തവണ ലഭിച്ചു.

ഗാനങ്ങൾ
  1. ആലിലക്കണ്ണാ നിന്റെ മുരളിക – കെ.ജെ. യേശുദാസ്
  2. പ്രകൃതീശ്വരി – കെ.ജെ. യേശുദാസ്
  3. തേനാണുനിൻ സ്വരം – കെ.എസ്. ചിത്ര
  4. ചാന്ത് പൊട്ടും ചങ്കേലസ്സും – എം.ജി. ശ്രീകുമാർ
  5. കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി – കലാഭവൻ മണി
  6. തേങ്ങാപൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. തേങ്ങാപ്പൂളും കൊക്കിലൊതുക്കി – കെ.ജെ. യേശുദാസ്
  8. കണ്ണുനീരിനും ചിരിയ്ക്കാനറിയാം – കെ.ജെ. യേശുദാസ്
  9. തേനാണുനിൻ സ്വരം – കെ.ജെ. യേശുദാസ്
  10. ആലിലക്കണ്ണാ നിന്റെ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം ജി. മുരളി
കല എം. ബാവ
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം ഊട്ടി ബാബു
നൃത്തം സമ്പത്ത് രാജ്
പരസ്യകല ഹരിത
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അജിത് വി. ശങ്കർ
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം എഴുമലൈ
ഡി.ടി.എസ്. മിക്സിങ്ങ് ലക്ഷ്മി നാരായണൻ
നിർമ്മാണ നിർവ്വഹണം രാജൻ കുന്ദംകുളം
യൂണിറ്റ് ജൂബിലി സിനി യൂണിറ്റ്
ലെയ്‌സൻ സുപാൽ, ശ്രീധർ
ഓഫീസ് നിർവ്വഹണം ദിനൻ, മഹേഷ്
അസോസിയേറ്റ് ഡയറക്ടർ എസ്.പി. മഹേഷ്

പുരസ്കാരങ്ങൾ

തിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരം 1999

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക