ഇത് പൂർത്തിയാകാൻ ഒരു യജ്ഞം തന്നെ വേണ്ടിവരും. അല്ലെങ്കിൽ ഒരു പാട് സമയമെടുക്കും. അടിസ്ഥാന വിവരങ്ങളെങ്കിലുമുള്ളതാവണം ഈ ലേഖനങ്ങൾ. ഒന്നും അപൂർണ്ണമായി അവശേഷിക്കരുത്. എന്തു പറയുന്നു--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:25, 4 ജൂൺ 2007 (UTC)Reply

ആദ്യം അടിസ്ഥാന വിവരങ്ങൾ ഉള്ള ഒന്നോ രണ്ടോ ഖണ്ഡികകളിൽ തുടങ്ങിയാൽ പോരേ? പിന്നീട് വലുതാക്കാം. ഭഗീരഥ പ്രയത്നം വേണ്ടിവരും. ഭഗീരഥൻ എവിടെ? :-) Simynazareth 10:46, 4 ജൂൺ 2007 (UTC)simynazarethReply
അതു മതി. എന്നാലേ മലയാളം വിക്കിയെ ഒരു എൻ‍സൈക്ലോപീഡിയയുടെ ലെവലിലെങ്കിലും എത്തിക്കാൻ കഴിയൂ. ലേഖനം തുടങ്ങുന്നവർക്ക് തുടങ്ങാം പൂർത്തിയാക്കേണ്ടവർക്ക് പൂർത്തിയാക്കാം. അതല്ലേ വിക്കിയുടെ ഒരു അത്.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 11:00, 4 ജൂൺ 2007 (UTC)Reply
നമ്മൾ ഒരു പാട് പേരില്ലേ!! ഒത്തു പിടിച്ചാൽ മലയും പോരും !! ഏലൈസ!! ഞാൻ കൈ വച്ചു!! നിങ്ങളൊ!!!! ?--  ജിഗേഷ്  ►സന്ദേശങ്ങൾ  13:08, 4 ജൂൺ 2007 (UTC)Reply


നേംസ്പേസ് മാറ്റണം തിരുത്തുക

ഈ പട്ടികയുടെ നേംസ്പേസ് മാറ്റണം. വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ട 1000 ലേഖനങ്ങളുടെ പട്ടിക എന്നോ മറ്റോ ആകണം ഇതിന്റെ പേരു. ഇതു ഒരു സധാരണ ലേഖനം അല്ലല്ലോ. നമുക്ക് ഭാവിയിൽ ചെയ്യുവാനുള്ള ലേഖനങ്ങളുടെ ഒരു പട്ടിക മാത്രമല്ലേ ഇതു. --Shiju Alex 13:10, 4 ജൂൺ 2007 (UTC)Reply

കൊള്ളലോ. സം‌വാദം ഇട്ടു സേവ് ചെയ്തപ്പോഴേക്ക് നേംസ്പേസ് മാറ്റിയോ , --Shiju Alex 13:11, 4 ജൂൺ 2007 (UTC)Reply
 Y ചെയ്തു


റീഡയറക്ട് പേജുകൾ തിരുത്തുക

ഈ പട്ടികയിലെ കുറേ ലേഖനങ്ങൽ മലയാളം വിക്കിയിൽ നമ്മൾ ഇതിനകം ചെയ്തിട്ടുണ്ട്. ജ്യോതിശാസ്ത്രവിഭാഗത്തിലെ മിക്കവാറും ലേഖനങ്ങൾ ഞാൻ തന്നെ ചെയ്തിട്ടുണ്ട്. മിക്കതിനും റീഡയറ്ക്റ്റ് പേജുകൾ ഇല്ലാത്തതിനാലാണ് എല്ലാം ചുവപ്പായി കാണുന്നത്. ഈ പട്ടികയിലെ ജ്യോതിശാസ്ത്ര വിഭഗത്തിലെ ലേഖനങ്ങൾക്ക്, നമ്മൾ അത് ഇതിനകം മലയാളം വിക്കിയിൽ ഉണ്ടക്കിയിട്ടുണ്ടെങ്കിൽ, ഞാൻ അതെല്ലാം പ്രസ്തുത ലേഖനങ്ങളിലേക്ക് റീഡയറ്ക്ട് ചെയ്തിട്ടുണ്ട്. അതെ പോലേ മറ്റു വിഭഗങ്ങളിലും ആ ലേഖനങ്ങൾ നിലവിൽ മലയാളം വിക്കിയിൽ ഉണ്ടെങ്കിൽ ഇതു പോലെ റീഡയറക്ട് ചെയ്താൽ നമുക്ക് ഇനി പുതുതായി എഴുതാൻ എത്ര ലേഖനം ബാക്കി ഉണ്ട് എന്ന് അറിയാമായിരുന്നു. --Shiju Alex 16:19, 4 ജൂൺ 2007 (UTC)Reply

മലയാളീകരിക്കരുത് തിരുത്തുക

ഈ താളിലെ കണ്ണികൾ മലയാളീകരിക്കരുത്. എല്ലാ ലേഖനന്വും ഉണ്ടക്കി കഴിഞ്ഞതിനു ശേഷം മാത്രം അതു ചെയ്യുക. --Shiju Alex 18:49, 4 ജൂൺ 2007 (UTC)Reply

::മലയാളം വിക്കി ആംഗലേയ വൽക്കരിക്കുന്നതിനെ പറ്റി എന്തു പറയുന്നു? അതാവുമ്പോൾ പ്രധാന താളിൽ ഇംഗ്ലീഷ്‌ വിക്കിയിലേക്ക്‌ ഒരു റീഡയറക്റ്റ്‌ കൊടുത്താൽ മതി :-) --സാദിക്ക്‌ ഖാലിദ്‌ 08:15, 5 ജൂൺ 2007 (UTC) Reply

എന്നാൽ സാദിക്ക് ആ പരിപാടി ചെയ്തോ. ഒരു സം‌വാദം അത് വായിച്ചു മനസ്സിലാക്കി യതിനു ശേഷം മാത്രം മറുപടി എഴുതുക. ചൊറിയുന്ന വർത്തമാനവും പറഞ്ഞു കൊണ്ട് വരരുത്. --Shiju Alex 08:19, 5 ജൂൺ 2007 (UTC)Reply

ഒരു തമാശ പറഞ്ഞാൽ ഇത്ര ചൂടാവണോ? മറ്റൊരു കാര്യം മലയാളം വിക്കി മലയാളീകരിക്കരുത്‌ എന്ന് എല്ലായിടത്തും വിളിച്ച്‌ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്‌? --സാദിക്ക്‌ ഖാലിദ്‌ 08:46, 5 ജൂൺ 2007 (UTC)Reply
ഷിജൂ, സാദിക്കേ, അടി കൂടാതെ :-) Simynazareth 08:58, 5 ജൂൺ 2007 (UTC)simynazarethReply

മലയാളം വിക്കി മലയാളീകരിച്ചതിന്റെ പ്രശ്നം ആണ്‌ ഞാൻ പ്രവീണിനെ പുകച്ച് പുറത്തു ചാടിച്ചു എന്ന് പറയുന്നത്. ജാർഗൺസ് മലയാളമങ്കുന്നതിൽ എടുത്തുചാട്ടം അരുത് എന്നാണ്‌ ഉദ്ദേശിച്ചത്. അത് തർജ്ജമക്കാരൻ സ്വകാര്യമായി എടുത്തു പോയി.. ലേഖനം തുടങ്ങുന്ന് പേജിലെ മായ്ക്കൽ പട്ടിക ഒരുദാഹരണം.. അതു കൊണ്ട് എനിക്ക് പറ്റിയ അബദ്ധം (പ്രവീൺ അത് മനസ്സിലാക്കിയിരുന്നെങ്കിൽ) ഇനിയും ആവർത്തിക്കാനിടവരുത്തരുത്. --ചള്ളിയാൻ 11:14, 5 ജൂൺ 2007 (UTC)Reply

അപൂർവ്വം ചില കാര്യങ്ങളിൽ തർക്കങ്ങൾ നിലനിന്നേക്കാം. പക്ഷെ Stub-നെ അപൂർണ്ണം എന്നാക്കുന്നതിലും Cqoute-നെ ഉദ്ധരണി എന്നാക്കുന്നതിലും, എന്തിനധികം Bangaladesh-നെ ബംഗ്ലാദേശ്‌ എന്നാക്കുന്നതിനും എന്തിനു നാം തർക്കിക്കണം? ഇതൊക്കെ പരിഹരിക്കാൻ ആരെയാണ്‌ നാം കാത്തിരിക്കുന്നത്‌? ഇതു സാധാരണ മലയാളികൾക്കു വേണ്ടിയുള്ള വിക്കിയാണോ? എങ്കിൽ ഇതൊക്കെ ചെയ്യേണ്ടതുണ്ട്‌. --സാദിക്ക്‌ ഖാലിദ്‌ 13:36, 5 ജൂൺ 2007 (UTC)Reply
അങ്ങനെ ഏകപക്ഷീയമായ അഭിപ്രായപ്രകടനങ്ങൾ നടത്താതെ സാദിക്കേ. സാധാരണ മലയാളികൾക്കുവേണ്ടിയുള്ള വിജ്ഞാനകോശം തന്നെ ഇത്. അതുകൊണ്ടു തന്നെയാൺ ഇവിടെ ആരും ഇംഗ്ലീഷിൽ ലേഖനങ്ങളെഴുതാത്തത്. സാധാരണ മലയാളികൾ ഇവിടെയെത്തുന്നത് ഇന്റർഫേസും മറ്റു സാങ്കേതിക കാര്യങ്ങളും മലയാളത്തിലാണോ എന്നു പരിശോധിക്കാനല്ല എന്നാൺ എനിക്കു തോന്നുന്നത്. ഒറ്റയിരുപ്പിൻ എല്ലാം മലയാളത്തിനാക്കാൻ കഴിഞ്ഞാട്ടില്ല. അത് എന്തുകൊണ്ടു ചെയ്തില്ല എന്നുകൂടി താങ്കൾ ഓർക്കണം. ഇന്നത്തെ അവസ്ഥയിൽ മലയാളം വിക്കിപീടിയയ്ക്ക് സാങ്കേതിക കാര്യങ്ങളിൽ ഇതര വിക്കികളോടുള്ള സഹവർത്തിത്തിലൂടെയേ നിലനിൽക്കാനാകൂ. ചില സാങ്കേതിക പദങ്ങളും ടെമ്പ്ലേറ്റ് നെയിമുകളും ഇംഗ്ലീഷിൽ തന്നെ തുടരണമെന്നു പറയുന്നതിന്റെ കാരണവും അതുതന്നെ. പിന്നെ താങ്കൾ പറഞ്ഞ ബംഗ്ലാദേശിന്റെ കാര്യം. താങ്കൾ മലയാളം നന്നായി ടൈപ്പ് ചെയ്യുന്നതുകൊണ്ട് അതിന്റെ ബുദ്ധിമുട്ട് ചിലപ്പോൾ മനസിലാകില്ല. വിക്കിപീഡിയയിൽ പുതുതായി എത്തുന്നവരിൽ അധികവും(ലേഖനങ്ങളെഴുതാനോ, വായിക്കാനോ) മലയാളത്തിൽടൈപ്പ് ചെയ്യാൻ അറിയാത്തവരാൺ എന്ന വസ്തുത മറക്കരുത്. അവർ ആഗ്രഹിക്കുന്ന ഉള്ളടക്കം ഉണ്ടോ എന്നറിയാൻ മിക്കവരും ഇംഗ്ലീഷിലാൺ ആദ്യം ടൈപ്പ് ചെയ്തു നോക്കുന്നത്. സാമാന്യ ജനത്തിന്റെ ഭാഗത്തു നിന്നു ചിന്തിക്കു സാദിക്കേ, വിശേഷിച്ചും താങ്കൾ വിക്കിയുടെ കാര്യനിർവാഹകരിൽ ഒരാളാകുമ്പോൾ. പ്രെറ്റി യൂ ആർ എൽ എന്ന സംവിധാനത്തിന്റെ ഉപയോഗവും എന്തുകൊണ്ടാണെന്ന് പലവട്ടം പലരും വിശദീകരിച്ചതാൺ. താങ്കൾ അതിന്റെയും അടിസ്ഥാന സന്ദേശം മനസിലാക്കുന്നില്ല എന്നതു നിർഭാഗ്യകരമാണ്. യുണികോഡ് മലയാളം എല്ലാവരിലും എത്തി ഇന്റർനെറ്റ് മലയാളികൾ അതൊക്കെ വശത്താക്കി ഇന്റർനെറ്റ് സംവിധാനങ്ങളും അതിനെ പൂർണ്ണമായി വശത്താക്കാൻ പ്രാപ്തമാകട്ടെ. അപ്പോൾ പ്രെറ്റി യൂആര്‌എല്ലും സാങ്കേതിക പദങ്ങളും എല്ലാം തനിമലയാളത്തിലാക്കാം.
താങ്കളുമായി തർക്കിക്കാനെത്തിയതല്ല. കൂടെയുള്ള ഉപയോക്താക്കളിലധികവും എന്തുകൊണ്ടു ചില കാര്യങ്ങൾ നിഷ്കർഷിക്കുന്നു എന്നു താങ്കൾ മനസിലാക്കുന്നില്ല എന്നു തോന്നിയതിനാൽ ചില കാര്യങ്ങൾ പറഞ്ഞെന്നു മാത്രം. ലേഖനങ്ങൾ സ്വന്തം ഭാഷയിൽ നൽകുന്നതിൽ മലയാളം വിക്കിപീഡിയ ഇന്ത്യൻ ഭാഷകളിലെ ഇതര വിക്കികളേക്കാൾ ഏറെ മുന്നിലാണെന്ന് മനസിലാക്കുക. തമിഴിലൊക്കെ ഇന്റർഫേസും മീഡിയാവിക്കി സന്ദേശങ്ങളും അങ്ങനെ സർവ്വതും കൊടുന്തമിഴ് തന്നെയാൺ. പക്ഷേ ലേഖനങ്ങൾ താങ്കളൊന്നു പരിശോധിക്കൂ. ഭൂരിപക്ഷത്തിനും തലക്കെട്ടു മാത്രം തമിഴിൽ, ബാക്കി ഉള്ളടക്കം ഇംഗ്ലീഷ് വിക്കി. മലയാളം വിക്കിയിൽ ഏതായാലും ആ സ്ഥിതിയില്ല. ഒരു ഇംഗ്ലീഷ് പദം മലയാളത്തിലേക്ക് റിഡയറക്ട് ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ചു ദോഷമൊന്നുമുണ്ടാകുമെന്നു തോന്നണില്ല. എന്നാൽ ഗുണങ്ങൾ ഏറെയുണ്ടു താനും. എങ്ങനെയായാലും ആത്യന്തികമായി ചെന്നെത്തുന്നതു മലായാളം ഉള്ളടക്കത്തിലാണല്ലോ. അതു മനസിലാക്കാൻ ശ്രമിക്കുക. നന്ദി. മൻ‌ജിത് കൈനി 18:04, 5 ജൂൺ 2007 (UTC)Reply

ആരെങ്കിലും ഓരോ വിഭാഗങ്ങൾ ഏറ്റെടുക്കൂ തിരുത്തുക

ചെഗുവേരയെ എടുക്കുന്നു Siju | സിജു 07:12, 10 ഓഗസ്റ്റ്‌ 2007 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയ തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ ഇതേ പേജിൽ നൽകിയിരിക്കുന്ന പേരുകളും ഇവിടത്തെ പേരുകളും തമ്മിൽ വിത്യാസമുണ്ടല്ലോ.. ഉദാഹരണത്തിനു ക്ലിന്റ് ഈസ്റ്റ്വുഡിനെയൊന്നും കാണാനില്ല Siju | സിജു 07:12, 10 ഓഗസ്റ്റ്‌ 2007 (UTC)

ഇംഗ്ലീഷ് വിക്കിയിൽ ഇതേ താൾ ഉണ്ടോ എന്ന് അറിയില്ല. മെറ്റാ വിക്കിയിൽ നിന്നാണ് ലിങ്ക് എടുത്തത്. ഇംഗ്ലീഷ് വിക്കിയിലെ വൈറ്റൽ ആർട്ടിക്കിൾസ് എന്നത് വിക്കിപീഡിയ:അവശ്യലേഖനങ്ങൾ എന്ന താളിൽ ചേർത്തിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒക്കെ തീര്ത്തെങ്കിൽ നല്ലതായിരുന്നു. വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ വൈവിധ്യം ഉറപ്പുവരുത്താൻ ഇതോ അവശ്യ ലേഖനങ്ങാളോ സഹായിക്കും. Simynazareth 08:55, 10 ഓഗസ്റ്റ്‌ 2007 (UTC)

നീലയാക്കുനതിനുള്ള ഒരു ചെറിയ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ജീവചരിത്രം വിഭാഗത്തിലെ പല പേരുകളും തിരിയുന്നില്ല. പേരറിയാതെങ്ങനാ ലേഖനമെഴുതുന്നെ :( ശരിയായ ഉച്ഛാരണം അറിയാവുനവർ ഇംഗ്ലീഷ് പേരിന്റെ വശത്തായി മലയാളം പേരുകൾ ചേർത്തുതന്നാൻ വളരെ ഉപകാരം. (സംശയം ഉണ്ടാവാൻ സാദ്ധ്യതയുള്ള പേരുകൾ മാത്രം മതിയാവും) നന്ദി--അഭി 06:21, 23 ജൂൺ 2008 (UTC)Reply

Saint Paul of Tarsus-നെക്കുറിച്ചും Rousseau-ക്കുറിച്ചും ഒക്കെ ലേഖനങ്ങൾ ഉണ്ടെങ്കിലും ചുവപ്പ് മാറിയിട്ടില്ല.Georgekutty 17:41, 19 ഓഗസ്റ്റ്‌ 2008 (UTC)

ചുവന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് മലയാളം താളിലേക്ക് REDIRECT (ഉദാ Paul_of_Tarsus #REDIRECT [[വിശുദ്ധ പൗലോസ്]]) ചെയ്താലേ നീലയാവുള്ളൂ - --ഷാജി 17:56, 19 ഓഗസ്റ്റ്‌ 2008 (UTC)

യേശു തിരുത്തുക

200-ലധികം വ്യക്തികൾ പട്ടികയിലുണ്ട്. അതിൽ യേശുവില്ല. നല്ല തമാശ--അഭി 16:30, 2 സെപ്റ്റംബർ 2008 (UTC)Reply


യേശുവിനെ എവിടെയാണുൾപ്പെടുത്തുക? ഫിലോസഫർമാരേയും, എക്കൊണോമിസ്റ്റുകളേയും, ചരിത്രകാരന്മാരേയും, ചിന്തകന്മാരേയും ഒക്കെ ഉൾപ്പെടുത്തിയിട്ടുള്ള "സാമൂഹ്യശാസ്ത്രജ്ഞന്മാർ" എന്ന വിഭാഗത്തിലാണ് മതചിന്തകന്മാരെ പെടുത്തിയിരിക്കുന്നത്. അവിടെ ക്രിസ്തുമതത്തിന്റെ പ്രതിനിധികളായി പൗലോസ്, അഗസ്റ്റിൻ, അക്വീനാസ്, ഫ്രാൻസിസ് അസ്സിസി, ലൂഥർ, ഒക്കെയുണ്ട്. അവരൊക്കെച്ചേർന്നാണ് നാമിന്നറിയുന്ന ക്രിസ്തുമതം ഉണടാക്കിയതെന്ന് വേണമെങ്കിൽ വിശദീകക്രിക്കാം. അതുകൊണ്ട്, നസ്രാണികൾക്ക് പരാതി പറയാൻ ഒരു ന്യായവുമില്ല. അഗസ്റ്റിന്റേയും അക്വീനാസിന്റേയും ഒക്കെ ഒപ്പം ഇരിക്കാനുള്ള വിദ്യാഭ്യാസം യേശുവിനുണ്ടോ എന്നും ആലോചിക്കണം:) ഒരുകാര്യം കൂടി: യേശു മാത്രമല്ല പടിക്കുപുറത്തു നിൽക്കുന്നത്. ബുദ്ധനും, മുഹമ്മദ് നബിക്കും, ഒക്കെ ഇതേ ഗതി തന്നെ. അതേസമയം ബുദ്ധിസവും ഇസ്ലാമും ഉണ്ട്. മതങ്ങൾ ഉണ്ട്. മതസ്ഥാപകൻമാരായി നാം കരുതുന്നവരൊക്കെ ഔട്ട്.Georgekutty 22:17, 2 സെപ്റ്റംബർ 2008 (UTC)Reply

ഇതാൺ പുതുക്കിയ പട്ടിക. ഇവിടുള്ളത് പഴയതാണ്.. --ജേക്കബ് 23:25, 2 സെപ്റ്റംബർ 2008 (UTC)Reply

അപ്പോളിവിടേയും പുതിയ പട്ടിക പ്രതിഷ്ടിക്കണ്ടേ?--അഭി 11:08, 3 സെപ്റ്റംബർ 2008 (UTC)Reply


പ്രതിഷ്ടിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പക്ഷേ ഇംഗ്ലീഷ് വിക്കിയിലെ അവശ്യലേഖനങ്ങൾക്ക് മലയാളത്തിൽ എത്രമാത്രം പ്രസക്തിയുണ്ടെന്ന് ആലോചിക്കുന്നതും നന്ന്. ഞാൻ ഇത് ഇംഗ്ലീഷിലെ അവശ്യലേഖനപ്പട്ടികയിലെ ചില ലേഖനങ്ങൾ മൊഴിമാറ്റിയും മറ്റും ഉണ്ടാക്കാൻ ശ്രമിച്ചതിൽ നിന്നു കിട്ടിയ അനുഭവം വച്ചു പറയുകയാണ്. ഒരുവിധം പണിപ്പെട്ട് എഴുതിയ ആ ലേഖനങ്ങൾ ആരും തിരിഞ്ഞുനോക്കുന്നുപോലുമില്ല. റിവ്യൂ വല്ലതും വേണമെങ്കിൽ അതും ലേഖനം ഉണ്ടാക്കിയ ആൾ തന്നെ ചെയ്യേണ്ടി വരും! അബദ്ധം പറ്റി വല്ലവരും അത്തരം ലേഖനങ്ങളിൽ ചിലതിനെ തെരഞ്ഞെടുത്തതാക്കാൻ നിർദ്ദേശിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് ഇവിടെ നോക്കിയാൽ കാണാം. വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ. പാവങ്ങൾ വിശുദ്ധപൗലോസും, ഇമ്മാനുവേൽ കാന്റും മറ്റും അസാധുവിന്റെ പോലും വൊട്ട്, എതിർത്തായിട്ടെങ്കിലും, കിട്ടാതെ കിടക്കുന്നത് നോക്കൂ. ഇതൊന്നും ആരും വായിക്കുന്നില്ല എന്നല്ലേ അതിനർഥം? ഗുണപാഠം: ഇംഗ്ലീഷ് വിക്കിയിലെ അവശ്യലേഖനങ്ങളിൽ മിക്കവയും മലയാളം വിക്കിയിൽ 'അവശ്യം' അല്ല. മലയാളത്തിന് വേറൊരു പട്ടിക വേണം.Georgekutty 14:13, 3 സെപ്റ്റംബർ 2008 (UTC)Reply

ജോർജ്ജ്കുട്ടി പറഞ്ഞത് ശരിയാണ്‌. മലയാള ഭാഷയിൽ ഏതൊക്കെ ലേഖനങ്ങൾ വേണമെന്ന് നിശ്ചയിക്കേണ്ടത് ഇംഗ്ലീഷ് വിക്കിയിൽ ഉള്ളവരോ മറ്റുള്ളവരോ അല്ല. മലയാളം വിക്കി പ്രവർത്തകർ തന്നെയാണ്‌. ഈ താൾ തന്നെ അസംബന്ധം ആണെന്നാണ്‌ എന്റെ അഭിപ്രായം --Anoopan| അനൂപൻ 14:22, 3 സെപ്റ്റംബർ 2008 (UTC)Reply


അവശ്യലേഖനങ്ങൾ എന്ന സങ്കല്പം തന്നെ നമ്മുടെ കാര്യത്തിൽ അസംബന്ധമാണെന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. നിയോജകമണ്ഡലം, വാർഡ് എന്നിവയെ അടിസ്ഥാമാക്കി പുൽവേര് തലം‌വരെ ജനാധിപത്യവൽക്കരിച്ച വിജ്ഞാനകോശമാണ് നമുക്കുവേണ്ടത്.Georgekutty 14:36, 3 സെപ്റ്റംബർ 2008 (UTC)Reply


യേശുവിനെ ഈ പട്ടികയിൽ പ്രതിഷ്ഠിച്ചിട്ടു വിക്കിക്കെന്താ ലാഭം. ഇതു ഒന്നാമതു മുഖ്യനേംസ്പേസിൽ‍ ഉള്ള ഒരു ലേഖനം അല്ല. മുഖ്യ നേംസ്പേസിൽ വരേണ്ട ചില അത്യാവശ്യലേഖങ്ങൾ ഉണ്ടാക്കാനുള്ള ഒരു ചൂണ്ടു പലക മാത്രമാണു ഈ പട്ടിക. കണ്ണീകൽ ഒക്കെ നീലയാകുന്നതോടെ ഈ പട്ടികയുടെ പ്രസക്തിയും നഷ്ടപ്പെട്ടു. അതിനാൽ യേശുവിനെ ഈ പട്ടികയിൽ തിരുകി കയറ്റണ്ട. ഈ പട്ടിക തൽക്കാലം അപ്‌ഡേറ്റും ചെയ്യണ്ട. ചുവന്ന കണ്ണികൾ ഒക്കെ നീലയാക്കുക എന്ന ദൗത്യമാണു ഏറ്റെടുക്കേണ്ടതു. അല്ലാതെ ഉള്ള കുറച്ച് ലേഖങ്ങളുടെ നീലകാണ്ണികൾ ലേഖനത്തിൽ തിരുകകയല്ല.

ജോർജ്ജുകുട്ടി പറഞ്ഞ കാര്യം വിക്കിക്കു വെണ്ടി പഠിച്ചു ലേഖനം എഴുതുന്ന വിക്കി എഡിറ്റരുമാർ നേരിടുന്ന ഒരു പ്രതിസന്ധിയാണു. അതായതു താൻ എഴുതുന്നതു ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടോ എന്ന സംശയം. ഇതു മലയാളം വിക്കിപീഡിയക്കു വായനക്കാരുണ്ടോ, എന്ന ചോദ്യത്തെ ആശ്രയിച്ചു ഇരിക്കുന്നു.

ആ പ്രതിസന്ധി മറികടക്കാൻ വിക്കി കൂടുതൽ ആളുകളിലേക്കു എത്തി ചേർന്നേ പറ്റൂ. വിക്കിപീഡിയയിൽ നടക്കുന്ന പ്രവർത്തനത്തെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ മലയാളികൾ അറിയണം. അതിനായുള്ള ചില പ്രവർത്തനങ്ങൾ നടത്തിയേ പറ്റൂ. അതിനായി മാദ്ധ്യമങ്ങളുടെ ശ്രദ്ധ വിക്കിയിലേക്കു തിരിയണം.

പക്ഷെ നമ്മൾ എഴുതി ഇടുന്നതൊക്കെ പാഴായി പോവും എന്നുള്ള ഭീതിയൊന്നും വേണ്ട. ഇന്നല്ലെങ്കിൽ നാളെ നമ്മൾ എഴുതിയതിനെത്തേടി ആൾക്കാരെത്തും. വിജ്ഞാനം പങ്കുവെക്കാൻ ചില സുമനസ്സുകൾ മനസ്സു വെച്ചതു കൊണ്ടാണല്ലോ നമ്മൾക്ക് ഇന്നുള്ള വിജ്ഞാനം ഒക്കെ ആർജ്ജിക്കാൻ സാധിച്ചതു.

മലയാളം വിക്കിപീഡിയയേകുറിച്ച്, ഒരു മലയാളി എഴുതിയ ലേഖനത്തിലെ രണ്ട് വരികൾ ഇവിടെ കുറിക്കട്ടെ.

ആ പോസ്റ്റ് ഇവിടെ കാണാം. http://jaalakachilla.blogspot.com/2007/12/blog-post.html --Shiju Alex|ഷിജു അലക്സ് 14:46, 3 സെപ്റ്റംബർ 2008 (UTC)Reply

വിക്കിപീഡിയ:കേരളത്തെ കുറിച്ച് വേണ്ടുന്ന അവശ്യലേഖനങ്ങൾ എ‍ന്നൊരു താളിനു സിമി തുടക്കം കുറിച്ചിരുന്നു - വിക്കിപീഡിയ:ഇന്ത്യയെക്കുറിച്ച് വേണ്ടുന്ന അവശ്യലേഖനങ്ങൾ എന്നൊരു പട്ടിക കൂടി വേണ്ടിവരും— ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)

പരിഭാഷയുമായി ബന്ധപ്പെട്ട ഒരു സംശയമുണ്ട് തിരുത്തുക

ഞാൻ ഇന്നലെ വിക്കിപീഡിയ:Vital articles/Expanded/Geography പേജ് വിവർത്തനം ചെയ്തു. ഇതിനോട് ബന്ധപ്പെട്ട പേജുകൾ പരിഭാഷപ്പെടുത്താമോ? Adithyak1997 (സംവാദം) 18:20, 13 മേയ് 2018 (UTC)Reply

"സുപ്രധാന ലേഖനങ്ങൾ/Talk Archive 1" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.