തീയതിയും പ്രദേശവും തീരുമാനം ആയ സ്ഥിതിക്ക്. ചില കാര്യങ്ങൾ കൂടി ഇനിയും ചേൎക്കേണ്ടതുണ്ട്. ഓരോ വിഭാഗമായി ചൎച്ചകൾ ആരംഭിച്ച് സമയബന്ധിതമായി പൂൎത്തിയാക്കേണ്ടതുണ്ട്. ഓരോന്നും ഉപ വിഭാഗങ്ങളായി തിരിച്ച് ചൎച്ച ആരംഭിക്കും എന്ന് കരുതുന്നു. --സുഗീഷ് (സംവാദം) 18:15, 20 നവംബർ 2018 (UTC)Reply

വേദി

തിരുത്തുക
  1. എത്തിച്ചേരാനുള്ള വഴികൾ
  2. താമസസൗകര്യം

കാര്യപരിപാടികൾ

തിരുത്തുക

തീയതിയിലെ മാറ്റം

തിരുത്തുക

പ്രാദേശികമായ ചില അസൗകര്യങ്ങൾ നിമിത്തം വിക്കിസംഗമോത്സവത്തിന്റെ തീയതി പുനഃക്രമീരിച്ചിട്ടുണ്ട്. 2018 ഡിസംബർ 21 ന് വിക്കിപീഡിയ ജന്മദിനത്തിൽ ആരംഭിച്ച് 2019 ജനുവരി 19,20,21 തീയതികളിൽ വിക്കിസംഗമോത്സവത്തോടെ സമാപിക്കുന്ന വിധമാണ് ഇപ്പോൾ പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. --Adv.tksujith (സംവാദം) 17:29, 6 ഡിസംബർ 2018 (UTC)Reply

  1. ഉദ്ഘാടനം
  2. അതിഥികൾ
  3. അനുബന്ധ പരിപാടികൾ

അനുബന്ധ പദ്ധതികൾ

തിരുത്തുക

പങ്കാളികൾ

തിരുത്തുക
  1. സംഘാടനം
  2. പ്രായോജകർ

മറ്റ് ഭാഷാ വിക്കിപ്രവർത്തകരുടെ പങ്കാളിത്തം

തിരുത്തുക

ഡിസംബർ 23ന് ഞായറാഴ്ച ഡൽഹിയിൽ ജന്മദിനാഘോഷം സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്.. ഹിന്ദി, ഇംഗ്ലീഷ്, ഉർദു ഭാഷാ പ്രവർത്തകരുടെ പങ്കാളിത്തമുണ്ടാവും... സ്ഥലം- ദി സെന്റർ ഫോർ ഇന്റർനെറ്റ് ആന്റ് സൊസൈറ്റി (സിഐഎസ്) - വിക്കി ഡാറ്റ വർക്ക് ഷോപ്പും കേക്ക് മുറിയുമാണ് പരിപാടി Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം)

മറ്റ് വിഷയങ്ങൾ

തിരുത്തുക

പ്രചാരണം

തിരുത്തുക

പരിപാടിയും യൂസർഗ്രൂപ്പും

തിരുത്തുക

പരിപാടി സംഘടിപ്പിക്കുന്നത് വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ് എന്ന വിക്കിമീഡിയ ഫൗണ്ടേഷൻ അംഗീകരിച്ച യൂസർഗ്രൂപ്പാണ്. ഞാൻ ആ യൂസർഗ്രൂപ്പിന്റെ പേരിലാണ് ഗ്രാന്റിന് അപേക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് ദയവായി ആ പേര് ഈ താളിൽനിന്ന് ഒഴിവാക്കാതിരിക്കുക. --രൺജിത്ത് സിജി {Ranjithsiji} 16:37, 23 ഡിസംബർ 2018 (UTC)Reply

ചില സംശയങ്ങൾ

തിരുത്തുക
  1. പദ്ധതി താളിൽ തീയതി, പ്രധാന തീയതി എന്നിങ്ങനെ കാണുന്നു. അതിന്റെ ആവശ്യമുണ്ടോ?
  2. ആതിഥേയർ എന്നതിൽ Wikimedians of Kerala എന്ന് നൽകിയിരിക്കുന്നു. അതിന് മലയാളം വിക്കിസമൂഹം എന്ന് തന്നെ മലയാളത്തിൽ നൽകിയാൽ പോരെ?
  3. പങ്കാളികൾ എന്നതിൽ മലയാളം വിക്കി സമൂഹം എന്ന് കാണുകയും ചെയ്യുന്നു. ഇതെന്താണ്? മലയാളം വിക്കിസമൂഹം സംഘാടനം അല്ലെ? അതെങ്ങനെ പങ്കാളിയാകും?
  4. ഈ പരിപാടിയിൽ കൈറ്റ്, മുസരിസ് പ്രൊജക്ട് എന്നിവയുടെ പങ്കെന്താണ് ?
  5. ഇതിലെ പരിപാടികൾ എന്ന വിഭാഗത്തിൽ മൂന്ന് വേദികൾക്ക് മൂന്ന് പേര് നൽകിയിട്ടുണ്ട്? ഇതിന്റെ മാനദണ്ഡം ?
  6. സമിതികൾ ഒന്നും തന്നെ ആയിട്ടുമില്ല. സംഘാടക സമിതിയെക്കുറിച്ചും യാതൊരു വിവരവും ഇല്ല. അങ്ങനെ വരുമ്പോൾ ആതിഥേയർ എന്നതിലെ സംഘാടക സമിതി എന്നതിന്റെ ആവശ്യകത?

മുകളിൽ ചോദിച്ചിരിക്കുന്ന സംശയങ്ങൾക്ക് ആരെങ്കിലും വിശദീകരണം നൽകുമെന്ന് കരുതുന്നു. --സുഗീഷ് (സംവാദം) 10:13, 31 ഡിസംബർ 2018 (UTC)Reply

ഈ പദ്ധതിയിൽ ഇതുവരെയുള്ള സംഗമോത്സവങ്ങളിൽ പങ്കുവഹിച്ചിരുന്ന വിക്കിമീഡിയ സമൂഹം എന്നത് പൂർണ്ണമായും ഒഴിവാക്കി യൂസർ ഗ്രൂപ്പിനെ മാത്രമായി അഡ്മിനിസ്ട്രേറ്റർ മാറ്റിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു വിഷയത്തിൽ സംശയം ഉണ്ടായാൽ സംശയനിവൃത്തി വരുത്തുന്നതിനായി ശ്രമിക്കേണ്ടതിനു പകരം വിശദീകരണം പോലും തരാതെ ഇത്തരം ബാലിശമായ കാര്യങ്ങൾ ചെയ്യുവാൻ അഡ്മിനിസ്ട്രേറ്റർക്ക് പ്രത്യേക അവകാശങ്ങൾ ഒന്നും തന്നെയില്ല. വല്ലതും മൊഴിയാനുണ്ടെങ്കിൽ അത് മൊഴിയുക. --സുഗീഷ് (സംവാദം) 13:54, 31 ഡിസംബർ 2018 (UTC)Reply
  • 2018 ൽ ആരംഭിച്ച പരിപാടിയാണല്ലോ. അത് 2019 ലേക്കും തുടരുകയാണ്. തീയതിയിലും പ്രധാന തീയതിയും അങ്ങനെ വന്നതാണ്. ആശയക്കുഴപ്പം പരിഹരിക്കാം.
  • സാർവ്വദേശീയമായി യൂസർ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനെയും പരിപാലിക്കുന്നതിനെയും വിക്കിമീഡിയ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മലയാളത്തിന് ഒരു യൂസർ ഗ്രൂപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്. മെറ്റാവിക്കിയിലെ അത്തരമൊരു ഗ്രൂപ്പിന്റെ കണ്ണി ചേർത്തിട്ടുണ്ടല്ലോ, മുകളിൽ. ആ ഗ്രൂപ്പിന്റെ പേരിലാണ് പരിപാടിക്കാവശ്യമായ സാമ്പത്തിക സഹായം ഫൗണ്ടേഷനോട് അഭ്യർത്ഥിച്ചിട്ടുള്ളത്. മലയാളത്തിൽ ആ പേരിനെ, യൂസർ ഗ്രൂപ്പ് എന്ന പേരിനെ, മലയാളം വിക്കി സമൂഹം എന്ന് വിശേഷിപ്പിക്കണമെങ്കിൽ ആവാം. അത് നമുക്ക് ചർച്ച ചെയ്യാം. എല്ലാം ഒന്നു തന്നെ പലതായി കാണേണ്ടതില്ലല്ലോ.
  • കൈറ്റ്, മുസരിസ് പ്രൊജക്ട് എന്നിവ പരിപാടിയുടെ പ്രാദേശിക സംഘാടനത്തിൽ സഹായിക്കുന്നുണ്ട്. സംഘാടക സമിതിയുമായി അവർ യോജിച്ച് പ്രവർത്തിക്കുന്നതിനാലാണ് പരിപാടിയുടെ പങ്കാളികളായി അവരുടെ പേര് ചേർത്തിട്ടുള്ളത്.
  • പ്രാദേശിക സംഘാടക സമതിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ നൽകിയ പേരാണ്. പേരിൽ പ്രശ്നമുണ്ടെങ്കിൽ മാറ്റാവുന്നതാണ്.
  • സംഘാടക സമിതി രൂപീകരണ യോഗം 2018 ഡിസംബർ 1 ന് കൊടുങ്ങല്ലൂരിൽ നടന്നിരുന്നു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.ആർ. ജൈത്രൻ ചെയർാനും ശ്രീ. വി. മനോജ് കൺവീനറുമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലും പത്രങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതി താളിൽ ആ വിവരം അപ്ഡേറ്റ് ചെയ്യാൻ ആരും താൽപ്പര്യം എടുക്കാതിരുന്നതിനാലാണ് കാണാഞ്ഞത്.
  • പദ്ധതി താളല്ലേ, മനുഷ്യസഹജമായ നോട്ടക്കുറവും തെറ്റും സ്വാഭാവികം. തെറ്റ് കണ്ടപ്പോൾ താഴെ പരാമർശിക്കുന്ന തിരുത്തൽ നടത്തിയതാണ്. മറ്റ് തിരക്കുകൾക്കിടയിൽ പേജ് തയ്യാറാക്കുന്നവർക്ക് വരുന്ന വീഴ്ചകൾ നമ്മളല്ലേ ക്ഷമിക്കേണ്ടത്.   --Adv.tksujith (സംവാദം) 15:27, 31 ഡിസംബർ 2018 (UTC)Reply


മറുപടിക്ക് നന്ദി ആദ്യം തന്നെ അറിയിക്കുന്നു.  
  • തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും രണ്ട് തീയതികൾ ഒഴിവാക്കി പരിപാടികൾ നടത്തുന്ന തീയതികൾ മാത്രം ആയാൽ നന്നാകും എന്ന് കരുതുന്നു.
  • യൂസർ ഗ്രൂപ്പ് പ്രത്യേകം ഒരു കൂട്ടം ആയതിനാൽ അവയെ പ്രത്യേകമായി തന്നെ കാണണം. അതല്ല മലയാളം വിക്കി സമൂഹത്തിനെ മുഴുവനും പ്രതിനിധാനം ചെയ്യുന്നു എങ്കിൽ ആ ഗ്രൂപ്പിന്റെ തുടക്കം മുതൽ ഇതുവരെ സുതാര്യത എന്ന സംഗതിയില്ല. അതായത് വിക്കിപീഡിയയിലോ മറ്റോ ചർച്ച ചെയ്ത് തീരുമാനിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് കരുതുന്നു. ആകെ ഉള്ളത് ഇതാണ് ഇതിൽ കാര്യമായ പരാമർശങ്ങൾ ഒന്നും ഇല്ല. ആരോ ഒരു താൾ മെറ്റയിൽ ഉണ്ടാക്കി കുറച്ചുപേർ അതിനെ അനുകൂലിച്ച്. അത്രമാത്രം. മറ്റൊരു ചർച്ചയും കാണാനില്ല. പദ്ധതികൾ, ലക്ഷ്യം എന്നിവയെക്കുറിച്ച് വോട്ട് ചെയ്തവർക്ക് മാത്രം ധാരണ ഉണ്ടായാൽ പോരല്ലൊ! വിവരം പൊതുവായി ലഭ്യമാകണ്ടതല്ലെ. മാത്രവുമല്ല അതിന്റെ സംഘടനാ ചട്ടക്കൂടുകൾ തുടങ്ങിയവ എല്ലാവർക്കും അറിയാൻ കഴിയുന്ന വിധത്തിൽ ലഭ്യമാകുകയും വേണം. ആയതിനാൽ ആ ഗ്രൂപ്പിനെ വേറെ തന്നെ കണ്ട് പ്രായോജകർ എന്ന വിഭാഗത്തിൽ ചേർക്കുകയും അതിഥേയർ എന്ന വിഭാഗത്തിൽ മലയാളം വിക്കി സമൂഹം, വിക്കി സംഗമോത്സവം 2018 സംഘാടക സമിതി, കൊടുങ്ങല്ലൂർ എന്നും നൽകേണ്ടതുണ്ട്. യൂസർ ഗ്രൂപ്പ് വിക്കി സമൂഹത്തിൽ ഉൾപ്പെടുന്നു എങ്കിലും വിക്കി സമൂഹത്തിലെ എല്ലാവരും ആ ഗ്രൂപ്പിൽ ഉൾപ്പെടുന്നില്ല.
  • കൈറ്റ്, മുസരിസ് പ്രോജക്ട് എന്നിവ സംഘാടക സമിതി തീരുമാനിച്ച പങ്കാളികൾ ആണെങ്കിൽ പ്രസ്തുത തീരുമാനം ഉൾപ്പെടുന്ന സംഘാടക സമിതിയുടെ കൂടിച്ചേരലിന്റെ വിശദാംശങ്ങൾ പദ്ധതി താളിൽ നൽകേണ്ടതുണ്ട്.
  • വേദികളുടെ പേരുകൾ സംഘാടക സമിതി ചർച്ച ചെയ്ത് തീരുമാനിച്ചു എങ്കിൽ അതും പദ്ധതി താളിൽ നൽകാം.
  • സംഘാടക സമിതി, ഉപസമിതികൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ഇതിനോട് അനുബന്ധിച്ചുള്ള മറ്റ് പദ്ധതികൾ വല്ലതും ഉണ്ടെങ്കിൽ അവയും പദ്ധതി താളിൽ നൽകുന്നതിന് ആരെങ്കിലും സമയം കണ്ടെത്തുക എന്ന് മാത്രമേ പറയാൻ കഴിയൂ. ഇപ്പോൾ പരിപാടി മൊത്തത്തിൽ പിടിയില്ലാത്ത അവസ്ഥയാണ്.
ഇനി 18 ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്.--സുഗീഷ് (സംവാദം) 16:57, 31 ഡിസംബർ 2018 (UTC)Reply
യൂസർ ഗ്രൂപ്പ് പ്രത്യേകം ഒരു കൂട്ടം ആയികാണണോ വേണ്ടയോ എന്നത് താങ്കൾക്കുവിടുന്നു. സുതാര്യത എന്നസംഗതിയില്ല എന്നുപറഞ്ഞാൽ അതാര്യമായി അതിൽ വേറൊന്നും നടന്നിട്ടില്ല. ഈ ചർച്ച യിൽനിന്നല്ല യൂസർഗ്രൂപ്പുണ്ടായത്. അതിനുമുന്നേ സിദ്ദിഖ് ഒരു യൂസർഗ്രൂപ്പിനപേക്ഷിച്ചിരുന്നു. അതിനാണ് അംഗീകാരം കിട്ടിയത്. ആരോ ഒരു താൾ മെറ്റയിൽ ഉണ്ടാക്കി കുറച്ചുപേർ അതിനെ അനുകൂലിച്ച്.... അത്രമാത്രമേ നടന്നിട്ടുള്ളൂ. ഔദ്യോഗികമായി ആദ്യത്തെ മീറ്റിംഗോ തിര‍ഞ്ഞെടുപ്പോ പോലും നടത്തിയിട്ടില്ല. പദ്ധതികൾ, ലക്ഷ്യം എന്നിവ മെറ്റതാളിൽ എഴുതിവച്ചിട്ടുണ്ട് വായിച്ചുനോക്കാവുന്നതാണ് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതിന്റെ സംവാദം താളിൽ പറയാവുന്നതാണ്. അതിന്റെ സംഘടനാ ചട്ടക്കൂടുകൾ എന്നതരത്തിൽ ഒരു കൂടും ഇതുവരെയില്ലതന്നെ. പ്രശ്നമെന്താണെന്നുവച്ചാൽ യൂസർഗ്രൂപ്പിന് അംഗീകരം ലഭിച്ച സ്ഥിതിക്ക് അടുത്ത ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കണം. എല്ലാമാസവും എന്തെല്ലാം പരിപാടികൾ നടത്തി എന്ന്. അതുകൊണ്ട് ഞാനുമായി ബന്ധപ്പെടുത്തി നടത്തുന്ന എല്ലാ പരിപാടിയുടെയും മുകളിൽ യൂസർഗ്രൂപ്പിന്റെ ലോഗോ ഇടുന്നു. യൂസർഗ്രൂപ്പാണ് പരിപാടി നടത്തിയത് എന്നിടുന്നു. മറ്റുള്ളവരോട് ഇട്ടോട്ടേ എന്ന് ചോദിക്കുന്നു. അത്രതന്നെ. പിന്നെ വിക്കിസംഗമോത്സവം നടത്താനായി ഫണ്ട് ലഭിക്കണം. അത് യൂസർഗ്രൂപ്പിന്റെ പേരിൽ അപേക്ഷിച്ചാൽ വേഗത്തിൽ നടക്കും. റിപ്പോർട്ടിനും കണക്കിനും ഒരു സാവകാശം ലഭിക്കും. അതുകൊണ്ട് യൂസർഗ്രൂപ്പിന്റെ പേരിലപേക്ഷിച്ചിരിക്കുന്നു. ഇതിലെല്ലാം സുതാര്യതയില്ല, ചർച്ചിക്കുന്നില്ല എന്നെല്ലാം പറഞ്ഞാൽ വേണമെങ്കിൽ ചർച്ചിക്കാം. പക്ഷെ ചർച്ചിച്ചു സമയം കളയുന്നതിലും കൂടുതൽ പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ പരിപാടി മൊത്തത്തിൽ പിടിയില്ലാത്ത അവസ്ഥയാണ് എന്നു സമ്മതിച്ചല്ലോ നല്ല കാര്യം മൊത്തത്തിൽ പിടിയില്ലാത്ത അവസ്ഥതന്നെയാണ്. അതുകൊണ്ട് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കാതിരിക്കുക. കഴിയാവുന്ന വിധത്തിൽ സഹായിക്കാനപേക്ഷ. --രൺജിത്ത് സിജി {Ranjithsiji} 06:12, 1 ജനുവരി 2019 (UTC)Reply

എത്തിച്ചേരാനുള്ള വഴികൾ

തിരുത്തുക

ഏതാണ് അടുത്ത തീവണ്ടിനിലയം, വിമാനത്താവളം? താമസസൗകര്യങ്ങളെപ്പറ്റി പറയാമോ? --Vinayaraj (സംവാദം) 15:22, 31 ഡിസംബർ 2018 (UTC)Reply

  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തൃശൂർ, ആലുവ എന്നിവയാണ്. വടക്കുനിന്നും വരുന്നവർ തൃശൂരം തെക്കുനിന്നും വരുന്നവർ ആലുവയിലും ഇറങ്ങുകയാവും ഉചിതം.
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുംതൃശൂർ ശക്തൻ സ്റ്റാന്റിലെത്തി അവിടെ നിന്നും പ്രൈവറ്റ് ബസിൽ കൊടുങ്ങല്ലൂരിൽ എത്തണം. കൊടുങ്ങല്ലൂർ നിന്നും പറവൂർ ബസിൽ തെക്കോട്ട് സഞ്ചരിച്ച് കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങി വികാസ് ആഡിറ്റോറിയത്തിലേക്ക് നടന്നോ ഓട്ടോയിലോ വരാവുന്നതാണ്. റൂട്ട് ഇതാണ്. തൃശൂർ ട്രാൻസ്പോർട്ട് ബസ്റ്റാന്റിൽ നിന്നും ഇടയ്കിടെ കൊടുങ്ങല്ലൂർ വഴി ബസ് ലഭ്യമാണ്. ശക്തൻ സ്റ്റാന്റിൽ നിന്നും ധാരാളം ബസുകൾ ഉണ്ടാവും.
  • ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൊട്ടടുത്തുള്ള ബസ്റ്റാന്റിൽ നിന്നും പറവൂർ ബസിൽ കയറി പറവൂർ ഇറങ്ങി കൊടുങ്ങല്ലൂർ / ഗുരുവായൂർ/കോഴിക്കോട് ബസുകളിലേതെങ്കിലും കയറി കോട്ടപ്പുറം ജംഗ്ഷനിൽ ഇറങ്ങാം. കൊടുങ്ങല്ലൂരിൽ വരെ എത്തേണ്ടതില്ല. അവിടെ നിന്നും മുൻപറഞ്ഞതുപോലെ വികാസിലേക്കെത്താം. റൂട്ട് ഇതാണ്.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരിയാണ്. അവിടെ നിന്നും ആലുവയിൽ എത്തി മേൽപ്പറഞ്ഞ റൂട്ട് വഴി വരാം.
  • ഗുരുവായൂരിൽ നിന്നോ, എറണാകുളം ട്രാൻസ്പോർട്ട് സ്റ്റാന്റ്/വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയിൽ നിന്നോ നേരിട്ട് കൊടുങ്ങല്ലൂർ വഴി ബസ് ധാരാളം ലഭ്യമാണ്. കോട്ടപ്പുറത്തേക്ക് കൊടുങ്ങല്ലൂരിൽ നിന്നും 4.4 കി.മീ. ദൂരമുണ്ട്. ഇതാണ് വഴി.
  • തെക്ക് പറവൂർ ഭാഗത്ത് നിന്നും വരുന്നവർക്കും വടക്ക് ഗുരുവായുർ / തൃശൂർ ഭാഗത്തുനിന്നും വരുന്നവർക്കും ഓർഡിനറി ബസിൽ കൊടുങ്ങല്ലൂരിന് തെക്ക് കോട്ടപ്പുറത്ത് പാലത്തിന് സമീപം കൊടുങ്ങല്ലൂർ ബൈപ്പാസ് ആരംഭിക്കുന്ന കോട്ടപ്പുറം സ്റ്റോപ്പിൽ ഇറങ്ങാവുന്നാണ്. ഇതാണ് അവിടെ നിന്നുമുള്ള വഴി
ശ്രദ്ധിക്കുക: തൃശൂർ, ആലുവ ബസ്റ്റാന്റുകളിൽ നിന്നും രാത്രി 8 ന് ശേഷം ബസ് സർവ്വീസ് കൊടുങ്ങല്ലൂരിലേക്ക് ഉണ്ടാവില്ല. എന്നാൽ ഗുരുവായൂർ ബസ് സ്റ്റാന്റിൽ നിന്നും എറണാകുളം ബസ് സ്റ്റാന്റിൽ നിന്നും രാത്രികാലങ്ങളിലും വെളുപ്പിനെയും കൊടങ്ങല്ലൂർ വഴി ബസുണ്ട്. --Adv.tksujith (സംവാദം) 16:22, 31 ഡിസംബർ 2018 (UTC)Reply

താമസ സൗകര്യം സംഗമോത്സവ വേദിയായ വികാസ് ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള ഹോസ്റ്റലിലാണ്. ഡബിൾ റൂമുകളും ഡോർമെട്രികളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ശ്രീ. ബിജുകുമാറിനെ 9744466187 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 16:22, 31 ഡിസംബർ 2018 (UTC)Reply

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്

തിരുത്തുക

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ ഔദ്യോഗികയോഗം നടക്കുമെന്ന് പരിപാടികളുടെ ലിസ്റ്റിൽ കണ്ടു. ലിസ്റ്റാക്കി അപ്ഡേറ്റ് ചെയ്തതു ഞാനാണെങ്കിലും, വിവരങ്ങൾ ശേഖരിച്ചത് സുജിത് വക്കീലിന്റെ കയ്യിൽ നിന്നുമാണ്. വിശദമായൊരു അഭിപ്രായം പരിപാടി നടക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവർ വിശദമാക്കുക. വ്യക്തവും ശുദ്ധവുമായ സംഗതികൾ പ്രധാനപേജിൽ തന്നെ കൊടുക്കുക. നിലവിൽ അറിയാനുള്ളവ:

  1. എന്താണ് യോഗത്തിന്റെ അജണ്ട?
  2. എന്തൊക്കെ നയങ്ങളാണ് എടുക്കാൻ തീരുമാനിക്കുന്നത്?
  3. നിലവിൽ പ്രകടമായി ഒരധികാരിവർഗം ഈ ഗ്രൂപ്പിനുണ്ടോ?
    • ഉണ്ടെങ്കിൽ ആരാണ്?
    • ഇല്ലെങ്കിൽ പുതിയ ടീമിനെ ഉണ്ടാക്കുന്നുണ്ടോ?
  4. ഈ മീറ്റപ്പ് നടത്തുന്നതിന്റെ കാശ് ഫൗണ്ടേഷനിൽ നിന്നും വസൂലാക്കാനുള്ള സൂത്രപ്പണി മാത്രമല്ലേ നിലവിൽ കാണിക്കുന്ന തത്രപ്പാടുകൾ?

--Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 02:42, 16 ജനുവരി 2019 (UTC)Reply

"വിക്കിസംഗമോത്സവം - 2018" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.