@Ranjithsiji: ഈ താൾ ഏതെങ്കിലും നയത്തിന്റെ അടിസ്ഥാനത്തിൽ സൃഷ്ടിച്ചതാണോ?--റോജി പാലാ (സംവാദം) 13:24, 15 ഫെബ്രുവരി 2020 (UTC)Reply

@Rojypala:എനിക്ക് അറിയില്ല. Template:afd top ന്റെ വിവരണത്തിൽ ക്ലിക്കുചെയ്യുമ്പോഴാണ് ഈ താളിലേക്ക് എത്തിച്ചേരുന്നത്. ഇതിന്റെ നാൾവഴിപ്രകാരം User:Bluemangoa2z 'ഹുസൈൻ സലഫി ' എന്ന ഉള്ളടക്കത്തിലാണ് ഈ താള് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ വിവരമില്ല. --രൺജിത്ത് സിജി {Ranjithsiji} 13:29, 15 ഫെബ്രുവരി 2020 (UTC)Reply
വോട്ടെടുപ്പ് കണ്ടതുകൊണ്ട് ചോദിച്ചതാ. അങ്ങനെ ഒരു നയം ഉണ്ടോന്ന്?--റോജി പാലാ (സംവാദം) 14:25, 15 ഫെബ്രുവരി 2020 (UTC)Reply
അറിയില്ല. നയമൊന്നും ഇല്ലെന്ന് തോന്നുന്നു. വോട്ടെടുപ്പ് പരിപാടി അവർ കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ലേ. ഒരു തീരുമാനമാവുമോ എന്ന് നോക്കാം. --രൺജിത്ത് സിജി {Ranjithsiji} 14:35, 15 ഫെബ്രുവരി 2020 (UTC)Reply
വോട്ടെടുപ്പ് രൺജിത് തന്നെയാണ് നിർദ്ദേശിച്ചത്.--ഇർഷാദ്|irshad (സംവാദം) 14:59, 15 ഫെബ്രുവരി 2020 (UTC)Reply

കിടങ്ങറ പാലം, കൈപ്പട്ടൂർ പാലം, താഴൂർക്കടവ് പാലം എന്നീ ലേഖനങ്ങൾ മായ്ക്കുന്നതിനെ സംബന്ധിച്ച്

തിരുത്തുക

കേരളത്തിലെ മുഴുവൻ പാലങ്ങളെപ്പറ്റിയുമുള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചാണ് കേരളത്തിലെ പാലങ്ങളുടെ പട്ടിക നിർമ്മിച്ചത്. അതുമായി ബന്ധപ്പെട്ട് ചില പാലങ്ങളുടെ ലേഖനങ്ങൾ തുടങ്ങുകയുണ്ടായി. വിക്കിപീഡിയായിൽ കൂട്ടായാണല്ലോ ലേഖനങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിൽ ഈ താളു തുടങ്ങിയ ആളിന്റെ അറിവിനപ്പുറത്ത് ഒട്ടേറെ പാലങ്ങളുണ്ടെന്നറിയാം. പക്ഷെ, ആ ലേഖനം ആരും വിപുലപ്പെടുത്താൻ ശ്രമിച്ചുകാണുന്നില്ല. ആലപുഴ പത്തനംതിട്ട ജില്ലകളിലുള്ളവർക്ക് ഇവ വിപുലപ്പെടുത്താൻ പ്രയാസമുണ്ടാകില്ല. ഈ പാലങ്ങളെപ്പറ്റിയുള്ള മറ്റു ലേഖനങ്ങൾ നിലവിലില്ല. ഇത്തരം ലേഖനങ്ങൾ കൂട്ടായി വിപുലപ്പെടുത്തി മായ്ക്കലിൽനിന്നും രക്ഷിക്കേണ്ടതു ലേഖനം തുടങ്ങുന്നവരുടെ മാത്രം കടമയാണോ? ഇതു മായ്ക്കരുത് എന്നു പറയാൻ ഞാൻ ആളല്ല. വിക്കിപീഡിയയിൽ വരുന്ന ഇത്തരം പൊതു താത്പര്യമുള്ള ലേഖനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതോടൊപ്പം അവ വിപുലപ്പെടുത്താൻ മറ്റുള്ള തത്പരരായവർക്ക് അവസരം നൽകുകയുമാവാം. മായ്ക്കുന്നതിനു ഉചിതമായ തീരുമാനമെടുക്കുക. ramjchandran (സംവാദം) 10:10, 22 സെപ്റ്റംബർ 2020 (UTC)Reply

ramjchandran, കേരളത്തിലെ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളല്ലേ?--റോജി പാലാ (സംവാദം) 04:55, 23 സെപ്റ്റംബർ 2020 (UTC)Reply
"മായ്ക്കൽ പുനഃപരിശോധന" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.