വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ
മലയാളം വിക്കിയുടെ സ്വന്തം ചിത്രങ്ങൾ മാത്രം ഈ പട്ടികയിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഡബ്ല്യു ടി സി പോലുള്ളവ ഇവിടെ തൊട്ടുനോക്കാൻ പോലും ഒന്നില്ലാത്തകാലത്ത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തിട്ടതാണ്. അത് ഇംഗ്ലീഷിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അതുപോലെ കല്പനാ ചൌളയേയും ഒഴിവാക്കാമെന്നു തോന്നുന്നു.മൻജിത് കൈനി 12:17, 14 ജൂൺ 2007 (UTC)
- നാലഞ്ചെണ്ണം ഒഴികെ എല്ലാം ഇംഗ്ലീഷ് വിക്കിയും കോമൺസുമാണ് അതെല്ലാം ഒഴിവാക്കട്ടെ?--Vssun 17:28, 14 ജൂൺ 2007 (UTC)
മൻജിത് ചൂണ്ടിക്കാണിച്ച രണ്ടെണ്ണം നീക്കി.--Vssun 21:10, 17 സെപ്റ്റംബർ 2007 (UTC)
പടം മാറ്റണ്ട സമയമായി. --ചള്ളിയാൻ ♫ ♫ 07:31, 5 സെപ്റ്റംബർ 2007 (UTC)
- ആവശ്യത്തിനു പിന്തുണയുള്ള ചിത്രങ്ങളൊന്നുമില്ലല്ലോ..--Vssun 08:08, 5 സെപ്റ്റംബർ 2007 (UTC)
തിരഞ്ഞെടുത്ത ചിത്രം ഇനി ആഴ്ച തോറുമോ ദിവസം തോറുമോ മാറ്റണം. ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട്. --Shiju Alex 08:41, 26 സെപ്റ്റംബർ 2007 (UTC)
- കൊള്ളാം. ഇപ്പോൾ പടങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപതത നേടി വരുന്നുണ്ട്, മാത്രവുമല്ല. സുനിലിന്റെ പ്രശംസനീയമായ പ്രവർത്തനം ദിനവും പ്രധാന താൾ നോക്കാനൊരു പ്രചോദനമാവുന്നുണ്ട്. തിരഞ്ഞെടുത്ത പടം ലേഖനത്തിനൊപ്പം വന്നിരുന്നെങ്കിൽ കുറേ പേരെങ്കിലും അത് ശ്രദ്ധിക്കുമെന്ന് തോന്നുന്നു. അടുത്ത മാസം സുനിലിന്ൊരു പകരക്കാരനെ തപ്പണമല്ലോ... : 0 --ചള്ളിയാൻ ♫ ♫ 12:23, 25 ഒക്ടോബർ 2007 (UTC)
എന്റെ അഭിപ്രായത്തിന്റെ പൂർണ്ണമായും സൗജന്യ ലൈസൻസുമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമേ ഇനി മുതൽ തിരഞ്ഞെടുക്കുന്ന ചിത്രം ആക്കാവൂ. അതായത് {{PD-self}} {{GFDL-self}} തുടങ്ങിയ ചരടുകൾ ഒന്നും ഇല്ലാത്ത ലൈസൻസുകൾ ഉപയോഗിക്കുന്നവ മാത്രം. --Shiju Alex 13:08, 25 ഒക്ടോബർ 2007 (UTC)
- മാഷെ അത്തരം ചിത്രങ്ങളുടെ ലൈസൻസ് കോഡ് പറഞ്ഞുതരുമോ?--സുഗീഷ് 13:28, 25 ഒക്ടോബർ 2007 (UTC)
കൂടുതൽ കടും പിടുത്തം ആയാൽ പട്ടിനെ ക്ഷമിക്കണം പടം പിടുത്തക്കാർ അവർടെ പാട്ടിന് പോവും. ഭരണിപ്പാട്ട്. ശ)--ചള്ളിയാൻ ♫ ♫ 14:30, 25 ഒക്ടോബർ 2007 (UTC)
പടം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?? Noblevmy 06:11, 30 ഒക്ടോബർ 2007 (UTC)
- ക്രിയേറ്റീവ് കോമൺസും തെരഞ്ഞെടുക്കപ്പെടണം.. ചിത്രകാരൻ ചിത്രത്തോടൊപ്പം തന്റെ പേര് ചേർക്കണം എന്നല്ലേ ക്രിയേറ്റീവ് കോമൺസ് പറയുന്നുള്ളൂ.. ചില ചിത്രങ്ങളാണെങ്കിൽ മാറ്റം വരുത്താതെ ഉപയോഗിക്കണമെന്നും.. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെടാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.. ഇപ്പോൾ പ്രധാന താളിൽ തെരഞ്ഞെടുത്ത ചിത്രം കാണിക്കുമ്പോൾ ക്രിയേറ്റീവ് കോമൺസ് മാനദണ്ഡം പാലിക്കാനായി നാം ഛായാഗ്രാഹകൻറ്റെ പേരും ചേർക്കുന്നുണ്ട്.. (ഇനി സൗജന്യചിത്രങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെങ്കിൽ ചിത്രത്തിനോടൊപ്പം പേര് ചേർക്കേണ്ടെന്നും അഭിപ്രായപ്പെടുന്നു)..--Vssun 21:54, 30 ഒക്ടോബർ 2007 (UTC)
പട്ടിക
തിരുത്തുകഇപ്പോൾ നിർമ്മിച്ചിരിക്കുന്ന പട്ടിക ആരുണ്ടാക്കിയാലും വളരെ നന്നായിട്ടുണ്ട്.--സുഗീഷ് 16:51, 4 ഡിസംബർ 2007 (UTC)
- നന്ദി, സുഗീഷ് :-) --സാദിക്ക് ഖാലിദ് 10:56, 7 ഡിസംബർ 2007 (UTC)
പടത്തിന്റെ വലിപ്പം
തിരുത്തുകപടം തിരഞ്ഞെടുക്കുന്നവർ പടത്തിന്റെ വലിപ്പവും ഓറിയന്റേഷനും ശ്രദ്ധിക്കുക. ഉയരം കൂടിയ ചിത്രമാണെങ്കിൽ വലിപ്പം 150ഉം നീളം കൂടിയതാണെങ്കിൽ 250ഉം ആണ് ഉപയോഗിക്കേണ്ടത്. നന്ദി --ജ്യോതിസ് 04:09, 7 ഡിസംബർ 2007 (UTC)
- അങ്ങിനെതന്നെയല്ലെ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്? ഇനിവല്ലതും മാറികിടപ്പുണ്ടേൽ ശരിയാക്കിയിട്ടേക്കണേ. --സാദിക്ക് ഖാലിദ് 10:54, 7 ഡിസംബർ 2007 (UTC)
ചുവന്ന ലിങ്കുകൾ
തിരുത്തുകപ്രധാനതാളില് കാണിക്കുന്നവയില് ചുവന്ന ലിങ്കുകള് ഒഴിവാക്കിയാല് നന്നായിരുന്നു. നന്ദി--ജ്യോതിസ് 21:40, 26 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 22:21, 26 ഡിസംബർ 2007 (UTC)
പുതിയ ചിത്രങ്ങൾ തിരഞ്ഞെടുക്കണേ--അഭി 12:47, 7 ജനുവരി 2008 (UTC)
മെയ് ടെമ്പ്ലേറ്റ് തലക്കെട്ട്
തിരുത്തുകഈ മാസത്തിന്റെ പേര് മെയ് എന്നാണോ മേയ് എന്നാണോ? മെയ് എന്ന് ഞാൻ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ ടെമ്പ്ലേറ്റിന് പേരു കൊടുത്തതിനാൽ {{മാസത്തിന്റെ പേര്}} എന്നത് മേയ് എന്ന് നൽകുന്നതിനാലും ഒരു കൺഫ്യൂഷൻ. ഞാൻ ടെമ്പ്ലേറ്റിന്റെ തലക്കെട്ട് മാറ്റണോ?--അനൂപൻ 18:36, 1 മേയ് 2008 (UTC)
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
തിരുത്തുകതിരഞ്ഞെടുത്ത ചിത്രം പുതുക്കണ്ടേ? ഇന്ന് ഇരുപതായി തീയ്യതി..:) പിന്നെ, ഇതെല്ലാവർക്കും ചെയ്യാൻ പറ്റുമോ..??--സുഭീഷ് - സംവാദങ്ങൾ 12:17, 20 ഡിസംബർ 2008 (UTC)
ചുണ്ടൻ വള്ളം
തിരുത്തുകചുണ്ടൻ വള്ളം എന്ന പേരിൽ തിരഞ്ഞെടുത്തിരിക്കുന്ന ചിത്രം ചുണ്ടൻ വള്ളത്തിന്റെയല്ല. തുഴക്കാരുടെ എണ്ണവും, ചുണ്ടിന്റെ ആകൃതിയും നോക്കിയാൽ മനസിലാവുന്നതേയുള്ളു. ചിത്രം നല്ലതുതന്നെ, ചുണ്ടൻ വള്ളം കണ്ടാലറിയാത്ത മലയാളികളുണ്ടെന്ന് മനസിലായി. noble 06:47, 8 ഏപ്രിൽ 2009 (UTC) http://www.ashextourism.com/hotelsresorts/kerala/images/Nehrutrophyboatrace/Nehrutrophyboatrace.jpg noble 12:20, 12 ഏപ്രിൽ 2009 (UTC)
- എല്ലാ മലയാളികളും ചുണ്ടൻ വള്ളം കണ്ടിരിക്കണം എന്നാൺ നോബിൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. എങ്കിൽ വടക്കോട്ടൊക്കെ ഒന്ന് പോയാട്ടെ. എത്ര പേരെ കിട്ടുമെന്ന് നോക്കാം. --Chalski Talkies ♫♫ 12:33, 12 ഏപ്രിൽ 2009 (UTC)
പട്ടിക
തിരുത്തുകആഗസ്തിലെ പട്ടിക നിർമ്മിക്കണം.--Subeesh Talk 09:44, 31 ജൂലൈ 2009 (UTC)
ചെയ്തു (പിന്നെ ആഗസ്തല്ല.. ഓഗസ്റ്റ് :)) --Vssun 16:16, 31 ജൂലൈ 2009 (UTC)
സെപ്തംബറിലെ പട്ടിക നിർമ്മിക്കണം. (ഒക്ടോബറിലെയും പട്ടിക നിർമ്മിക്കണം - ഒന്ന് മുൻ കൂട്ടി അറിയിച്ചതാണേ..)--Subeesh Talk 06:21, 3 സെപ്റ്റംബർ 2009 (UTC)
- ചെയ്തുഇനി നവംബറും വേണോ? :-) -- റസിമാൻ ടി വി 07:06, 3 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുത്ത ചിത്രം
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ, തിരഞ്ഞെടുത്ത ചിത്രങ്ങളിൽ കാണുന്നതുപോലെ (This image was selected as picture of the day on the English Wikipedia for August 5, 2009.) തിരഞ്ഞെടുത്ത ചിത്രം എന്ന ഫലകത്തിൽ തീയ്യതി കൂടി ചേർത്താൽ നന്നായിരിക്കും.--ഷാജി 15:10, 5 ഓഗസ്റ്റ് 2009 (UTC)
- {{തിരഞ്ഞെടുത്ത ചിത്രം/ദിവസം}} എന്നൊരു ഫലകമുണ്ടാക്കിയിട്ടുണ്ട്. അതുപയോഗിച്ചാൽ തിരഞ്ഞെടുത്ത ചിത്രത്തിന്റെ താളിൽ ഏത് ദിവസങ്ങളിലാണ് തിരഞ്ഞെടുത്തത് എന്ന് ചേർക്കാം. പൂക്കളത്തിന്റെ പ്രമാണത്താളിൽ സാമ്പിളായി ഇട്ടിട്ടുണ്ട്. ആവശ്യം പോലെ തിരുത്തിക്കൊള്ളൂ -- റസിമാൻ ടി വി 07:31, 3 സെപ്റ്റംബർ 2009 (UTC)
തിരഞ്ഞെടുത്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പ്
തിരുത്തുക@റോജിയുടെ ചോദ്യം, അഖിലിന്റെ അഭിപ്രായം
- ഇതിനെ സംബന്ധിക്കുന്ന നയമൊന്നും നിലവിലില്ലെന്ന് കരുതുന്നു. ചിത്രത്തിന് ഏറ്റവും യോജിച്ച വാചകങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ അത് കുറിപ്പായി ഉപയോഗിക്കുന്നതാവും നല്ലത് എന്നാണ് അഭിപ്രായം. കുറിപ്പുകൾ ഏറെ നീളേണ്ടതില്ല എന്ന അഖിലിന്റെ അഭിപ്രായത്തെ മാനിക്കുന്നു. കുറിപ്പുകൾ ചിത്രത്തിന്റെ വലുപ്പത്തെ കവച്ചുവക്കുന്നതാവാതിരുന്നാൽ മതി. --Vssun (സംവാദം) 09:05, 17 ഡിസംബർ 2011 (UTC)