വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

നിലവറ
സംവാദ നിലവറ

വോട്ടെടുപ്പ് നീക്കിയത് എന്തിന്? തിരുത്തുക

എന്തുകൊണ്ടാണ് Adithyak1997 വോട്ടെടുപ്പ് അത്രയും നീക്കം ചെയ്തിരിക്കുന്നത്?--പ്രവീൺ:സം‌വാദം 13:21, 24 നവംബർ 2018 (UTC)Reply

@Praveenp:, ക്ഷമിക്കണം. ഞാൻ അത് അറിയാതെ നീക്കിയതാ. എന്നാൽ എന്റെ രണ്ടാമത്തെ തിരുത്തലിൽ അവ വീണ്ടും പ്രത്യക്ഷപ്പെട്ടെന്ന് തോനുന്നു. ആ ഒരു താൾ 'എഡിറ്റ് സോഴ്സ്' കൊടുക്കുന്നതിന് പകരം ഞാൻ ആദ്യം കൊടുത്തത് ആ ഒരു ഉപവിഭാഗം തിരുത്തുവാൻ വേണ്ടിയായിരുന്നു. അപ്പോൾ രണ്ടു തവണ ഒരേ വാക്യങ്ങൾ വന്നു. അത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഞാൻ രണ്ടാമത്തെ തിരുത്തൽ നടത്തിയത്.Adithyak1997 (സംവാദം) 15:13, 24 നവംബർ 2018 (UTC)Reply

കുറിപ്പുകൾ 2018 നവമ്പർ മാസം തിരഞ്ഞെടുപ്പിൽ തിരുത്തുക

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു,
നാണംകെട്ടു നടക്കുന്നിതു ചിലർ.
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

എന്ന നിലയിലേക്ക് മലയാളം വിക്കി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളം വിക്കിയിൽ നിലവിള്ള എഡിറ്റേർസ് കൃത്യതയോടെ നോക്കിയാൽ ഏറെകാര്യങ്ങൾ ചെയ്യാനും, ഇന്ത്യൻ വിക്കികളിലെങ്കിലും മികച്ചതാക്കി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊണ്ട് ഞാൻ എന്റെ സീനിയേർസിനേക്കാൾ കൂടുതൽ എഡിറ്റ്സ് ചെയ്തില്ലേ, എന്നെ അഡ്മിനാക്കിക്കൂടേ എന്ന് നെഞ്ചുവിരിച്ചു നിന്നു ചോദിക്കുമ്പോൾ നിഴലിക്കുന്ന മറ്റൊരു ഭാവമുണ്ട്, അത് മലയാളം വിക്കിക്ക് ദോഷമേ ചെയ്യുകയുള്ളൂ. വെറുതേകിടന്ന് ഞാൻ മലയാളം വിക്കിയുടെ സെക്രട്ടറിയാണ്, പ്രസിഡന്റാണ് എന്നെപോലെ 19 പേർ വേറെയുണ്ട്, ഞങ്ങളുടെ കീഴിൽ ഡയറക്റ്റ് 380 പേർ സാകൂതം നോക്കിയിരിപ്പുണ്ട്, അതല്ലാതെ ആയിരക്കണക്കിനാളുകൾ സദാ സന്നദ്ധരായുണ്ട്, അവിടെ അത്ര ബ്യൂറോക്രാറ്റ്സ് ഇല്ലേ, മറ്റടത്ത് ഇത്രയില്ലേ പിന്നെ ഇവിടെ എന്തിന്റെ കേടാണുള്ളത് എന്നിങ്ങനെയുള്ള അപഖ്യാതികൾ പബ്ലിക്കിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അതിനെ തടയിടാനും, അങ്ങനെയൊന്നായി വിക്കി മാറാതിരിക്കാനും ഓരോത്തരും ശ്രദ്ധിക്കേണ്ടതാണ്. അപ്പോൾ അനാവശ്യമായ സ്ഥാനമാനങ്ങളിൽ അല്ല കാര്യം. ഒരാളെ ഓരോ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നവരും, അതുപോലെ വോട്ടിട്ട് ആളുകളെ തെരഞ്ഞെടുക്കുന്നവരും ഓർത്തിരിക്കേണ്ട കാര്യമാണിത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:34, 25 നവംബർ 2018 (UTC)Reply

ഇങ്ങനെ ഒരു കുറിപ്പ് എന്തിനാണിവിടെ? ഒന്നുകിൽ ഇത് സംവാദതാളിലേക്ക് മാറ്റുക. അല്ലെങ്കിൽ നീക്കം ചെയ്യുക.--RameshngTalk to me 10:08, 28 നവംബർ 2018 (UTC)Reply
ചർച്ച നടക്കുന്ന സമയത്ത്, ഒരു വേളയിൽ പറഞ്ഞതാണ്. അതിനുശേഷം ചർച്ചകളുടെ പെരുമഴയായി മുകളിൽ. ഇനിയിപ്പോൾ അതൊക്കെ വായിച്ചു കഴിഞ്ഞിട്ട്, അവസാനം എന്ന നിലയിൽ ഇതുവായിച്ചാൽ ഒരു വഴിയിലും എത്തിച്ചേരില്ല. ഇതിൽ പറഞ്ഞിരിക്കുന്ന പലതിനും ഉത്തരം മുകളിൽ ക്വോട്ട് ചെയ്തു പറഞ്ഞിട്ടുമുണ്ട്. പിന്നെ ഡിലീറ്റ് ചെയ്യുന്നെങ്കിൽ ഡിലിറ്റിക്കോ. മറ്റുസ്ഥലത്തേക്ക് മാറ്റാനൊന്നും പോകേണ്ടതില്ല - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:29, 28 നവംബർ 2018 (UTC)Reply
സംവാദം താളിലേയ്ക്ക് മാറ്റി. ഇത് വിക്കിപ്പീഡിയ ആണ്, ഫേസ്ബുക്ക് അല്ല :) --ശ്രീജിത്ത് കെ (സം‌വാദം) 12:01, 28 നവംബർ 2018 (UTC)Reply
അവിടെ അങ്ങനെയൊക്കെ തോന്നിപ്പിച്ചതു കൊണ്ടായിരുന്നു ഇതിട്ടത്. ഇവിടെ പറഞ്ഞതുകൊണ്ട് ഗുണമൊന്നുമില്ല. മറ്റൊരുകാലത്ത്, ശ്രീജിത്ത് ഇവിടെ ചോദിച്ച ചോദ്യം തന്നെ പലരും ചോദിച്ചേക്കും. അതൊകൊണ്ട് ഇവിടെയൊരു ചർച്ചയ്ക്കൊന്നും വകയുണ്ടെന്നു തോന്നുന്നില്ല. ഡിലീറ്റുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:17, 28 നവംബർ 2018 (UTC)Reply


ഇത്രയും വലിയ കാര്യം ചർച്ചയ്ക്ക് വകയില്ലയെന്ന് തള്ളിക്കളയാൻ പറ്റിയ നിസ്സാരകാര്യമായി കണ്ടത് ശ്രദ്ധയിൽപ്പെടേണ്ടുന്ന വസ്തുത തന്നെയാണ്.--Meenakshi nandhini (സംവാദം) 14:46, 28 നവംബർ 2018 (UTC)Reply

ഒരു സാമൂഹികമാദ്ധ്യമത്തിൽ ചർച്ച ചെയ്യുന്നതിനേക്കാൾ പക്വതയോടെ മാത്രം ചർച്ച ചെയ്യേണ്ട ഇടമാണ് വിക്കിപീഡിയ എന്ന ശ്രീജിത്ത് കെയുടെ അഭിപ്രായത്തോടു പൂർണ്ണമായി യോജിക്കുന്നു. പ്രത്യേകിച്ച് കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വസ്തുനിഷ്ഠമായും, വ്യക്തതയോടും കൂടി അഭിപ്രായങ്ങൾ ആണ് വേണ്ടത്. ഈ കുറിപ്പ് കാര്യനിർവ്വാഹകന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ ചർച്ചയുടെ ഭാഗത്ത് തന്നെയാണ് വേണ്ടത്. പൊതുവെ വിക്കിപീഡിയയെക്കുറിച്ച് കവിതയും കഥയും എഴുതാനും ഉള്ള ഒരു സ്ഥലമല്ല കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് താൾ എന്നതിനോട് എല്ലാവരും യോജിക്കുമെന്ന് കരുതുന്നു. --RameshngTalk to me 18:17, 28 നവംബർ 2018 (UTC)Reply
"കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.