വിക്കിപീഡിയ:തിരുത്തൽ നയം

(വിക്കിപീഡിയ:CANTFIX എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: സാധ്യമാകുന്നിടത്തെല്ലാം താളുകളെ മെച്ചപ്പെടുത്തുക, വികലമായ രീതിയിയിൽ അവ ഉപേക്ഷിക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

ആയിരക്കണക്കിന്‌ ലേഖകരുടെ സംഭാവനകളുടെ ഉല്പന്നമാണ്‌ വിക്കിപീഡിയ. ഗവേഷണ നൈപുണ്യം, സാങ്കേതിക വൈദഗ്ദ്യം, വിജ്ഞാനത്തിന്റെ ശകലങ്ങൾ ഇതിനെല്ലാം പുറമേ സഹായിക്കുവാനുള്ള സന്നദ്ധത, തുടങ്ങി ഒരോരുത്തരും വ്യത്യസ്ത രീതിയിൽ സംഭാവനകൾ നൽകിയാണ്‌ അത് പൂർത്തീകരിക്കുന്നത്. ഏറ്റവും നല്ല ലേഖനം പോലും പൂർണ്ണമെന്നു കരുതാനാവില്ല, ഇവിടെയുള്ള ഉള്ളടക്കങ്ങൾ എങ്ങനെ ഇനിയും മെച്ചപ്പെടുത്താമെന്ന വിശാലമനസ്കത ഒരോ ലേഖകരും മുന്നോട്ട് വയ്ക്കുന്നു.

വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കൽ

പുതിയ ലേഖനങ്ങൾ സൃഷ്ടിച്ചുകൊണ്ടോ നിലവിലുള്ള ലേഖനങ്ങൾ കൂടുതൽ വികസിപ്പിച്ചുകൊണ്ടോ കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ എല്ലാ ലേഖകരേയും വിക്കിപീഡിയ പ്രോൽസാഹിപ്പിക്കുന്നു. എന്നിരുന്നാലും ചേർക്കുന്ന വിവരങ്ങൾ പരിശോധനായോഗ്യങ്ങളായിരിക്കുകയും സ്വന്തം കണ്ടത്തലുകൾ ആയിരിക്കുകയുമരുത് എന്നത് വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളിൽപ്പെട്ടതാണ്‌. ചേർക്കപ്പെടുന്ന കാര്യങ്ങൾ പരിശോധനായോഗ്യങ്ങളാണെന്നും ലേഖകരുടെ സ്വന്തം കണ്ടെത്തലുകളല്ലെന്നും വിക്കിപീഡിയ ഉറപ്പുവരുത്തുന്നത് വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ അവലംബങ്ങളായി നൽകിക്കൊണ്ടാണ്‌. അവലംബരഹിതങ്ങളായ വിവരങ്ങൾ ചോദ്യംചെയ്യപ്പെടുകയും നീക്കംപ്പെടുകയും ചെയ്തേക്കുമെന്നുള്ള കാര്യത്തെപ്പറ്റി ലേഖകർ ബോധവാന്മാരായിരിക്കേണ്ടതാണ്‌.

വിവരങ്ങൾ ചേർക്കുന്ന മറ്റൊരു രീതി അവലംബരഹിമായ വിക്കിയിലെ നിലവിലെ വിവരങ്ങൾക്ക് അനുയോജ്യമായ സ്രോതസ്സുകളുടെ പിൻബലം നൽകലാണ്‌. വളരെയധികം ചർച്ചയ്ക്ക് വിധേയമാകുന്ന വിവരങ്ങളുടെ കാര്യങ്ങൾ ഇതു വളരെ പ്രധാനപ്പെട്ടതുമാണ്‌. ഒരു കാര്യത്തിന്‌ അവലംബം ചേർക്കുന്നതിനായി ആ കാര്യം നിങ്ങൾ തന്നെ ചേർത്തതാവണമെന്നില്ല.

പ്രശ്നങ്ങളെ കൈകാര്യം ചെയ്യൽ

തുടർച്ചയായി അഭിവൃദ്ധിപ്പെട്ടുക്കൊണ്ടിരിക്കുന്ന സം‌രഭമാണ്‌ വിക്കിപീഡിയ: പൂർണ്ണമാകണമെന്ന് നിർബന്ധമില്ല

നയം കുറുക്കുവഴികൾ:
WP:IMPERFECT
WP:PERFECTION

പൂർണ്ണത ആവശ്യമില്ല: ഒത്തൊരുമയോടെയുള്ള പ്രവർത്തനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, തുടക്കത്തിൽ ശോചനീയമായോ കരടുരൂപത്തിലോ ഉള്ള ലേഖങ്ങൾ കാലം ചെല്ലുംതോറും അത്തരം പ്രവർത്തനം വഴി മികച്ച ലേഖനങ്ങളായി മാറ്റപ്പെടുന്നു എന്നതാണ്‌. ലേഖനങ്ങൾ വളരെ ശോചനീയമാണെങ്കിൽകൂടി അവ മെച്ചപ്പെടാൻ സാധ്യതയുള്ളവയാണെങ്കിൽ വിക്കിപീഡിയ അവയെ സ്വാഗതം ചെയ്യുന്നു. ഉദാഹരണത്തിന്‌ ഒരു വ്യക്തി ഒരു വിഷയത്തിലെ അവിടെയിവിടെയായുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ലേഖനം തുടങ്ങുന്നു. മറ്റൊരാൾ ആ ശകലങ്ങളെ അനുയോജ്യമായ ക്രമത്തിൽ ചിട്ടയാക്കി അവതരിപ്പിക്കുകയോ കൂടുതലായി വിവരങ്ങൾ ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത് ലേഖനത്തെ സഹായിച്ചേക്കാം. ഇനി വേറെരാൾ ലേഖനത്തിലെ വസ്തുതകളെ സന്തുലിമാക്കുവാൻ സഹായിക്കുകയോ നിലവിലുള്ള വിവരങ്ങൾ വസ്തുതാവിശകലങ്ങൾക്ക് വിധേയമാക്കുകയോ അവലംബങ്ങൾ ചേർക്കുകയും ചെയ്തേക്കാം. ഈ അഭിവൃദ്ധിക്കിടയിലും ലേഖനം ക്രമരഹിതമാകുകയോ ഗുണനിലവാരമില്ലാത്ത വിവരണങ്ങൾ ഉൾപ്പെടുകയോ ചെയ്തേക്കാം.

കുഴപ്പങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുക: വിവരങ്ങൾ കാത്തുസൂക്ഷിക്കുക

വിവരങ്ങൾ കാത്തുസൂക്ഷിക്കുക: നിങ്ങൾക്ക് സാധ്യമാകുമെങ്കിൽ ലേഖനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുക, നിങ്ങൾക്കതിനു സാധ്യമാകുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധയിപ്പെടുത്തുക. "പൂർണ്ണമായ" ലേഖനത്തിന്റെ ഭാഗങ്ങളായിരിക്കേണ്ട വസ്തുതകളോ മറ്റോ ലേഖത്തിലുണ്ടെങ്കിൽ അവ നിലനിർത്തപ്പെടേണ്ടതും ആവശ്യമെങ്കിൽ അവ അടയാക്കപ്പെടുത്തേണ്ടതുമാണ്‌, അല്ലെങ്കിൽ അവ പെട്ടെന്നുതന്നെ വൃത്തിയാക്കിയെടുക്കുക. ഒരു താൾ മാറ്റെയെഴുതണമെന്നോ മറ്റോ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങളങ്ങനെ ചെയ്യുക, പക്ഷേ ചർച്ചാപ്രധാന്യമുള്ളവയെന്നു തോന്നുന്നവ സം‌വാദം താളുകളിൽ കുറിച്ചുവെക്കുകയും കൂടെ നിങ്ങളെന്തിനു അങ്ങനെ ചെയ്തു എന്നതിനൊരു വിശദീകരണം നൽകുകയും ചെയ്യുക. മോശമായി പ്രതിപാദിച്ചിരിക്കുന്നു എന്നൊരു കാരണംകൊണ്ടുമാത്രം ലേഖനങ്ങളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുത്. തിരുത്തലുകൾ പുരോഗമിക്കുന്നതിനിടെ ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഗുണനിലവാരത്തിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യതയുണ്ട്. ഒരോ ലേഖകരും മറ്റുള്ളവരുടെ പ്രയത്നങ്ങളുടെ മേൽ പടുത്തുയർത്തുന്നതുവഴിയാണ്‌ വിക്കിപീഡിയയിലെ മഹത്തായ ലേഖനങ്ങൾ രൂപപ്പെടുന്നത്.

വാക്യങ്ങൾ നീക്കം ചെയ്യുന്നതിനു പകരം:

  • വാക്യഘടന മെച്ചപ്പെടുത്തുന്നത് പരിഗണിക്കുക
  • ഉള്ളടക്കങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ അപൂർണ്ണതകൾ പരിഹരിക്കുവാൻ ശ്രമിക്കുക
  • വാക്യങ്ങൾ ആ ലേഖനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കോ (നിലവിലുള്ളതോ പുതിയതോ ആയ) മറ്റു ലേഖനങ്ങളിലേക്കോ നീക്കുന്നത് പരിഗണിക്കുക
  • ലേഖനം കൂടുതൽ സന്തുലിതമാകുന്നതിന്‌ അവശ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചേർക്കുവാൻ ശ്രമിക്കുക
  • {{തെളിവ്}} ടാഗ് ചേർത്ത് അവലംബം ചേർക്കുവാൻ അഭ്യർത്ഥിക്കുക
  • പ്രശ്നങ്ങളുണ്ടെന്ന് കാണപ്പെടുന്ന ഭാഗങ്ങളിൽ വൃത്തിയാക്കാനഭ്യർത്ഥിക്കുന്ന ടാഗുകൾ ചേർക്കുക

ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടേണ്ട വസ്തുതകൾ പ്രത്യേകിച്ച് ദോഷകരമായവ ചർച്ചകൂടാതെ നീക്കം ചെയ്യാവുന്നതാണ്‌. ജീവിച്ചിരിക്കുന്ന വ്യക്തിയെ ഇകഴ്ത്തുന്നതും അവലംബരഹിതവുമായ ഭാഗങ്ങൾ പെട്ടെന്നു തന്നെ നീക്കം ചെയ്യപ്പെടേണ്ടതാണ്‌.

പ്രശ്നകരമായ സംഗതികളെ കൈകാര്യം ചെയ്യൽ

പ്രശ്നകരമായ സംഗതികളിൽ കൂടുതലും നീക്കം ചെയ്യപ്പെടാതെ തന്നെ പരിഹരിക്കാവുന്നവയാണെങ്കിലും, ചില അവസരങ്ങളിൽ പ്രശ്നങ്ങളെന്ന് തോന്നുന്നവ താത്കാലികമായെങ്കിലും നീക്കം ചെയ്യാവുന്നതാണ്‌. ഉദാഹരണത്തിന്‌, അടിസ്ഥാനനയങ്ങളായ പരിശോധനായോഗ്യത, കണ്ടെത്തലുകൾ അരുത് എന്നിവക്കെതിരായതോ പക്ഷപാതിത്വത്തോടെ അവതരിപ്പിക്കപ്പെട്ടതോ ആയ വസ്തുതകൾ നീക്കം ചെയ്യാവുന്നതാണ്‌. ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിക്കുന്നതായതും ചോദ്യംചെയ്യപ്പെടുന്നതുമായ വസ്തുതകൾ പെട്ടെന്നുതന്നെ നീക്കം ചെയ്യുകയും ചർച്ചയ്ക്ക് വഴിതുറക്കുകയും ചെയ്യുക. ചില അവസരങ്ങളിൽ ലേഖനങ്ങളിൽ പ്രധാന്യമുള്ള കാര്യങ്ങൾതന്നെ മോശകരമായി അവതരിപ്പിക്കപ്പെട്ടിരിക്കാം, സമീപകാലത്തൊന്നും അത് മെച്ചപ്പെടുവാൻ സാധ്യതയുമില്ല, അത്തരം അവസരങ്ങളിൽ അവയെ ലേഖനത്തിന്റെ സം‌വാദം താളിലേക്ക് നീക്കിയിടാവുന്നതാണ്‌, പിന്നീട് യഥാവിധി അവ മെച്ചപ്പെടുത്തുകയും ആവാം. ഇങ്ങനെയാണെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സമയം നൽകാതെ അവ നീക്കം ചെയ്യുന്നതിനെ മറ്റ് ലേഖകർ ചോദ്യം ചെയ്തേക്കാം. തർക്കങ്ങൾ ഉടലെടുക്കുന്നുവെങ്കിൽ തുടർച്ചയായി ലേഖകർ മറ്റുള്ളവരുടെ തിരുത്തലുകൾ തിരസ്കരിക്കാതിരിക്കുക (അതായത് തിരുത്തൽ യുദ്ധത്തിന്‌ തിരിയിടരുത്), പകരം സം‌വാദം താളിൽ പ്രശ്നത്തെ ചർച്ചയ്ക്ക് വിധേയമാക്കുകയും സമവായത്തിലെത്തുവാൻ ശ്രമിക്കുകയും ചെയ്യുക.

ഉദാഹരണങ്ങൾ:

  • സ്വന്തം കണ്ടെത്തലുകൾ
  • ആവർത്തിക്കുന്നതോ, അപ്രസക്തമോ, അനാവശ്യമോ ആയ കാര്യങ്ങൾ
  • അർത്ഥശൂന്യമായ അതുമിതും അല്ലേങ്കിൽ വാൻഡലിസം
  • പകർപ്പാവകാശ ലംഘനങ്ങൾ
  • നിരോധിച്ചതോ അനുയോജ്യമല്ലാത്തതോ ആയ പുറം കണ്ണികൾ
  • തെളിയിക്കാൻ സാധിക്കാത്ത വസ്തുതകൾ, പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിച്ചുള്ള തെളിവില്ലാത്തതോ സംശയാസ്പദങ്ങളായ സ്രോതസ്സുകളെ അവലംബിച്ചുള്ളതോ ആയ വസ്തുതകൾ

ചർച്ചയും തിരുത്തലും

ആത്മവിശ്വാസത്തോടെ ലേഖനങ്ങൾ പുതുക്കുക, പ്രത്യേകിച്ച് ചെറിയ തിരുത്തലുകളിലും പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും. മാറ്റങ്ങൾ വരുത്തുന്നതിനു മുന്നോടിയായി ലേഖനത്തിൽ മുൻപ് തിരുത്തലുകൾ വരുത്തിയ ലേഖകരെ അറിയിക്കേണ്ട ആവശ്യമില്ല - ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. ഒരു പ്രശ്നം നിങ്ങൾക്ക് പരിഹരിക്കാനാവുന്നതായി നിങ്ങൾ കാണുന്നുവെങ്കിൽ നിങ്ങളങ്ങനെ ചെയ്യുക. നിങ്ങളുടെ തിരുത്തലിനോട് യോജിപ്പില്ലാത്ത മറ്റുള്ളവർ (തിരുത്തൽ തിരസ്കരിച്ചോ സം‌വാദം താളിൽ കുറിപ്പിട്ടോ) സം‌വാദത്തിന്‌ തുടക്കമിട്ടേക്കാം. ചിലപ്പോൾ ആത്മവിശ്വാസത്തോടെയുള്ള തിരുത്തൽ, തിരുത്തൽ തിരസ്കരണം, ചർച്ച എന്നിങ്ങനെയുള്ള ചാക്രികപ്രക്രിയ നിഷ്ഫലമായ ഒരു ചർച്ചയെ മുന്നോട്ടു നയിക്കുവാൻ സഹായിച്ചുവെന്നുവരാം. ആത്മവിശ്വാസത്തോടെയുള്ള തിരുത്തൽ എന്നതിനെ നിങ്ങൾ തെറ്റിദ്ധരിക്കരുത്, നിലവിലെ സമവായത്തിനോ അടിസ്ഥാനനയങ്ങളായ സന്തുലിതമായ കാഴ്ച്ചപ്പാട്, പരിശോധനായോഗ്യത എന്നിവയ്ക്കോ എതിരായ തിരുത്തലുകളല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. ദയവായി തിരുത്തലുകൾക്കുമീതെയുള്ള തിരുത്തൽ യുദ്ധം നടത്താതിരിക്കുക.

സഹായമനസ്കനായിരിക്കുക: വിശദീകരണം നൽകുക

സഹായമനസ്കനായിരിക്കുക: നിങ്ങളുടെ തിരുത്തലുകൾ വിശദീകരിക്കുക. നിങ്ങൾ ലേഖനങ്ങളിലെ കൂടുതൽ മൗലികവും വിവാദപരവുമായ കാര്യങ്ങളിൽ തിരുത്തലുകൾ നടത്തുമ്പോൾ വിശദീകരണം നൽകുക. ചെറിയ തിരുത്തലുകൾക്ക് അനുയോജ്യമായ തിരുത്തൽ ചുരുക്കം നൽകാവുന്നതാണ്‌. കൂടുതൽ വലുതും പ്രാധാന്യവുമുള്ള മാറ്റങ്ങൾക്ക് തിരുത്തൽ താളിലെ ചുരുക്കം ചേർക്കാനുള്ള സ്ഥലം മതിയാകാതെ വന്നേക്കാം, അത്തരം അവസരങ്ങളിൽ സം‌വാദം താളിൽ ആവശ്യമായ കുറിപ്പ് ചേർക്കുക. ഓർക്കുക, സം‌വാദം താളിൽ ചേർക്കുന്ന കുറിപ്പുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നവയാണ്‌, തെറ്റിദ്ധാരണകൾ വരാനിടവരാതെ നോക്കുകയും തിരുത്തൽ യുദ്ധം നടത്തുന്നതിനേക്കാൾ സം‌വാദത്തിന്‌ പ്രോൽസാഹിപ്പിക്കുകയാണ്‌ ചെയ്യേണ്ടത്.

ഒരു താൾ മാറ്റിയെഴുതണമെന്നോ അതിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെന്നോ നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, നിങ്ങൾക്കതുമായി മുന്നോട്ടുപോകാം, നിങ്ങളത് ചെയ്യുക. ചർച്ചാപ്രധാന്യമുള്ളതെന്നു കരുതുന്ന പഴയ ഉള്ളടക്കങ്ങൾ സം‌വാദം താളിൽ സൂക്ഷിച്ചുവയ്ക്കുക, കൂടെ നിങ്ങളത് എന്തിനു ചെയ്തു എന്നതിനൊരു വിശദീകരണമായി ഒരു കുറിപ്പും ചേർക്കുക. (വലിയമാറ്റങ്ങളുടെ കാര്യത്തിൽ, താളിന്റെ നാൾവഴിയിൽ പോയി നിങ്ങൾ മാറ്റുന്നതിനു മുൻപുള്ള പതിപ്പിന്റെ യു.ആർ.എൽ. കണ്ടെത്തി അതുകൂടി സം‌വാദം താളിൽ നൽകുന്നത് സൗകര്യപ്രദമായിരിക്കും.) വ്യക്തമായ തെറ്റെന്നുറപ്പായ വസ്തുതകളാണ്‌ നിങ്ങൾ നീക്കം ചെയ്യുന്നതെങ്കിൽകൂടി അത് നീക്കംചെയ്യാനുള്ള കാരണം വ്യക്തമാക്കുന്ന കുറിപ്പ് നൽകുക, മറ്റാരെങ്കിലും അത് ശരിയെന്നു കരുതിതുന്നവയായിരിക്കാം, അതിനാലായിരിക്കാം അത് ലേഖനത്തിൽ ചേർക്കപ്പെട്ടതും, കുറിപ്പ് നൽകുന്നതുവഴി ആ അബദ്ധം ഭാവിയിൽ വീണ്ടും ആവർത്തിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

വലിയ മാറ്റങ്ങൾ നടത്തുമ്പോൾ ജാഗ്രതയോടെ പ്രവർത്തിക്കുക: ചർച്ച ചെയ്യുക

വലിയ മാറ്റങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുക: ആദ്യം അവയെ ചർച്ചയ്ക്ക് വിധേയമാക്കുന്നത് പരിഗണിക്കുക. വലിയ രീതിയിലുള്ള നീക്കം ചെയ്യലുകൾ, പകരംവയ്ക്കലുകൾ നടത്താനുദ്ദേശിക്കുമ്പോൾ ആദ്യം അത് സംവാദം താളിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നത് ഉത്തമമായിരിക്കും, ഇത് തിരുത്തൽ യുദ്ധം ഒഴിവാക്കുന്നതിനോ നിങ്ങൾ നടത്തുന്നമാറ്റം മറ്റു ലേഖകർ (അല്ലെങ്കിൽ മറ്റുള്ളവർ എതിർക്കുന്നുവെന്നതിനാൽ നിങ്ങൾ തന്നെയോ) തിരസ്കരിക്കരിക്കുന്നതും ഒഴിവാക്കുന്നതിനോ സഹായകമാകും. യഥാർത്ഥത്തിൽ ഒരാൾ തിരുത്തുന്നത് മറ്റൊരാളുടെ സൃഷ്ടികളായിരിക്കും, ആരും തന്നെ യതൊരു മുന്നറിയിപ്പും കൂടാതെ സ്വന്തം പ്രയത്നങ്ങൾ വികലമാക്കുന്നതോ “നശിപ്പിക്കുന്നതോ“ ഇഷ്ടപ്പെടുകയില്ല. സധൈര്യം തിരുത്തൽ നടത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, സംവാദം താളിൽ നിങ്ങൾ നടത്തുന്ന മാറ്റത്തിന്റെ ന്യായവശത്തെ വിശദമായി പ്രതിപാദിക്കുക. ഇത് മറ്റ് ലേഖകർ അവർക്കിഷ്ടമുള്ള പതിപ്പിലേക്ക് മാറിമാറി കൊണ്ടുവരുന്നത് ഒഴിവാക്കുവാനുള്ള സാധ്യത കുറയ്ക്കും. സം‌വാദം താളിലെ ചർച്ചകൾ മുഴുനീളെയാകുന്നത് തടഞ്ഞ് ചർച്ച ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന മാറ്റത്തിന്റെ കരടുരൂപം നിങ്ങളുടെ ഉപയോക്തമണ്ഡലത്തിൽ സൃഷ്ടിച്ച് (ഉദാ: ഉപയോക്താവ്:മാതൃകാ ഉപയോക്താവ്/താൾ ) അതിലേക്കൊരു കണ്ണി സംവാദം താളിൽ നൽകാവുന്നതുമാണ്.

പക്ഷേ: വിക്കിപീഡിയ ഒരു ചർച്ചാവേദിയല്ല

നിങ്ങൾ തിരുത്തലുകളുമായി സധൈര്യം മുന്നോട്ടു പോവുകയാണെങ്കിലും അവയെ സം‌വാദം താളിൽ ചർച്ച ചെയ്യുകയാണെങ്കിലും, ഓർക്കുക വിക്കിപീഡിയ ഒരു ചർച്ചാവേദിയല്ല. കർമ്മോദ്യുക്തരായി പ്രവർത്തിക്കുവാനുള്ള ഇടമായി വിക്കിപീഡിയയെ നിങ്ങൾ കണ്ടെത്തിയേക്കാം, സ്വന്തം ഇഷ്ടങ്ങളെ സം‌രക്ഷിക്കുവാൻ മിനക്കെടുന്നതിനേക്കാൾ ഉത്തമായിരിക്കുക ആ ഉന്മേഷവും ഊർജ്ജസ്വലതയും വിക്കിപീഡിയ എന്ന സം‌രഭത്തിന്റെ മൊത്തം പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നത്.

ഇതും കാണുക