വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം

ലേഖനനിർമ്മാണത്തിൽ പങ്കുവഹിച്ചു.--Vinayaraj (സംവാദം) 15:17, 9 ജൂൺ 2016 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 08:40, 5 ജൂലൈ 2016 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 09:36, 5 ജൂലൈ 2016 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--അൽഫാസ് (സം) 14:45, 24 ജൂലൈ 2016 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--ബിപിൻ (സംവാദം) 12:14, 30 ജൂലൈ 2016 (UTC)[മറുപടി]
  •   എതിർക്കുന്നു--(കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസ്സാലെ ഇസ്ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവാഹമില്ലാതെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി.)ഇത്തരം വരികളെല്ലാം വിജ്ഞാനത്തേക്കാളും വർഗ്ഗീയത വളർത്താൻ മാത്രമേ ഉപകരിക്കൂ! Apnarahman: സംവാദം: 11:08, 4 ഓഗസ്റ്റ് 2016 (UTC)[മറുപടി]
നടന്ന സംഭവമല്ലേ ? വർഗ്ഗീയത വളരുന്നതെങ്ങിനെ ?? ബിപിൻ (സംവാദം) 17:35, 6 ഓഗസ്റ്റ് 2016 (UTC)[മറുപടി]

നടന്നതെന്ന് ഉറപ്പിച്ചുപറയാൻ പതിനെട്ടാം നൂറ്റാണ്ടിൽ ബിപിൻ ഇവരുടെ കൂടെയുണ്ടായിരുന്നുവോ? നടന്നതാവട്ടെ, അല്ലാതിരിക്കട്ടെ! ഒരല്പമെങ്കിലും സമാധാനത്തോടെ കഴിയുന്ന കേരളജനതയുടെ മനസ്സുകളിലേക്ക് ജാതിയുടേയും മതത്തിന്റെയും പേരിൽ വിഷവിത്തുകൾ പാകി, പാവപ്പെട്ട ഹിന്ദുവും മുസ്ല്മാനും തമ്മിൽതല്ലി പൊരുതിയുണ്ടാക്കുന്ന വോട്ട്, ബ്രിട്ടീഷുകാർ ഒരുപാട് പ്രയോഗിച്ച് പരാജയപ്പെട്ട തന്ത്രമാണെന്ന് മറക്കരുത്! സുഹൃത്തെ, എല്ലാ മതങ്ങളും ഒന്നിച്ച് സന്തോഷത്തോടെ പരസ്പരം തോളിൽ കൈചേർത്ത് കഴിയുന്ന ഒരിന്ത്യയെക്കുറിച്ച് നമുക്ക് ചിന്തിച്ചുകൂടെ? എല്ലാം ഒരമ്മയുടെ മക്കളാണു, സഹോദരീസഹോദരന്മാരാണു, രാഷ്ട്രീയം വ്യത്യസ്ഥമാവട്ടെ, മതം വ്യത്യസ്ഥമാവട്ടെ, പരസ്പരം സഹായിക്കാൻ നമുക്കു നമ്മളെയുണ്ടാവൂ! റോഡിൽ ചോരചിന്തി സഹായത്തിനു കേഴുന്ന ഒരാൾ ഹിന്തുവാണോ മുസ്ലിമാണൊ എന്നുനോക്കി പുറംതിരിഞ്ഞു നടക്കുന്ന ഒരു സംസ്കാരം നമുക്കു വേണോ? "ഒരു ജാതി, ഒരു മതം, ഒരു ദൈവം" എന്ന ശ്രീ നാരായണഗുരുവിന്റെ വാക്കുകളെ തട്ടിക്കളയുകളാണോ, നാം ചെയ്യേണ്ടത്? മേൽസൂചിപ്പിച്ച തരത്തിലുള്ള വരികൾ നീക്കം ചെയ്താൽ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലേക്കുയർത്താവുന്നതാണു -- Apnarahman: സംവാദം: 02:45, 7 ഓഗസ്റ്റ് 2016 (UTC)[മറുപടി]

ഒരു ലേഖനത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്താൻ എല്ലാ ഉപയോക്താക്കൾക്കും അവകാശമുണ്ടെന്നാണെനിക്കു തോന്നുന്നത്. താങ്കൾക്കു അതു ചെയ്യാവുന്നതാണ്. എന്റെ ജീവിത കാലയളവിലുള്ള കാര്യങ്ങൾ മാത്രമേ വിക്കിയിലെത്താൻ പാടുള്ളു എന്നു പറയുന്നതു തികച്ചും ബാലിശമല്ലേ. ചരിത്രം നമുക്കു മുന്നിലെത്തുന്നത്, മുൻപേ പോയവർ എഴുതിവെച്ചതിൽ നിന്നുമാണ്, അക്കാലത്ത് ഞാൻ ജീവിച്ചിരിക്കണമെന്നൊന്നുമില്ല. ബിപിൻ (സംവാദം) 03:37, 7 ഓഗസ്റ്റ് 2016 (UTC)[മറുപടി]
സംവാദത്തിൽ മറുപടി ഇട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 05:29, 7 ഓഗസ്റ്റ് 2016 (UTC)[മറുപടി]
  ഓഗസ്റ്റ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം  -- ബിപിൻ (സംവാദം) 14:40, 1 ഓഗസ്റ്റ് 2016 (UTC)[മറുപടി]