വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിനയരാജ് വി.ആർ. (2-ആം നിർദ്ദേശം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു -ഈ ലേഖനത്തിന്റെ രണ്ട് ഒഴിവാക്കൽ നിർദ്ദേശങ്ങളിലും (2 പത്രലിങ്കിലൂടെ ഉണ്ടാകുന്ന ശ്രദ്ധേയത ശ്രദ്ധേയതയല്ല. അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കപ്പെടുന്നു, കൗതുകവാർത്തകളുടെ കാര്യത്തിൽ അല്പം വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.) വന്ന പ്രസ്താവന വളരെ ഗൗരവമേറിയതാണ്, അതുപോലെ തന്നെ അടിസ്ഥാന മാനദണ്ഡത്തിൽ പറയുന്ന പോലെ ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരമർശമില്ല, അതുപോലെ തന്നെ വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത് കൂട്ടി വായ്ക്കുക. നീക്കം ചെയ്തു -- KG (കിരൺ) 08:35, 7 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല. 2 പത്രലിങ്കിലൂടെ ഉണ്ടാകുന്ന ശ്രദ്ധേയത ശ്രദ്ധേയതയല്ല. അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കപ്പെടുന്നു--Roshan (സംവാദം) 17:22, 31 ജൂലൈ 2013 (UTC)[മറുപടി]
- ലേഖനം നിലനിർത്താൻ നിർദ്ദേശിച്ചത് ഇന്നല്ലേ? പഴയ ചർച്ചയിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും ഈ നിർദ്ദേശത്തിൽ ഇല്ല താനും -- റസിമാൻ ടി വി 19:08, 31 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുക പഴയ അഭിപ്രായം തന്നെ ആവർത്തിക്കുന്നു (ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിലൂടെ - ഇവിടെ പത്ര ലിങ്ക് - ലഭിക്കുന്ന ശ്രദ്ധേയതയാണ് വിക്കിപീഡിയയിൽ സ്വീകാര്യമായ ശ്രദ്ധേയത എന്ന് എടുത്തുപറയുന്നു). കഴിഞ്ഞ പ്രാവശ്യം തീരുമാനമെടുത്തത് ഞാനാണ്. അതിനോടുള്ള അതൃപ്തി കാരണം വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുകാരണം ഇത്തവണ തീരുമാനമെടുക്കുന്നതിൽ നിന്ന് ഞാൻ പിൻവാങ്ങുന്നു. മറ്റാരെങ്കിലും തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:11, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.