വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മംഗലം ബാലകൃഷ്ണൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് ബാലചന്ദ്രൻ (സംവാദം) 05:36, 26 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല--Roshan (സംവാദം) 13:46, 8 ജൂൺ 2013 (UTC)[മറുപടി]
- എഴുത്തുകാരൻ എന്ന നിലയ്ക്ക് ശ്രദ്ധേയത പാലിക്കാത്തതിനാലും മലയാളം വിക്കിപീഡിയയിൽ ശ്രദ്ധേയതാമാനദണ്ഡം രൂപീകരിച്ചിട്ടില്ലാത്ത മറ്റു മേഖകളിലും ഉൾപ്പെട്ടിട്ടുള്ളതിനാലും പൊതു ശ്രദ്ധേയതാമാനദണ്ഡമാണ് പരിഗണിക്കേണ്ടത്.
- ഒന്നിലധികം ദ്വിതീയ സ്രോതസ്സുകൾ ലഭ്യമല്ല. നിലവിൽ ഒറ്റ പ്രസിദ്ധീകരണശാലയുടെ മൂന്ന് അവലംബങ്ങളാണ് താളിലുള്ളത്. ഇവ മൂന്നും ചേർത്ത് ഒറ്റ അവലംബമായേ കണക്കാക്കാനാവൂ. അതും സ്വതന്ത്രമല്ല (ഉള്ളടക്കത്തിന് പരിശോധനായോഗ്യത നൽകാനേ നിലവിലുള്ള അവലംബങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ).
- ഇദ്ദേഹത്തെപ്പറ്റി കാര്യമായ പ്രസ്താവന നടത്തുന്ന രണ്ട് സ്വതന്ത്ര ദിതീയ സ്രോതസ്സുകൾ പുതുതായി ചേർക്കുകയാണെങ്കിലേ പൊതുമാനദണ്ഡമനുസരിച്ച് ശ്രദ്ധേയത ലഭിക്കൂ.
- കഥാപ്രസംഗം, പ്രഭാഷണം മുതലായ മറ്റു മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇദ്ദേഹത്തെപ്പറ്റിയുള്ള പ്രസ്താവനയുള്ള ഓഫ്ലൈൻ സ്രോതസ്സുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇൻക്യുബേറ്ററിലാക്കുന്നതാവും അനുയോജ്യമായ നടപടി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:56, 11 ജൂൺ 2013 (UTC)[മറുപടി]
- വിജ്ഞാനകോശസ്വഭാവമുള്ള അവലംബം ലഭ്യമല്ലാത്തവയ്ക്കല്ലെ ഇൻക്യുബേറ്റർ?--KG (കിരൺ) 11:27, 12 ജൂൺ 2013 (UTC)[മറുപടി]
- "നിലവിൽ വിക്കിപീഡിയ നയങ്ങളുമായി ഒത്തുപോകാത്തതും, എന്നാൽ തിരുത്തുകൾ വരുത്തിയാൽ വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ലേഖനമാക്കിമാറ്റാമെന്ന് കരുതപ്പെടുന്നതുമായ ലേഖനങ്ങളെയാണ് ഇൻക്യുബേറ്ററിലേക്ക് നീക്കേണ്ടത്." എന്നാണ് വിക്കിപീഡിയ:ഇൻക്യുബേറ്റർ#ഇൻക്യുബേറ്റർ എന്താണ്? എന്ന ലിങ്കിൽ പറയുന്നത്. ഈ ലേഖനം നിലവിലുള്ള വിക്കിപീഡിയ ശ്രദ്ധേയതാനയവുമായി ഒത്തുപോകുന്നില്ല. സ്വതന്ത്ര ദ്വിതീയ അവലംബങ്ങൾ ചേർത്തുകൊണ്ടുള്ള തിരുത്തലുകൾ വരുത്തിയാൽ ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന ലേഖനമാക്കി മാറ്റാൻ സാധിക്കും.
- "നയങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്ത പുതിയ ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലേഖനങ്ങൾ ഈവിധത്തിൽ മായ്ക്കപ്പെടുന്നത് അവരെ വിക്കിപീഡിയയിൽ നിന്ന് അകറ്റുന്നു. മാത്രമല്ല, മായ്ക്കപ്പെടുന്ന ലേഖനങ്ങളുടെ ഉള്ളടക്കം കാര്യനിർവാഹകർക്കു മാത്രമേ കാണാനാകൂ. ഈ ലേഖനങ്ങൾ ഭാവിയിൽ മറ്റ് ഉപയോക്താക്കൾ വന്ന് നയങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതുന്നതിനെയും ഇത് തടയുന്നു." എന്നതും പരിഗണിക്കേണ്ടതാണ്.
- "കഥാപ്രസംഗം, പ്രഭാഷണം മുതലായ മറ്റു മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളതിനാൽ ഇദ്ദേഹത്തെപ്പറ്റിയുള്ള പ്രസ്താവനയുള്ള ഓഫ്ലൈൻ സ്രോതസ്സുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്" എന്നും അതിനാൽ ശ്രദ്ധേയതയുണ്ടാകാൻ നല്ല സാദ്ധ്യതയുണ്ടെന്നുമാണ് എന്റെ അഭിപ്രായം. ലഭിച്ച സ്രോതസ്സുകളിൽ തന്നെ ഇദ്ദേഹം ആദ്യകാല കഥാപ്രാസംഗികനായിരുന്നു എന്നും മറ്റും പറയുന്നുണ്ട്.
ഇപ്പറഞ്ഞ കാര്യങ്ങളനുസരിച്ച് ഇൻക്യുബേറ്ററിലാക്കേണ്ടതാണ് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:35, 12 ജൂൺ 2013 (UTC)[മറുപടി]
എഴുതിയിരിക്കുന്ന കാര്യങ്ങൾ വിശ്വസനീയമാകണം അതിന് അവലംബം വേണം, ഇൻക്യുബേറ്ററിലാക്കുന്നതിനെ ശക്തമായി എതിർക്കുന്നു. അത് അനാവശ്യമായ കീഴ്വഴക്കം സൃഷ്ഠിക്കലാണ്. ഈ കീഴ്വഴക്കം മൂലം എന്തും എഴുതിവയ്ക്കാവുന്ന ഒരു രീതി വളർന്നു വരാൻ സാധ്യതയുണ്ട്.അവലംബം കിട്ടിയില്ലന്ന് പറഞ്ഞ് കൈമലർത്തിയാൽ മതിയല്ലോ?--KG (കിരൺ) 18:11, 12 ജൂൺ 2013 (UTC)[മറുപടി]
വ്യക്തിയെ ശ്രദ്ധേയനാക്കുന്ന വിവരങ്ങളൊന്നും താളിലില്ല. നിരവധി നാട്ടുവൈദ്യന്മാർ കേരളത്തിലുണ്ട്. കോളം എഴുതി എന്നത് ശ്രദ്ധേയത ഉണ്ടാക്കുന്നില്ല. കഥാപ്രാസംഗികനാണെങ്കിൽ അവലംബമില്ലാത്തെ തന്നെ കേരളത്തിൽ ഒരു പക്ഷേ അറിയപ്പെടാം. തളച്ചിടാതെ തന്നെ മായ്ക്കാവുന്നതാണ് --Roshan (സംവാദം) 02:36, 13 ജൂൺ 2013 (UTC)[മറുപടി]
നിലവിൽ വിക്കിപീഡിയ ഇൻക്യുബേറ്ററിലുള്ള ലേഖനത്തിൽ ഒരവലംബവുമില്ല!!! അതുകൊണ്ട് ഇനി പുതുതായി കീഴ്വഴക്കം സൃഷ്ടിക്കപ്പെടും എന്ന് ഭയക്കേണ്ടതില്ല. കീഴ്വഴക്കം ഉണ്ടായിക്കഴിഞ്ഞു. ആ നിലയ്ക്ക് ഈ ലേഖനവും ഇൻക്യുബേറ്ററിൽ തന്നെയാണ് പോകേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:46, 16 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.