വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. അബ്ദുല്ല
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 18:45, 25 ജൂലൈ 2020 (UTC)[മറുപടി]
- ടി.കെ. അബ്ദുല്ല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ. WP:GNG പാലിക്കപ്പെടുന്നില്ല. Akhiljaxxn (സംവാദം) 12:36, 6 ജൂലൈ 2020 (UTC)[മറുപടി]
- ഏതർഥത്തിലാണ് ശ്രദ്ധേയതയില്ലാത്തത് എന്ന് വ്യക്തമല്ല. ദീർഘകാലം ഒരു പ്രമുഖ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും പതിറ്റാണ്ടുകളായി ഒരു സംഘടനയുടെ ദേശീയ നിർവ്വാഹകസമിതിയംഗവും ഒരു പ്രസാധകനും ഇസ്ലാമിക വിജ്ഞാനകോശമെന്ന ബൃഹദ് ഗ്രന്ഥശേഖരത്തിന്റെ മുഖ്യ പത്രാധിപരുമാണ്. ആവശ്യമായ അവംലബവും ഉണ്ടല്ലോ.--Zuhairali (സംവാദം) 12:24, 8 ജൂലൈ 2020 (UTC)[മറുപടി]
- ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അതിന്റെ ദേശീയ നിർവ്വാഹകസമിതിയംഗവും എന്നത് WP:NPOL പാലിക്കുന്നതല്ല. ഇദ്ദേഹത്തിന്റെ സംഘടനയുടെ കീഴിലുള്ള പബ്ലിഷിംഗ് ഹൗസ്, അത് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥശേഖരത്തിന്റെ പത്രാധിപർ എന്നുള്ളതും ശ്രദ്ധേയത നൽകുന്നതല്ല . ലേഖനത്തിലെ വിഷയത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശിക്കപ്പെടുന്നില്ല. ഇതിനാൽ WP:GNGയും പാലിക്കപ്പെടുന്നില്ല. ലേഖനത്തിൽ അവലംബങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാൻ സെല്ഫ് പബ്ലിഷ്ഡ് ആയിട്ടുള്ള സോഴ്സുകളുടെ REFBOMBING ഉം നടത്തിയിരിക്കുന്നു. Akhiljaxxn (സംവാദം) 06:01, 12 ജൂലൈ 2020 (UTC)[മറുപടി]
- 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നു. ഇതിന് അവലംബം ലഭിക്കുമൊ? നിലവിലെ അവലംബങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല.--KG (കിരൺ) 03:14, 18 ജൂലൈ 2020 (UTC)[മറുപടി]
- ഏതർഥത്തിലാണ് ശ്രദ്ധേയതയില്ലാത്തത് എന്ന് വ്യക്തമല്ല. ദീർഘകാലം ഒരു പ്രമുഖ സംഘടനയുടെ സംസ്ഥാന പ്രസിഡന്റും പതിറ്റാണ്ടുകളായി ഒരു സംഘടനയുടെ ദേശീയ നിർവ്വാഹകസമിതിയംഗവും ഒരു പ്രസാധകനും ഇസ്ലാമിക വിജ്ഞാനകോശമെന്ന ബൃഹദ് ഗ്രന്ഥശേഖരത്തിന്റെ മുഖ്യ പത്രാധിപരുമാണ്. ആവശ്യമായ അവംലബവും ഉണ്ടല്ലോ.--Zuhairali (സംവാദം) 12:24, 8 ജൂലൈ 2020 (UTC)[മറുപടി]
@Kiran Gopi:, ലിങ്ക് തിരുത്തിയിട്ടുണ്ട്. സ്വതന്ത്രമായ ഒരവലംബം ചേർത്തിട്ടുണ്ട്
ഈ മൂന്ന് അവലംബങ്ങളിലെ ഉദ്ധരണികൾ ആർക്കെങ്കിലും ചേർക്കാൻ സാധിക്കുമോ.
- ഡോ. സി.കെ. കരീം - കേരള മുസ്ലിം ചരിത്രം- സ്ഥിതിവിവരക്കണക്കണക്ക് ഡയറക്ടറി - പ്രസാധനം 1991 വാള്യം 3 പേജ്1092
- സി.എൻ. അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുൽ കരീം- മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 91
- എഡി. ടി.പി. ചെറൂപ്പ - കേരള മുസ്ലിം മാന്വൽ പേജ് : 91
എങ്കിൽ പെട്ടെന്ന് ഒരു തീർപ്പിലെത്താൻ കഴിയും എന്ന് തോന്നുന്നു.--ഇർഷാദ്|irshad (സംവാദം) 11:14, 18 ജൂലൈ 2020 (UTC)[മറുപടി]
- ഈ മൂന്ന് അവലംബങ്ങളും ബോധനം ത്രൈ മാസിക ചീഫ് മുൻ എഡിറ്റർ, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. എന്നതിനെ സാധൂകരിക്കാനായിട്ടാണ് നൽകിയിരിക്കുന്നത്. ഇതുകൊണ്ടു എന്താണ് ഗുണം? ഇത്തരത്തിലുള്ള നിരവധി എഡിറ്റർമാരില്ലേ അവർക്കെല്ലാം ശ്രദ്ധേയത ഉണ്ടെന്നു പറയാനാകുമോ?. Akhiljaxxn (സംവാദം) 17:28, 21 ജൂലൈ 2020 (UTC)[മറുപടി]
- ആ അവലംബങ്ങളിൽ കാര്യമായ പരാമർശമുണ്ടോ എന്നാണ് അറിയേണ്ടത്. അവലംബങ്ങൾ നോക്കുന്നത് ഉള്ളടക്കത്തിന്റെ ക്വാളിറ്റിക്കല്ല, ശ്രദ്ധേയത പരിശോധിക്കാനാണ്.--ഇർഷാദ്|irshad (സംവാദം) 18:18, 21 ജൂലൈ 2020 (UTC)[മറുപടി]
- ആ അവലംബങ്ങളിൽ കാര്യമായ പരാമർശമുണ്ടോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ നാലു വര്ഷമായി ഒരു യൂസർ ഈ അവലംബങ്ങളുടെ സ്വാതന്ത്രത സംവാദം താളിൽ ചോദ്യം ചെയ്തിട്ട് . അതിനു നാളിതുവരെയും അവലംബം ചേർത്തവർ മറുപടി നൽകിയിട്ടില്ല .അവലംബങ്ങൾ നോക്കുന്നത് ഉള്ളടക്കത്തിന്റെ ക്വാളിറ്റിക്കല്ല, ശ്രദ്ധേയത പരിശോധിക്കാനാണ്. അവലംബങ്ങൾ നോക്കുന്നത് വെരിഫൈബിലിറ്റിക്കു വേണ്ടി ആണ്. അവലംബങ്ങളുടെ ക്വാളിറ്റി, അവലംബങ്ങൾ എത്തരത്തിലുള്ളതാണെന്നും അത് വിക്കിക്കു അനുയോജിക്കുന്നുണ്ടോ എന്നും എളുപ്പം മനസിലാക്കാനും സാധിക്കും. ഇതൊന്നും ക്ലിയർ അല്ലാത്തിടത്തോളം ഇർഷാദിന്റെ വാദം Wikipedia:SOURCESMAYEXIST ആണ് ഇത്തരം വാദങ്ങൾ ഒരു afd യിൽ ഒഴിവാക്കേണ്ടതാണ്. Akhiljaxxn (സംവാദം) 18:25, 22 ജൂലൈ 2020 (UTC)[മറുപടി]
- മേൽപ്പറഞ്ഞ മൂന്ന് അവലംബങ്ങളും സ്വതന്ത്രമായതുകൊണ്ടാണ് അവയിൽ നിന്നുള്ള ഉദ്ധരണി ചോദിച്ചത്. ലേഖനവിഷയവുമായി ബന്ധമില്ലാത്തവയാണ് അവ. ഓഫ്ലൈൻ അവലംബങ്ങളുടെ പരിമിതിയാണ് ഈ കാണിക്കുന്നത്. അഖിലിന്റെ വാദം വിക്കിയുടെ നയവുമായി പൊരുത്തപ്പെടുന്നതല്ല. ശ്രദ്ധേയതയും ഉള്ളടക്കവും രണ്ടും രണ്ടാണ്. മുകളിലെ മൂന്ന് അവലംബങ്ങളിൽ കാര്യമായ പരാമർശങ്ങളുണ്ടെങ്കിൽ ലേഖനം നിലനിൽക്കേണ്ടതാണ്. ഏത് വാചകത്തിനാണ് തെളിവായി ചേർത്തത് എന്നത് പ്രസക്തമേ അല്ല-ശ്രദ്ധേയതയുടെ കാര്യത്തിൽ--ഇർഷാദ്|irshad (സംവാദം) 08:48, 23 ജൂലൈ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയും ഉള്ളടക്കവും ഒന്നാണെന്ന് എവിടെ ആണ് പറഞ്ഞിട്ടുള്ളത്?. നാലു വര്ഷമായി ഒരു യൂസർ ഈ അവലംബങ്ങളുടെ സ്വാതന്ത്രത സംവാദം താളിൽ ചോദ്യം ചെയ്തിട്ട് . അതിനു നാളിതുവരെയും അവലംബം ചേർത്തവർ മറുപടി നൽകിയിട്ടില്ല. ആ നിലക്ക് ഉദ്ധരണി ലഭിക്കും എന്ന് തോന്നുന്നില്ല. ആയതിനാൽ ലഭിക്കാത്തിടത്തോളം ലേഖനത്തിൽ അവലംബങ്ങൾ ഉണ്ടെന്നു വരുത്തി ശ്രദ്ധേയത ഉണ്ടെന്നു വരുത്തി തീർക്കാൻ സോഴ്സുകളുടെ REFBOMBING നടത്തിയിരിക്കുന്നു എന്ന് കരുതേണ്ടിവരും. Akhiljaxxn (സംവാദം) 19:26, 23 ജൂലൈ 2020 (UTC)[മറുപടി]
- മുകളിൽ പറഞ്ഞ മൂന്ന് അവലംബങ്ങളും വ്യക്തിയുടെ ശ്രദ്ധേയത തെളിയിക്കുന്നവയല്ല എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് കൂടുതൽ നിക്ഷ്പക്ഷമായ അവലംബങ്ങളുടെ അഭാവത്തിൽ മായ്ക്കേണ്ടതാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 06:19, 24 ജൂലൈ 2020 (UTC)[മറുപടി]
- നിഷ്പക്ഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലേഖനവിഷയവുമായി ബന്ധമില്ലാത്തത് എന്നാണ്. ചരിത്രകാരനായിരുന്ന സി.കെ. കരീം, കേരള സാഹിത്യ അക്കാദമി ഫെല്ലോ ആയിരുന്ന സി.എൻ. അഹ്മദ് മൗലവി, പത്രപ്രവർത്തകൻ ടി.പി. ചെറൂപ്പ തുടങ്ങിയവർ എഴുതിയ പുസ്തകങ്ങൾ നിഷ്പക്ഷമല്ല എന്ന് വരുത്തിത്തീർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ഓഫ്ലൈൻ അവലംബങ്ങൾക്ക് ഉദ്ധരണി വേണമെന്ന് നിർബന്ധമൊന്നുമില്ല. പുസ്തകത്തിന്റെ പേരും പേജ് നമ്പറും ഉണ്ടല്ലോ. ലേഖനം നീക്കം ചെയ്യണമെന്ന് നിർബന്ധമുള്ളവർക്ക് അത് പരിശോധിച്ച് ഉദ്ധരണി ചേർക്കാവുന്നതുമാണ്. അവ പരിശോധിക്കാതെ ലേഖനം നീക്കുന്നത് നീതിയുക്തമല്ല.--ഇർഷാദ്|irshad (സംവാദം) 07:31, 24 ജൂലൈ 2020 (UTC)[മറുപടി]
- ലേഖനത്തിന്റെ തലകെട്ടിൽ നിന്നും ലേഖനം പ്രസ്തുത വിഷയത്തെ കുറിച്ചുള്ളതല്ല എന്നാണ് തോന്നുന്നത് . എന്നാൽ വിഷ]യത്തെ കുറിച്ചു പാരാമർശിക്കാനുള്ള ചാൻസ് തള്ളിക്കള]യുന്നില്ല.എന്നിരുന്നാലും WP:SIGCOV പാലിക്കപ്പെടുകയില്ല. ഒന്നിലധികം ഉപയോക്താക്കൾ ഈ സോഴ്സുകളെ കുറിച്ച സംശയവും അതിലെ ഉള്ളടക്കത്തെ കുറിച്ചും ആരാഞ്ഞ സ്ഥിതിക്കു അതിലെ ഉള്ളടക്കത്തെ വിശദമാക്കേണ്ടത്. അത് ചേർത്തവർ ആണ്. അല്ലാത്ത പക്ഷം അത് Wikipedia:SOURCESMAYEXIST ആണ് അതു പോലെ Notability bomb ആണ്. വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത് കൂടെ ശ്രദ്ധിക്കുക. Akhiljaxxn (സംവാദം) 18:10, 24 ജൂലൈ 2020 (UTC)[മറുപടി]
- ഒരു അവലംബം അതിന്റെ ഉദ്ധരണിയോട് കൂടി പുതുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് ശ്രമം തുടരുന്നു. ഓൺലൈൻ ആയി ലഭ്യമല്ലാത്തതാണ് കിട്ടാതിരിക്കാൻ കാരണം. കോപ്പി എവിടെയാണ് ഉള്ളത് നോക്കിക്കൊണ്ടിരിക്കുകയാണ്.--ഇർഷാദ്|irshad (സംവാദം) 08:59, 25 ജൂലൈ 2020 (UTC)[മറുപടി]
ഈ ലേഖനത്തിലെ പ്രധാനപ്രശ്നങ്ങളെന്ന് എനിക്ക് തോന്നിയവ - ശ്രദ്ധേയത എന്നതുതന്നെയാണ്. ഇസ്ലാമിക പണ്ഡിതനാണെന്നാണ് പറയുന്നത്. അതിന് മതിയായ തെളിവ് നൽകിയിട്ടില്ല. കൂടാതെ വിക്കിപീഡിയ:ശ്രദ്ധേയത_(പണ്ഡിതർ) പാലിക്കുന്നില്ല. മറ്റുള്ള പ്രധാന കാര്യങ്ങൾ ഒരു പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിലൊന്ന് വഹിക്കുന്നു. കുറച്ച് മാസികകളുടെ പത്രാധിപരാണ് എന്നിവയാണ്. ജമാഅത്തെ ഇസ്ലാമി, ഐപിഎച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്നിവയെല്ലാം സ്വതന്ത്ര അവലംബങ്ങളായി കണക്കാക്കാനാവില്ല. എഡി. ടി.പി. ചെറൂപ്പ യുടെ പൂർണ്ണനാമവും (ടി. പി ചെറൂപ്പയെപ്പറ്റി http://archive.keralamediaacademy.org/content/cheruppa-t-p പറയുന്നത് ശ്രദ്ധിക്കുക - 1986ൽ മാധ്യമം പത്രം ആരംഭിച്ചകാലത്തുതന്നെ കോഴിക്കോട് ബ്യൂറോവിന്റെ ചുമതല വഹിച്ചു. 1980 തൊട്ട്് പതിനേഴു വർഷം ലീഗ് ടൈംസ്, ചന്ദ്രിക, മാധ്യമം പത്രങ്ങൾക്കു വേണ്ടി നിയമസഭ റിപ്പോർട്ട്് ചെയ്തു. മാധ്യമം പത്രത്തിന്റെ തിരുവനന്തപുരം, കൊച്ചി,കണ്ണൂർ, കോഴിക്കോട് യൂണിറ്റ് ഡസ്കുകളുടെ ചുമതല വഹിച്ചു. കുറച്ചു വർഷം മാധ്യമം പിരീയോഡിക്കൽസ് ചുമതല വഹിച്ചു. 2004ൽ അസി.എഡിറ്ററായി. 2010-13 കാലത്ത് ചന്ദ്രിക ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. മലയാളി മുസ്ലിം മാന്വൽ, മുസ്ലിം ലീഗ് സംഭവങ്ങൾ എന്നിവ രചിച്ചു). കേരള മുസ്ലിം മാന്വൽന്റെ പബ്ലിഷറും ആരാണെന്ന് വ്യക്തമാവാതെ അതിനെയും സ്വതന്ത്ര അവലംബമായി പരിഗണിക്കാനാവില്ല ( അതായത് ഈ വ്യക്തിയും പബ്ലിക്കേഷനും പുസ്തകങ്ങളും ഈ പാർട്ടിയുമായും പത്രങ്ങളുമായും നേരിട്ട് ബന്ധമുള്ളവരാണെന്ന് വരുന്നു. ഇതിനെ തീർച്ചയായും നിക്ഷ്പക്ഷ സ്വതന്ത്ര അവലംബങ്ങളായി പരിഗണിക്കാനാവില്ല.). മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്നപുസ്തകത്തിനും ഈ കുഴപ്പമുണ്ട്. ചുരുക്കത്തിൽ ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്രോതസ്സുകളിൽ നിന്ന് വ്യക്തവും കൃത്യവുമായ അവലംബമില്ലാതെ ഈ ലേഖനത്തിന്റെ ശ്രദ്ധേയത സാധൂകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് എന്റെ അഭിപ്രായം --രൺജിത്ത് സിജി {Ranjithsiji} ✉ 18:03, 25 ജൂലൈ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.