വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കുടുക്കനൂലിയുടെ ഔഷധഗുണങ്ങൾ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: പെട്ടന്നു തന്നെ നീക്കം ചെയ്തു. Akhiljaxxn (സംവാദം) 03:48, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കുടുക്കനൂലിയുടെ ഔഷധഗുണങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
bhagyarajvb15.blogspot.com ൽ നിന്നുള്ള പകർത്തൽ Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:24, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഉറപ്പായ പകർപ്പവകാശലംഘനമാണെങ്കിൽ പെട്ടെന്നു മായ്ക്കുക. ഇങ്ങനെ ചർച്ച ആവശ്യമില്ല. കാര്യനിർവാഹകർക്ക് നേരിട്ട് ചെയ്യാവുന്നതാണ്.--റോജി പാലാ (സംവാദം) 06:04, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- നേരിട്ടുള്ള പകർത്തൽ തന്നെ.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:07, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വിക്കിയിൽ എഴുതിയ ആളും ഭാഗ്യരാജ് ആണ്. ഒരേ ലേഖനകൻ ആവാം. പകർപ്പവകാശലംഘനം ആവണമെന്നില്ല. --ജേക്കബ് (സംവാദം) 06:08, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- പക്ഷേ ലേഖനം ശാസ്ത്രീയമായ വിശ്വസനീയത അനുബന്ധ കാരണങ്ങളാൽ നീക്കം ചെയ്യാം എന്നാണ് എന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 06:10, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വിക്കിയിൽ എഴുതിയ ആളും ഭാഗ്യരാജ് ആണ്. ഒരേ ലേഖനകൻ ആവാം. പകർപ്പവകാശലംഘനം ആവണമെന്നില്ല. --ജേക്കബ് (സംവാദം) 06:08, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഒരേ ലേഖകൻ ആണെന്നു മനസിലാക്കാൻ ബ്ലോഗിലെ ലൈസൻസും വിലയിരുത്തേണ്ടതുണ്ട്. രണ്ടും ഒരാളാണെന്നു വ്യക്തമാകാൻ ബ്ലോഗിലും എന്തെങ്കിലും കുറിപ്പ് നൽകിയാൽ മനസിലാക്കാം.--റോജി പാലാ (സംവാദം) 07:20, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
തീരുമാനം: ലേഖനം മായ്ച്ചു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:18, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]- ചർച്ച പൂർത്തിയായിട്ടില്ല എന്നുകരുതുന്നതിനാൽ, മായ്ക്കൽ പിൻവലിക്കുന്നു.----Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:56, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കുടുക്കനൂലി എന്നാലെന്താണ് എന്ന് വ്യക്തമല്ല. ആധികാരികതയില്ലാത്ത ഈ താൾ മായ്ക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരു ബ്ലോഗ് കുറിപ്പ് മാത്രം അവലംബമാക്കി ഇത് നിലനിർത്താനാവുമോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:57, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്ത് ലേഖനം നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു.--വിചാരം (സംവാദം) 09:28, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
ഇതാണോ ഈ കുടുക്കനൂലി എന്ന് തല്ലക്കെട്ട് നൽകിയ കുടുക്ക മൂലി--വിചാരം (സംവാദം) 09:36, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കുടുക്കനൂലി എന്നൊരു സംഗതി ഉണ്ടെങ്കിൽ ആ പേരിലാണ് ലേഖനം വേണ്ടത്.--റോജി പാലാ (സംവാദം) 09:40, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ലേഖകൻ ഭാഗ്യരാജ് എന്ന് മാത്രമാണല്ലോ ലേഖനത്തിൽ, ലേഖനം തുടങ്ങിയത് ഐ.പി.യും!--റോജി പാലാ (സംവാദം) 09:40, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഈശ്വരമൂലിയും കുടുക്കനൂലിയും ഒന്നുതന്നെയെന്ന് തെളിയിക്കുന്ന അവലംബങ്ങളൊന്നും കിട്ടിയില്ല.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:48, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കുടുക്കമൂലി എന്ന പേരിൽ കോമൺസിൽ ഒരു ചിത്രം ഇവിടെ കാണുന്നു--വിചാരം (സംവാദം) 10:06, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
@Vijayanrajapuram: @Vicharam: ഒന്നാണ് എന്ന് തോന്നുന്നു. മഷിത്തണ്ട് നിഖണ്ടുവിൽ കടുക്കമൂലി ഗരുഡക്കൊടി ഈശ്വരമൂലി ഒക്കെ ഒന്ന് ആണെന്ന് കൊടുത്തിട്ടുണ്ട്. അതുപോലെ ഇതിൽ Aristolochia indica യുടെ മലയാളം പേരുകളിൽ കുടുക്ക മൂലി എന്ന പേര് ഉണ്ട്. നൂലി എന്നത് അക്ഷര പിശക് ആവും. Ajeeshkumar4u (സംവാദം) 10:09, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- . എങ്കിൽ, ഈശ്വരമൂലിയിലേക്ക് ലയിപ്പിക്കാമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:19, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- തലക്കെട്ട് തെറ്റല്ലേ? ലയിപ്പാനുള്ള ഉള്ളടക്കമൊന്നും ഇതിലില്ലല്ലോ? എങ്കിൽ നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 10:23, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- @വിചാരം , പക്ഷേ, ഇവിടെ കാണുന്ന ചിത്രം [1] ഇതുമായി സാദൃശ്യം കുറവാണ് ---Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:27, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- @Vijayanrajapuram, ശരിയാണ്. ചിത്രം കാണുമ്പോൾ രണ്ടും വ്യത്യാസമുണ്ട്. --വിചാരം (സംവാദം) 11:02, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വ്യക്തയില്ലാത്ത ഒരു ചികിൽസാവിധിക്ക് ആധികാരികത നൽകാതിരിക്കുന്നതാണ് നല്ലത്. അതിനാൽ, മായ്ക്കുന്നതാണ് ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:15, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.