വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഉണർവ് ക്യാമ്പ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 07:44, 26 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ലാത്തതും (മതിയായ അവലംബങ്ങളും ഇല്ല) വിജ്ഞാനകോശത്തിന് ഉപകരിക്കുന്നതല്ലെന്നും കരുതുന്നു.--മനോജ് .കെ (സംവാദം) 08:27, 25 ജൂൺ 2013 (UTC)[മറുപടി]
ശ്രദ്ധേയതയുടെ അസുഖത്തെ അപലപിക്കുന്നു. വിജ്ഞാനകോശത്തിനു് ഉപകരിക്കുന്നതാണോ എന്നു തീരുമാനിക്കുന്നതു് ഏതു മാനദണ്ഡം വെച്ചാണു്? അവലംബങ്ങൾ ചേർത്തിട്ടില്ല എന്നതുകൊണ്ടു് മായ്ക്കാൻ നിർദ്ദേശിക്കണോ? മായ്ക്കുന്നതിനുപകരം,അവലംബങ്ങളില്ല എന്ന ഫലകം നിലനിർത്തി കാത്തിരിക്കണമെന്നു നിർദ്ദേശിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 14:31, 30 ജൂൺ 2013 (UTC)
[മറുപടി]
- പെട്ടെന്ന് നീക്കം ചെയ്യേണ്ട നിർദ്ദേശമായി കാണല്ലേ വിശ്വേട്ടാ. നിലവിലെ അവസ്ഥയിൽ നിലനിർത്താനുള്ളതുണ്ടെന്ന് തോന്നുന്നില്ല. വികസിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇവിടെ ചേർത്തിരിക്കുന്നതും. (ഒറ്റ നോട്ടത്തിൽ എനിക്ക് ഇതൊരു പരസ്യം പോലെ തോന്നി. വിഷയത്തിൽ കൂടുതലറിയാൻ താല്പര്യവുമുണ്ട്)--മനോജ് .കെ (സംവാദം) 15:05, 30 ജൂൺ 2013 (UTC)[മറുപടി]
- ഒരു സ്കൂളിനേക്കാൾ ശ്രദ്ധേയതയില്ല. സ്കൂൾ ഉണ്ടെങ്കിൽ ലയനം നടത്തുക. അല്ലെങ്കിൽ ഒഴിവാക്കുക.--പാപ്പൂട്ടി (സംവാദം) 05:52, 15 ജൂലൈ 2013 (UTC)[മറുപടി]
- സ്കൂളിനെ കുറിച്ച് ലേഖനം ഉണ്ടെങ്കിൽ ലയിപ്പിക്കാം.. അല്ലെങ്കിൽ.... നിലനിർത്താൻ മാത്രം ഉണ്ടോ എന്ന് എനിക്ക് സംശയം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:52, 19 ജൂലൈ 2013 (UTC)[മറുപടി]
ആദ്യം പ്രസ്താവിച്ചിരുന്ന സ്കൂളിൽ മാത്രമല്ല തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച് കൊല്ലം ജില്ലാ പഞ്ചായത്തിലെയും മറ്റു ജില്ലാ പഞ്ചായത്തുകളിലുമായി നടക്കുന്ന ഒരു കൗമാര - മാനസികാരോഗ്യ - പഠനവൈകല്യ ചികിത്സാ - പരിപാടിയാണിത്. കോഴിക്കോട് ഇതുമായി ബന്ധമില്ലാത്തതെന്ന് തോന്നുന്ന മറ്റൊരു പരിപാടി ഇതേ പേരിൽ നടക്കുന്നുണ്ട്. ഇതെപ്പറ്റിയുള്ള അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ലേഖനത്തിന് WP:GNG അനുസരിച്ച് നിലനിൽക്കാനുള്ള ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:32, 26 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.