വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അമ്മ ശ്രീ കാരുണ്യമയി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 04:47, 23 മാർച്ച് 2014 (UTC)[മറുപടി]
ശ്രദ്ധേയതയില്ല --Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 07:29, 13 മാർച്ച് 2014 (UTC)[മറുപടി]
ഞാൻ അവലംബങ്ങൾ നോക്കിയ ശേഷമാണ് ലേഖനം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത്. ഇപ്പോൾ ചേർത്തിരിക്കുന്ന രണ്ട് അവലംബങ്ങൾ ([1], [2]) തന്നെ WP:GNG, WP:BASIC എന്നിവ തെളിയിക്കാൻ പര്യാപ്തമാണ്. ഇതിലും കൂടുതൽ അവലംബങ്ങൾ ഇംഗ്ലീഷ് ലേഖനത്തിലുണ്ട്. കൂടുതൽ ഭാഗങ്ങൾ തർജ്ജമ ചെയ്താൽ കൂടുതൽ അവലംബങ്ങൾ ലഭിക്കും.
ശ്രദ്ധേയത വ്യക്തമാകുന്നത്/തെളിയിക്കപ്പെടുന്നത് അവലംബങ്ങളിലൂടെയല്ലേ? രാജേഷ് ജി അവലംബങ്ങൾ പരിശോധിച്ചിരുന്നോ? എന്തുകൊണ്ടാണ് (ഏതു നയമനുസരിച്ചാണ്) ഈ ലേഖനത്തിന് വിക്കിപീഡിയയിലെ ശ്രദ്ധേയത ഇല്ലാതെയാകുന്നത് എന്ന് വിശദീകരിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:42, 13 മാർച്ച് 2014 (UTC)[മറുപടി]
- തർക്കമൊക്കെ നിർത്തി ഡോക്ടറേ... ഇതിലെ ഒന്നാമത്തെ അവലംബം ഒരു വിജ്ഞാനകോശമാണു്. അതിനെ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു തെളിവായി സ്വീകരിക്കാൻ കഴിയില്ല. രണ്ടാമത്തെ കണ്ണി ഒരു ബ്ലോഗ് പോലെയോ ഒരു ഭക്തന്റെ കാഴ്ചപ്പാട് പോലെയോ എഴുതിയതായി തോന്നുന്നു. അതും സ്വതന്ത്രമായ തെളിവായി സ്വീകരിക്കാൻ സാദ്ധ്യമല്ല എന്നു കരിതുന്നു. നിലനിർത്തണമെങ്കിൽ നിലനിർത്തിക്കോളൂ. ആക്ഷേപം ഇല്ല. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 08:36, 13 മാർച്ച് 2014 (UTC)[മറുപടി]
- രാജേഷ് ജീ, താങ്കളുടെ അഭിപ്രായത്തിന് നന്ദി. ആവശ്യമില്ലാതെ തർക്കിക്കണമെന്ന് എനിക്കും താല്പര്യമില്ല. എങ്കിലും ചില കാര്യങ്ങൾ മാത്രം പറയട്ടെ.
- വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും#പ്രാഥമിക സ്രോതസ്സ്, ദ്വിതീയ സ്രോതസ്സ് എന്നിവ എന്താണ്? എന്നതനുസരിച്ച് ഒരു വിജ്ഞാനകോശം ത്രിതീയ സ്രോതസ്സായാണ് പരിഗണിക്കപ്പെടുന്നത്. വിജ്ഞാനകോശം ഒരു മൂന്നാം കക്ഷിയാണ്, സാധാരണഗതിയിൽ ഇത് ഒരു സ്വതന്ത്ര കക്ഷിയുമായിരിക്കും (വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും#"മൂന്നാം കക്ഷി" എന്നാൽ "സ്വതന്ത്രകക്ഷി" എന്നല്ലേ അർത്ഥം? കാണുക). മൂന്നാം കക്ഷിയാണോ എന്നത് ഉള്ളടക്കത്തിലെ വ്യാകരണമനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത് (വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും#"മൂന്നാം കക്ഷി" എന്നാൽ "മൂന്നാമതൊരാൾ" എന്നു തന്നെയല്ലേ അർത്ഥം? കാണുക). ഇത് വിശ്വസനീയമായ തെളിവായി സ്വീകരിക്കുവാൻ സാദ്ധ്യമല്ല എന്ന നിലപാട് ഒരു വിക്കിപീഡിയന് എടുക്കാവുന്നതാണ്. പക്ഷേ അത് കാര്യകാരണസഹിതം വിശദീകരിച്ചില്ലെങ്കിൽ മറ്റു വിക്കിപീഡിയർക്ക് അത് സ്വീകരിക്കാതിരിക്കാവുന്നതുമാണ്. പക്ഷേ ഒരു അവലംബം വിശ്വസനീയമാണ് എന്നതാണ് ഡിഫോൾട്ട് നിലപാട് (അവിശ്വസനീയമാണെന്നത് ഓരോ സന്ദർഭത്തിലും തെളിയിക്കേണ്ടിവരും). Holy people of the world: a cross-cultural encyclopedia. എന്നത് അവിശ്വസിക്കേണ്ട ഒരു എൻസൈക്ലോപീഡിയയാണെന്ന് പ്രാധമിക അവലോകനത്തിൽ എനിക്ക് തോന്നുന്നില്ല.
- രണ്ടാമത്തെ അവലംബത്തിലും ഭക്തന്റെ കാഴ്ച്ചപ്പാട് എനിക്ക് കാണാൻ സാധിച്ചില്ല. വെൻഡി ഡോണിഗറിന്റെയും മറ്റും അഭിപ്രായങ്ങൾ ചേർത്തുള്ള സബ്ജക്റ്റിനെപ്പറ്റി "കാര്യമായ പ്രസ്താവന" ഉള്ള ഒരു സ്വതന്ത്ര സ്രോതസ്സായാണ് എനിക്ക് കാണാൻ സാധിച്ചത്. ഇതിൽ വ്യക്തികളുടെ കാഴ്ച്ചപ്പാടിന് വലിയ പ്രാധാന്യമുണ്ട്. എങ്കിലും നീക്കം ചെയ്യാനുള്ള നിർദ്ദേശം വിക്കിപീഡിയയിൽ അവസാനം ചെയ്യേണ്ട ഒന്നാണെന്ന് ചൂണ്ടിക്കാട്ടട്ടെ. WP:RAPID അനുസരിച്ച് ലേഖനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കു ശേഷമാണ് നീക്കം ചെയ്യാൻ നിർദ്ദേശിക്കേണ്ടത്. --അജയ് ബാലചന്ദ്രൻ
- രാജേഷ് ജീ, താങ്കളുടെ അഭിപ്രായത്തിന് നന്ദി. ആവശ്യമില്ലാതെ തർക്കിക്കണമെന്ന് എനിക്കും താല്പര്യമില്ല. എങ്കിലും ചില കാര്യങ്ങൾ മാത്രം പറയട്ടെ.
(സംവാദം) 03:31, 14 മാർച്ച് 2014 (UTC)[മറുപടി]
- നിലനിർത്തണം, വിക്കിപീഡിയ ശൈലിയിൽ എഴുതിയ, അടിസ്ഥാന വിവരങ്ങളും അവലംബങ്ങളും ഉള്ള ലേഖനം --എഴുത്തുകാരി സംവാദം 15:52, 18 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.