ഒരു ഹിന്ദു ആത്മീയ നേതാവാണ് അമ്മ ശ്രീ കാരുണ്യമയി (ജനനം: 1958). ഭഗവതി ശ്രീ ശ്രീ വിജയേശ്വരി ദേവി എന്നും കാരുണ്യമയി അറിയപ്പെടുന്നു. 1980-ൽ ശ്രീ മാതൃ ദേവി വിശ്വ ശാന്തി ആശ്രമം ആന്ധ്രാപ്രദേശിൽ സ്ഥാപിച്ചു.[1] ധ്യാനം പരിശീലിപ്പിച്ചുകൊണ്ട് കാരുണ്യമയി യാത്രകൾ നടത്താറുണ്ട്.[2] ഒരു ആശുപത്രിയും അനാധാലയവും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായുള്ള ഒരു വിദ്യാലയവും കാരുണ്യമയിയുടെ ആശ്രമം നടത്തിവരുന്നുണ്ട്.[1]

ആദ്യകാല ജീവിതം

തിരുത്തുക

1958-ൽ ദക്ഷിണേന്ത്യയിലാണ് കാരുണ്യമയി ജനിച്ചത്. കാരുണ്യമയിയുടെ മാതാവ് ശ്രീ ഭഗവാൻ രമണ മഹർഷിയുടെ ഭക്തയായിരുന്നു. ഒരിക്കൽ ലോകത്തെ സുഖപ്പെടുത്താൻ വേണ്ടി ഒരു മാതാവ് (തായ്) നിനക്ക് ജനിക്കുമെന്ന് രമണമഹർഷി ഇവരോട് പ്രവചിച്ചിരുന്നുവത്രേ.[അവലംബം ആവശ്യമാണ്]

അമേരിക്ക, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ കാരുണ്യമയി ധനസമാഹരണത്തിനായി യാത്രകൾ നടത്തിയിട്ടുണ്ട്.[2]

  1. മുകളിൽ ഇവിടേയ്ക്ക്: 1.0 1.1 Jestice, Phyllis G. (2004). Holy people of the world: a cross-cultural encyclopedia. ABC-CLIO. pp. 466–7. ISBN 978-1-57607-355-1. Retrieved 7 October 2010.
  2. മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 Jarman, Josh (8 June 2007). "Hindu leader preaches power of meditation". The Columbus Dispatch. Archived from the original on 2010-10-07. Retrieved 2014-03-12.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മ_ശ്രീ_കാരുണ്യമയി&oldid=4092735" എന്ന താളിൽനിന്ന് ശേഖരിച്ചത്