മലയാളചലച്ചിത്രനടനും പത്രപ്രവർത്തകനുമായിരുന്നു വാണക്കുറ്റി രാമൻപിള്ള. പി.കെ. രാമൻപിള്ള എന്നാണ് യഥാർഥ നാമം. ചലച്ചിത്രനടനായിരുന്ന ആദ്യ പത്രപ്രവർത്തകനാണ് ഇദ്ദേഹം.[1] ഹാസ്യസാഹിത്യം, നാടകം, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന തുടങ്ങിയ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ പാരഡി ഗാനരചനയിലും ശ്രദ്ധേയനായിരുന്നു.

വാണക്കുറ്റി രാമൻപിള്ള

കോട്ടയം കല്ലറ , പെരുന്തുരുത്ത് പാറയിൽ നീലകണ്ഠപ്പിള്ളയുടേയും പുല്ലാപ്പള്ളിൽ പാപ്പിയമ്മയുടേയും മകനായി 1919-ൽ മാങ്ങാനത്ത് ജനിച്ചു. മലയാള മനോരമയിൽ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്നു. അൻപതോളം നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1] 1972 ജൂലൈ 30-ന് 53-ആം വയസ്സിൽ അന്തരിച്ചു. ഭാര്യ കെ. ഭവാനിയമ്മ. മക്കൾ, വിജയചന്ദ്രിക,വസന്ത കുമാരി, ദേവാനന്ദ്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക
  • വാണക്കുറ്റിയുടെ വിനോദ കഥകൾ
  • ഞായറാഴ്ച കച്ചേരി
  • ഇവരെ സൂക്ഷിക്കണം
  • അതിഥികൾ
  • കുഞ്ചുപിള്ളയുടെ പദയാത്ര
  • മാക്രി കവി പോലീസ്
  • എല്ലു തിരിച്ചു കിട്ടണം
"https://ml.wikipedia.org/w/index.php?title=വാണക്കുറ്റി_രാമൻപിള്ള&oldid=4118592" എന്ന താളിൽനിന്ന് ശേഖരിച്ചത്