അച്ഛൻ (1952-ലെ ചലച്ചിത്രം)
1952-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രാണ് അച്ഛൻ.[1] എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി കുഞ്ചാക്കോ നിർമിച്ച അച്ഛൻ സംവിധാനം ചെയ്തത് എം.എൻ.എസ്. മണിയാണ്. അഭയദേവ് രചിച്ച 17 ഗാനങ്ങൾക്ക് പി.എസ്. ദിവകർ ഈണം നൽകി. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തിക്കുറിശ്ശി സുകുമാരൻ നായരുടേതാണ്. ഹീരാലാലാണ് നൃത്തം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുബ്രഹ്മണ്യവും ചിത്രസംയോജനം മിസ്സിസ്സ് രാജഗോപാലും ഫിലിം പ്രോസസിംഗ് കെ. സുന്ദരവും വേഷസംവിധാനം റ്റി.ബി.റ്റി. സാരഥിയും നിർവഹിച്ചു. ശബ്ദലേഖനം ആർ. രാജഗോപാൽ ചെയ്തപ്പോൾ എ. ബാബുവായിരുന്നു കലാസവിധായകൻ.
അച്ഛൻ | |
---|---|
സംവിധാനം | എം.ആർ.എസ്. മണി |
നിർമ്മാണം | കുഞ്ചാക്കോ |
രചന | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി സുകുമാരൻ നായർ എസ്.പി. പിള്ള ബോബൻ കുഞ്ചാക്കോ (ബാലതാരം) സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ മാത്തപ്പൻ അടൂർ പങ്കജം പങ്കജവല്ലി സി.ആർ. ലക്ഷ്മി ജയശ്രീ ബി.എസ്. സരോജ |
സംഗീതം | പി.എസ്. ദിവാകർ |
ഛായാഗ്രഹണം | പി. സുബ്രഹ്മണ്യം |
ചിത്രസംയോജനം | മിസ്സിസ്സ് രാജഗോപാൽ |
റിലീസിങ് തീയതി | 24/12/1952 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
തിരുത്തുകപ്രേം നസീർ
തിക്കുറിശ്ശി സുകുമാരൻ നായർ
എസ്.പി. പിള്ള
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
മാത്തപ്പൻ
അടൂർ പങ്കജം
പകജവല്ലി
സി.ആർ. ലക്ഷ്മി
ജയശ്രീ
ബി.എസ്. സരോജ
ബോബൻ കുഞ്ചാക്കോ (ബാലതാരം)
പിന്നണിഗായകർ
തിരുത്തുകഎ.എം. രാജ
കവിയൂർ രേവമ്മ
കോഴിക്കോട് അബ്ദുൾ ഖാദർ
പി. ലീല
തിരുവനന്തപുരം വി. ലക്ഷ്മി
ഗാനങ്ങൾ
തിരുത്തുകഗാനം | സംഗീതം | ഗാനരചന | ഗായകർ |
---|---|---|---|
ആരിരോ കണ്മണിയേ | പി.എസ്. ദിവാകർ | അഭയദേവ് | - |
അമ്പിളി അമ്മാവ | പി.എസ്. ദിവാകർ | അഭയദേവ് | തിരുവന്തപുരം വി ലക്ഷ്മി |
ദൈവമേ കരുണാസാഗരമേ | പി.എസ്. ദിവാകർ | അഭയദേവ് | കോഴിക്കോട് അബ്ദുൾ ഖാദർ |
എന്മകനേ നീയുറങ്ങുറങ്ങ് | പി.എസ്. ദിവാകർ | അഭയദേവ് | എ.എം. രാജാ |
ഘോരകർമമിതരുതേ | പി.എസ്. ദിവാകർ | അഭയദേവ് | - |
ജീവിതാനന്ദം | പി.എസ്. ദിവാകർ | അഭയദേവ് | കവിയൂർ രേവമ്മ |
കാലചക്രമിതു | പി.എസ്. ദിവാകർ | അഭയദേവ് | - |
ലോകരേ ഇതുകേട്ടു ചിന്ത | പി.എസ്. ദിവാകർ | അഭയദേവ് | - |
മാരാ മനം കൊള്ളചെയ്ത | പി.എസ്. ദിവാകർ | അഭയദേവ് | - |
മധുമാസ ചന്ദ്രികയായ് | പി.എസ്. ദിവാകർ | അഭയദേവ് | - |
നാമേ മുതലാളി | പി.എസ്. ദിവാകർ | അഭയദേവ് | പി. ലീല |
പണിചെയ്യാതെ വയർ | പി.എസ്. ദിവാകർ | അഭയദേവ് | - |
പൂവഞ്ചുമീ | പി.എസ്. ദിവാകർ | അഭയദേവ് | - |
വനിതകലാ കണിമേലെ | പി.എസ്. ദിവാകർ | അഭയദേവ് | - |
വരുമോ വരുമോ | പി.എസ്. ദിവാകർ | അഭയദേവ് | പി. ലീല |