വിശപ്പിന്റെ വിളി

മലയാള ചലച്ചിത്രം

വിശപ്പിന്റെ വിളി എന്നത് 1952ൽ മുതുകുളം രാഘവൻ പിള്ളരചിച്ച് മോഹൻ റാവു സംവിധാനം ചെയ്ത കുഞ്ചാക്കോയും കെ.വി കോശിയും ചേർന്നു നിർമ്മിച്ച ചലച്ചിത്രമാണ്. ഉദയായുടെ ബാനറിൽ ആണ് ഇത് പുറത്ത് വന്നത്.[1] പ്രേം നസീർ (അബ്ദുൾ ഖാദർ), തിക്കുറിശ്ശി, കുമാരി തങ്കം പങ്കജവല്ലി എസ്.പി. പിള്ള തുടങ്ങിയവർ വേഷമിട്ട ഈ ചിത്രം ഒരു ചെറിയ ബജറ്റിൽ ചെയ്ത ചിത്രമാണെങ്കിലും വൻ വിജയമായി. 1952ൽ പത്ത് സിനിമ ഉണ്ടായിരുന്നെങ്കിലും അമ്മ മാത്രമാണ് വേറെ വിജയിച്ചത്.പ്രേംനസീർ നായകനായി അഭിനയിച്ച രണ്ടാമത് ചലച്ചിത്രമാണ് വിശപ്പിന്റെ വിളി. ആദ്യസിനിമയായ മരുമകളിൽ അബ്ദുൾ ഖാദർ എന്നപേരിൽ അഭിനയിച്ചശേഷം ഈ ചിത്രത്തിലാണ് തിക്കുറിശ്ശിയുടെ നിർദ്ദേശപ്രകാരം പ്രേം നസീർ എന്ന പേർ സ്വീകരിച്ചത്.[2]

വിശപ്പിന്റെ വിളി
സംവിധാനംമോഹൻ റാവു
നിർമ്മാണംകുഞ്ചാക്കോ
കെ.വി. കോശി
രചനമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾപ്രേംനസീർ
തിക്കുറിശ്ശി
കുമാരി തങ്കം
പങ്കജവല്ലി
നാണുക്കുട്ടൻ
മാത്തപ്പൻ
എസ്.പി. പിള്ള
ബേബി ഗിരിജ
സംഗീതംപി.എസ്. ദിവാകർ
ഛായാഗ്രഹണംഇ.ആർ. കൂപ്പർ
ചിത്രസംയോജനംഎസ്. വില്ല്യംസ്
സ്റ്റുഡിയോകെ. & കെ. കമ്പയിൻസ്
റിലീസിങ് തീയതി1952, ഓഗസ്റ്റ് 22
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ മോഹൻ
2 തിക്കുറിശ്ശി വേണു
3 അടൂർ പങ്കജം ശാരദ
4 കുമാരി തങ്കം സരോജം
5 പങ്കജവല്ലി കമലം
6 എസ്.പി. പിള്ള രാമു
7 ശശികുമാർ
8 ബേബി ഗിരിജ ബാല സരോജം
9 മാസ്റ്റർ ബിനോയ് ബാല മോഹൻ

[4]

പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ : അഭയദേവ്
ഈണം :പി.എസ്. ദിവാകർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമ്മാ ആരിനിയാലംബം തരം തിരിക്കാത്തത്
2 ചിന്തയിൽ നീറുന്ന ജോസ് പ്രകാശ്,കവിയൂർ രേവമ്മ
3 ഹാ ഹാ ജയിച്ചുപോയി ഞാൻ ജിക്കി
4 കരയാതെന്നോമനക്കുഞ്ഞേ കവിയൂർ രേവമ്മ
5 കുളിരേകിടുന്ന കാറ്റേ എ.എം. രാജ, കവിയൂർ രേവമ്മ
6 മോഹിനിയേ എൻ ആത്മ എ.എം. രാജ,പി. ലീല
7 നിത്യസുന്ദരസ്വർഗ്ഗം തരം തിരിക്കാത്തത്
8 പാവന ഹൃദയം എ.എം. രാജ
9 പോയിതുകാലം തരം തിരിക്കാത്തത്
10 രമണൻ (സംഗീതനാടകം) എ.എം. രാജ,പി. ലീല, കവിയൂർ രേവമ്മ,ജോസ് പ്രകാശ്
11 സഖിയാരോടും മോത്തി ,പി. ലീല
12 ഉന്നത നിലയിൽ എ.എം. രാജ
  1. മലയാളം മൂവി ഡാറ്റാബേസ്
  2. Mohandas Kalariykkal. (April 2011). "അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ" Archived 2018-12-31 at the Wayback Machine. (in Malayalam). Janmabhumi. Retrieved April 28, 2011.
  3. "വിശപ്പിന്റെ വിളി (1952)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. Gpura.org ൽ നിന്നും ശേഖരിച്ചത് 13.07.2023
  5. https://malayalasangeetham.info/m.php?901

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിശപ്പിന്റെ_വിളി&oldid=3942897" എന്ന താളിൽനിന്ന് ശേഖരിച്ചത്