അവൻ വരുന്നു
മലയാള ചലച്ചിത്രം
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അവൻ വരുന്നു. എം.ആർ.എസ്. മണി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ കുഞ്ചാക്കോയുടെതും സംഭാഷണം മുതുകുളത്തിന്റേതുമാണ്. ഇതിലെ പത്തു ഗാനങ്ങൾക്ക് സഗീതം നൽകിയത് വി. ദക്ഷിണാമൂർത്തിയും ഗാനരചന അഭയദേവും ആണ്. എക്സൽ പ്രൊഡക്ഷൻസിന്റെ ഈ ചിത്രത്തിനു ഛായാഗ്രഹണം ഉദയാ സ്റ്റുഡിയോയിൽ വച്ച് പി.ബി. മണി നിർവഹിച്ചു. 1954 സെപ്റ്റംബർ 18 ന് ഈചിത്രം തിയേറ്ററുകളിൽ എത്തി.[1]
അവൻ വരുന്നു | |
---|---|
സംവിധാനം | എം.ആർ.എസ്. മണി |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | എം. കുഞ്ചാക്കോ |
തിരക്കഥ | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര ശ്രീധരൻ നായർ മാത്തപ്പൻ ബോബൻ കുഞ്ചാക്കോ(ബാലനടൻ) മുതുകുളം രാഘവൻ പിള്ള എസ്.പി. പിള്ള ബി.എസ്. സരോജ അടൂർ പങ്കജം അമ്പലപ്പുഴ രാജമ്മ കുമാരി തങ്കം രാജകുമാരി വാണക്കുറ്റി രാമൻ പിള്ള കാലായ്ക്കൽ കുമാരൻ സുബ്രാനി |
സംഗീതം | വി. ദക്ഷിണാമൂർത്തി |
സ്റ്റുഡിയോ | ഉദയാ |
റിലീസിങ് തീയതി | 18/09/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- കൊട്ടാരക്കര ശ്രീധരൻ നായർ
- മാത്തപ്പൻ
- മുതുകുളം രാഘവൻ പിള്ള
- എസ്.പി. പിള്ള
- ബി.എസ്. സരോജ
- അടൂർ പങ്കജം
- അമ്പലപ്പുഴ രാജമ്മ
- കുമാരി തങ്കം
- രാജകുമാരി
- വാണക്കുറ്റി രാമൻപിള്ള
- കാലായ്ക്കൽ കുമാരൻ
- സുബ്രാനി
- ബോബൻ കുഞ്ചാക്കോ (ബാലതാരം)
പിന്നണിഗായകർ
തിരുത്തുകഎ.എം. രാജ
ജോസ് പ്രകാശ്
കവിയൂർ രേവമ്മ
എൽ.പി.ആർ. വർമ്മ
പി. ലീല
സ്റ്റെല്ലാ വർഗീസ്
വി. ദക്ഷിണാമൂർത്തി