അന്താരാഷ്ട്ര വനിതാദിനം

മാർച്ച് 8
(വനിതാദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.

അന്താരാഷ്ട്ര വനിതാദിനം
Poster for Women's Day, March 8, 1914
ആചരിക്കുന്നത്ലോകമെമ്പാടുമുള്ള സ്ത്രീ-പുരുഷന്മാർ
തരംസാർവ്വദേശീയം
പ്രാധാന്യംപൊതുജനാവബോധം സൃഷ്ടിക്കൽ
വനിതകളുടെയും and പെൺകുട്ടികളുടെയും ദിനം
Anti-sexism day
തിയ്യതിവർഷംതോറും മാർച്ച് 8 ന്
ബന്ധമുള്ളത്മാതൃദിനം, സാർവ്വദേശീയ ശിശുദിനം, സാർവ്വദേശീയ പുരുഷദിനം

ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. International women's dayഎല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .[1] ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്.bവിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

ചരിത്രം തിരുത്തുക

 
ആസ്ട്രേലിയയിലെ സിഡ്നിയിൽ കെട്ടിട നിർമ്മാണ സ്ത്രീ തൊഴിലാളികളുടെ 1975 ലെ പ്രകടനം

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.[2]

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു. [3].

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്[4]1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

 
മഞ്ഞ മിമോസ (technically, the Silver Wattle), ഇറ്റലിയിലും റഷ്യയിലും വനിതാദിനത്തിന്റെ സൂചകങ്ങൾ ആണ്

ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്.</ref>[5]. റഷ്യയിലും അൽബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറുണ്ട് .

വാർഷിക അനുസ്മരണങ്ങൾ തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2010 തിരുത്തുക

2010 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി (ഐസിആർസി) പലായനം ചെയ്ത സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തി. ഇന്നത്തെ സായുധ സംഘട്ടനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്നാണ് ജനസംഖ്യയുടെ സ്ഥാനചലനം. ഇത് സ്ത്രീകളെ പലവിധത്തിൽ ബാധിക്കുന്നു.[6]

അന്താരാഷ്ട്ര_വനിതാദിനം 2011 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2012 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2013 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2014 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2015 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2016 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2017 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2019 തിരുത്തുക

അന്താരാഷ്ട്ര_വനിതാദിനം 2020 തിരുത്തുക

അന്താരാഷ്ട്ര വനിതാദിനം 2022 തിരുത്തുക

Gender equality today  for a sustainable tomorrow എന്നതാണ് 2022ലെ ഐക്യരാഷ്ട്രസഭയുടെ വനിതാദിന മുദ്രാവാക്യം.  ഇന്നത്തെ ലിംഗസമത്വം  നാളത്തെ സുസ്ഥിര വികസിതമായ, പരിസ്ഥിതി സന്തുലിതമായ ഒരു നല്ല  ലോകത്തിനുവേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.[7]

മുദ്രാവാക്യം തിരുത്തുക

വർഷം മുദ്രാവാക്യം[8]
1996 Celebrating the Past, Planning for the Future
1997 Women and the Peace Table
1998 Women and Human Rights
1999 World Free of Violence Against Women
2000 Women Uniting for Peace
2001 Women and Peace: Women Managing Conflicts
2002 Afghan Women Today: Realities and Opportunities
2003 Gender Equality and the Millennium Development Goals
2004 Women and HIV/AIDS
2005 Gender Equality Beyond 2005; Building a More Secure Future
2006 Women in Decision-making
2007 Ending Impunity for Violence Against Women and Girls
2008 Investing in Women and Girls
2009 Women and Men United to End Violence Against Women and Girls
2010 Equal Rights, Equal Opportunities: Progress for All
2011 ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്ക്ക് മാന്യമായ തൊഴിലിലേക്ക് മാർഗദർശനം"
2012 "ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക,
2013 "വാഗ്ദാനം, വാഗ്ദാനമായിരിക്കട്ടെ :

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനുള്ള പരിപാടികളാരംഭിക്കുവാൻ സമയമായിരിക്കുന്നു"

2014 ത്രീ സമത്വത്തിലൂടെ എല്ലാവർക്കും പുരോഗതി : എല്ലാ സ്ത്രീകളെയും ഒന്നായി കാണാനും അതോടൊപ്പം
അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യണം.
2015 Empowering Women, Empowering Humanity: Picture it!
2016 Planet 50-50 by 2030: Step It Up for Gender Equality
2017 Women in the Changing World of Work: Planet 50-50 by 2030
2018 Time is Now: Rural and urban activists transforming women's lives
2019 Think Equal, Build Smart, Innovate for Change
2020 "തുല്യതയ്ക്കായ് ഒന്നിച്ചു നിൽക്കാം ”

നൂറുവർഷത്തെ സ്ത്രീ ശാക്തീകരണം നേടിയത് തിരുത്തുക

2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു.ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു. ശൈശവ വിവാഹ നിരോധനം, ഗർഭനിരോധനം, നിയമ വിധേയമായ ഗർഭച്ചിദ്രം ‍,സ്തനാർബുദം കണ്ടെത്താനുള്ള മമോഗ്രാം പരിശോധന, ആരോഗ്യരംഗത്തെ മറ്റു സാങ്കേതിക വളർച്ച എന്നിവ ഇക്കാലയളവിലെ വൻ നേട്ടങ്ങളാണെന്ന് മാർഗരെറ്റ് താചെർ എന്ന മഹതി അഭിപ്രായപ്പെടുന്നു. ഇവർ ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റർ ജനറലാണ്. [9]

ഇതും കാണുക തിരുത്തുക

സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റ് അവധിദിനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Origins and Evolution: Perspectives of Two International Days". Archived from the original on 2014-04-08. Retrieved 2011-03-07.
  2. "വനിതാദിനം - നൂറ്റാണ്ടിലെ നാൾവഴികൾ" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-03-06. Retrieved 2023-02-23.
  3. United Nations page on the background of the IWD
  4. http://libcom.org/library/international-womens-day-alexandra-kollontai
  5. Repubblica.it » politica » Festa della donna, parla Ciampi "La parità è ancora lontana".
  6. "Women and displacement: strength in adversity". International Committee of the Red Cross. March 2, 2010. Retrieved March 8, 2012.
  7. "അന്താരാഷ്ട്ര വനിതാദിനം 2022 - ലിംഗസമത്വം സുസ്ഥിരഭാവിയ്ക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-03-06. Retrieved 2023-02-23.
  8. "WomenWatch: International Women's Day". Un.org. Retrieved February 21, 2013.
  9. http://www.telegraph.co.uk/expat/expatnews/8367991/100-years-of-empowering-international-women.html