ജോലി
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഓരോ വ്യക്തിക്കും പ്രത്യേകം കഴിവുകൾ ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ കഴിവ് അവനവന്റെ അഭിവൃദ്ധിക്കായും, സമൂഹ നന്മക്കായും, സാമൂഹ്യസേവനത്തിനായും ചിലവഴിക്കേൻടത് വളരെ ആവശ്യകരമായ ഒരു കാര്യമാണ്. ആ കഴിവിനെ ജോലിയാക്കി മാറ്റുന്ന സ്ഥിതിവിശേഷം സംജാതമാകേൻടത് ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് കാരണമായേക്കാവുന്ന വസ്തുത തന്നെ.അതുകൊൻട് തന്നെ, നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയും ജോലിയുടെ സ്വഭാവവും തമ്മിൽ വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു.
അഭിരുചി
തിരുത്തുകഓരോ ജോലിക്കും പ്രത്യേകം അഭിരുചി ഉൻടായിരിക്കേൻടതുൻട്. ഒരു വ്യക്തിയുടെ അഭിരുചിക്കനുസൃതമായ ജോലി ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമതക്കുള്ള സാദ്ധ്യത ഉൻടാകുന്നു. കൂടാതെ വ്യക്തിവികസനത്തിനും വ്യക്തിത്വവികാസനത്തിനും അഭിവൃദ്ധിക്കും ഉള്ള സാദ്ധ്യത ഏറുന്നു. ആയതിനാൽ, സ്വയം അഭിരുചി തിരിച്ചറിയേൻടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത വീട്ടിലെ വ്യക്തി ഡോക്ടറോ, എഞ്ജിനീയറോ ആയിക്കോട്ടെ, താങ്കളുടെ അഭിരുചി അധ്യാപനത്തിലാണെങ്കിൽ, ആ ജോലി തന്നെ തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇപ്രകാരം ഒരു വ്യവസ്ഥിതി നിലനിർത്താൻ ശ്രമിക്കേൻടത് ഒരോ വ്യക്തിയുടേയും ഉത്തരവാദിത്തം തന്നെ.
വിദ്യാഭ്യാസ യോഗ്യത
തിരുത്തുകഒരു പൊതുവായ പാഠ്യപദ്ധതിയിലൂടെ ഒരു വ്യക്തിയുടെ അഭിരുചി കണ്ടുപിടിക്കാവുന്നതാണ്.നിലവിലുള്ള പ്രായോഗിക ജീവിതത്തിനും, ഭാവിതലമുറകളുടെ ഭാസുരജീവിതത്തിനും അർപ്പിതമായിരിക്കണം നാം ക്രോഡീകരിക്കേണ്ട വിദ്യാഭ്യാസ പദ്ധതി. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ യോഗ്യത വളരെ അധികം സ്വാധീനം ചെലുത്തുന്ന ഒരു ഘടകം ആണ്. എസ്.എസ്.എൽ.സി. വരെയുള്ള പദ്ധതി അതിനാൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നു തന്നെ.
ചിത്രശാല
തിരുത്തുക-
മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. (1890)
-
വഞ്ചിക്കാരൻFile:മലബാറിലെ വഞ്ചിക്കാരൻ കോലുപയോഗിച്ച് വഞ്ചിയൂന്നുന്നു. (1921-1940).jpg
-
ഓല മെടയൽ. (1926 - 33)
-
ടൈൽ ഫാക്ടറിയിലെ ജോലിക്കാർ (1873 - 1902)
-
റോഡുനിർമ്മാണം (1900-1920)
-
ഡോക്ടർ, നഴ്സ് (1913)