അന്തർദ്ദേശീയ പുരുഷദിനം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം[1]. 1999 മുതലാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്. തുടർന്ന് ഈ ദിവസത്തിൻറെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.
അന്തർദ്ദേശീയ പുരുഷദിനം | |
---|---|
ആചരിക്കുന്നത് | 44 രാജ്യങ്ങൾ
|
തരം | Civil awareness day Men and boys day Anti-sexism day Anti-discrimination day |
തിയ്യതി | 19 നവംബർ |
അടുത്ത തവണ | പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ |
ആവൃത്തി | വാർഷികം |
ബന്ധമുള്ളത് | ഫാദേർസ് ഡേ, ശിശുദിനം, അന്താരാഷ്ട്ര വനിതാദിനം |
അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിൻറെ ലക്ഷ്യങ്ങളാണ്.<[2]
അവലംബം
തിരുത്തുക- ↑ "About International Mens Day International Mens Day is founded upon 6 pillars". International Men's Day Global Website. Archived from the original on 30 November 2012. Retrieved 10 November 2017.
- ↑ Thompson, Jason (2008). "2008 Interview with Dr. Jerome Teelucksingh by Jason Thompson:". INTERNATIONAL MEN'S DAY GLOBAL WEBSITE. Archived from the original on 10 November 2010.