ലെൻസ്മീറ്റർ
ലെൻസോമീറ്റർ, ഫോസിമീറ്റർ അല്ലെങ്കിൽ വെർട്ടോമീറ്റർ എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരു നേത്ര ഉപകരണമാണ് ലെൻസ്‍മീറ്റർ. ഒരു ജോടി കണ്ണടകളിലെ ശരിയായ കുറിപ്പടി പരിശോധിക്കുന്നതിനും മുറിക്കാത്ത ലെൻസുകൾ ശരിയായി ഓറിയന്റുചെയ്യുന്നതിനും അടയാളപ്പെടുത്തുന്നതിനും കണ്ണട ഫ്രെയിമുകളിൽ ലെൻസുകളുടെ ശരിയായ മൗണ്ട് സ്ഥിരീകരിക്കുന്നതിനും ഇത് പ്രധാനമായും ഒപ്‌റ്റോമെട്രിസ്റ്റുകളും ഒപ്റ്റിഷ്യൻമാരും ഉപയോഗിക്കുന്നു. ഒരു പ്രത്യേക ലെൻസ് സപ്പോർട്ട് ഉപയോഗിക്കുകയാണെങ്കിൽ, ലെൻസ്മീറ്ററുകൾക്ക് കോൺടാക്റ്റ് ലെൻസുകളുടെ ശക്തി പരിശോധിക്കാനും കഴിയും.[1] [2]
ഒരു ലെൻസ്മീറ്റർ വിലയിരുത്തുന്ന പാരാമീറ്ററുകൾ രോഗിയുടെ കുറിപ്പടിയിൽ ഒരു നേത്രരോഗവിദഗ്ദ്ധനോ ഒപ്റ്റോമെട്രിസ്റ്റോ എഴുതുന്ന സ്ഫിയർ, സിലിണ്ടർ, ആക്സിസ് എന്നീ മൂല്യങ്ങളാണ്. പ്രോഗ്രസ്സീവ് ലെൻസുകളുടെ കൃത്യത പരിശോധിക്കാനും ലെൻസ്മീറ്റർ ഉപയോഗിക്കുന്നു, കൂടാതെ ലെൻസ് സെന്റർ അടയാളപ്പെടുത്താനും ലെൻസിന്റെ ശരിയായ പ്രകടനത്തിന് നിർണായകമായ മറ്റ് വിവിധ അളവുകൾ അടയാളപ്പെടുത്താനും ഇത് പ്രാപ്തമാണ്. നേത്ര പരിശോധന സമയത്ത് രോഗി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണടയുടെ പവർ കണക്കാക്കാനും ഇത് ഉപയോഗിക്കാറുണ്ട്.
ചരിത്രം
തിരുത്തുക1848-ൽ, അന്റോയിൻ ക്ലോഡെറ്റ് ഫോട്ടോജെനിക് കിരണങ്ങളുടെ തീവ്രത അളക്കാൻ ഫോട്ടോഗ്രാഫോമീറ്റർ നിർമ്മിച്ചു; 1849-ൽ ഫോട്ടോഗ്രാഫിക് പോർട്രെയ്‌ച്ചറിൽ മികച്ച ഫോക്കസ് നേടുന്നതിനായി അദ്ദേഹം ഫോസിമീറ്റർ പുറത്തിറക്കി. [3] 1876-ൽ, ഹെർമൻ സ്നെല്ലൻ ഒരു ഫാക്കോമീറ്റർ അവതരിപ്പിച്ചു, ഇത് ഒരു ഒപ്റ്റിക്കൽ ബെഞ്ചിന് സമാനമായ ഒരു സജ്ജീകരണമായിരുന്നു, അത് ഉപയോഗിച്ച് ലെൻസിന്റെ ശക്തി അളക്കാനും കോൺവെക്സ് ലെൻസിന്റെ ഒപ്റ്റിക്കൽ സെന്റർ കണ്ടെത്താനും കഴിയും. 1912-ൽ ട്രോപ്പ്മാൻ ഒരു പടി കൂടി മുന്നോട്ട് പോയി, ആദ്യത്തെ ലെൻസ് പവർ നേരിട്ട് അളക്കുന്ന ഉപകരണം അവതരിപ്പിച്ചു.
1922-ൽ, മുകളിൽ ചിത്രീകരിച്ചിരിക്കുന്ന സ്റ്റാൻഡേർഡ് ലെൻസ്‌മീറ്ററിന് സമാനമായ സംവിധാനമുള്ള ആദ്യത്തെ പ്രൊജക്ഷൻ ലെൻസ്‌മീറ്ററിനായി ഒരു പേറ്റന്റ് ഫയൽ ചെയ്തു. ഉപകരണം, നിരീക്ഷകന്റെ അപവർത്തന ദോഷം തിരുത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി അളക്കുന്ന ടാർഗെറ്റ് ഒരു സ്ക്രീനിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നു. ഈ ഗുണങ്ങൾ ഉള്ള മേൽപ്പറഞ്ഞ ഡിസൈൻ ഒപ്റ്റിക്കൽ ലോകത്ത് ഇപ്പോഴും പ്രബലമാണ്. [4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Vertometer. (n.d.)". Millodot: Dictionary of Optometry & Visual Science, 7th edition. 2009. Retrieved 2015-01-04.
- ↑ "Ophthalmology Glossary on Carl Zeiss Vision GmbH website". Archived from the original on 2011-07-16. Retrieved 2021-11-04.
- ↑ "The Focimeter" (PDF). Image. 1 (2). Rochester, N.Y.: International Museum of Photography at George Eastman House Inc.: 1–2 February 1952. Archived from the original (PDF) on March 12, 2013. Retrieved June 16, 2014.
- ↑ "Archived copy". Archived from the original on 2008-05-12. Retrieved 2010-01-30.
{{cite web}}
: CS1 maint: archived copy as title (link) accessed 20 Jan 2009
പുറം കണ്ണികൾ
തിരുത്തുക- ലെൻസോമെട്രി അടിസ്ഥാനകാര്യങ്ങൾ Archived 2010-11-25 at the Wayback Machine.
- ലെൻസ്മീറ്റർ