1862 ൽ, വിഷ്വൽ അക്വിറ്റി അല്ലെങ്കിൽ കാഴ്ച ശക്തി അളക്കാനുള്ള സ്നെല്ലെൻ ചാർട്ട് അവതരിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധനായിരുന്നു ഹെർമൻ സ്നെല്ലെൻ (ഫെബ്രുവരി 19, 1834 - ജനുവരി 18, 1908). ഫ്രാൻസിസ്കസ് ഡോണ്ടേഴ്സിനുശേഷം നെതർലാൻഡ്‌സ് ഹോസ്പിറ്റൽ ഫോർ ഐ പേഷ്യന്റ്സിന്റെ (Nederlandsch Gasthuis voor Ooglijders) ഡയറക്ടർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു.

ഹെർമൻ സ്നെല്ലെൻ.
വിഷ്വൽ അക്വിറ്റി കണക്കാക്കുന്നതിനുള്ള സാധാരണ സ്നെല്ലെൻ ചാർട്ട്

ആദ്യകാലജീവിതംതിരുത്തുക

ഡോണ്ടേഴ്സ്, ജെറാർഡസ് ജോഹന്നാസ് മൾഡർ, ജേക്കബ്സ് ഷ്രോഡർ വാൻ ഡെർ കോൾക്ക് എന്നിവരുടെ കീഴിൽ ഉട്രെച്റ്റ് സർവകലാശാലയിൽ സ്നെല്ലെൻ വൈദ്യശാസ്ത്രം പഠിച്ചു. 1858 ൽ അദ്ദേഹം മെഡിക്കൽ ബിരുദം നേടി. നേത്രരോഗത്തിൽ വിദഗ്ധനായ അദ്ദേഹം ബിരുദം പൂർത്തിയാക്കിയ ശേഷം നെതർലാൻറ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഫിസിഷ്യനായി ജോലി ചെയ്തു.

ഡയറക്ടർതിരുത്തുക

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 1884-ൽ ഡോണ്ടേഴ്സിന്റെ പിൻഗാമിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, 1903 വരെ അദ്ദേഹം ഈ പദവി വഹിച്ചു. 1877-ൽ ഉത്രെച്റ്റ് സർവകലാശാലയിൽ നേത്രരോഗ പ്രൊഫസറായി നിയമിതനായി. ആസ്റ്റിഗ്മാറ്റിസം, ഗ്ലോക്കോമ, മറ്റ് നേത്രരോഗങ്ങൾ എന്നിവയെക്കുറിച്ചും കണ്ണട, നേത്ര ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് വിഷ്വൽ അക്വിറ്റി തിരുത്തുന്നതിനെക്കുറിച്ചും ഗവേഷണം നടത്തി. [1]

ചാർട്ട്തിരുത്തുക

എഡ്വേഡ് ജാഗെറും മറ്റുള്ളവരും വികസിപ്പിച്ച ചാർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, സ്നെല്ലൻ 1862 ൽ തന്റെതായ കാഴ്ച പരിശോധന ചാർട്ട് വികസിപ്പിച്ചെടുത്തു[2]. ഇത് പിന്നീട് അതിവേഗം ആഗോള തലത്തിൽ പ്രശക്തമായി. [3] സ്റ്റാൻഡേർഡ് ഫോണ്ടുകൾ ഉപയോഗിക്കുന്നതിനുപകരം 5x5 ഗ്രിഡിൽ ജനറേറ്റുചെയ്‌ത പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒപ്റ്റോടൈപ്പുകൾ എന്ന പ്രതീകങ്ങൾ ഉപയോഗിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട പുതുമ. ചാർട്ട് അച്ചടിക്കുമ്പോൾ ഉപയോഗിക്കാവുന്ന ഫിസിക്കൽ സ്റ്റാൻഡേർഡ് അളവ് അവ നൽകുന്നു. ഒപ്‌ടോടൈപ്പ് പ്രതീകങ്ങളുടെ അക്ഷരം 5 മിനിറ്റ് ആർക്ക് നൽകുമ്പോഴും, ഇടയിലെ വിടവ് 1 മിനിറ്റ് ആർക്ക് കൊണ്ട് വേർതിരിക്കുമ്പോഴും, ആ അക്ഷരം ശരിയായി വായിക്കാനുള്ള സ്റ്റാൻഡേർഡ് ആയി കണക്കാക്കി.

തുടക്കം മുതൽ, സ്നെല്ലെൻ ചാർട്ടിന്റെ പകർപ്പുകൾ, ലോകത്താകമാനം മറ്റേതൊരു കാഴ്ച പരിശോധന ചാർട്ടുകളെക്കാളും വിറ്റു വരുന്നവയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ ഇത് മെഡിക്കൽ ഓഫീസുകളിൽ ഒഴിവാക്കാനാവത്ത ഒന്നായി തുടർന്നു. [4]

പരാമർശങ്ങൾതിരുത്തുക

  1. Herman Snellen, Whonamedit.com. Accessed July 6, 2010.
  2. H. Snellen, Probebuchstaben zur Bestimmung der Sehschärfe, Utrecht 1862.
  3. Watt, Wendy Strouse. "How Visual Acuity Is Measured" Archived 2020-06-19 at the Wayback Machine., Macular Degeneration Support, October 2003. Accessed July 6, 2010.
  4. Bordsen, John. "Eye Chart Still The Standard For Vision", The Seattle Times, August 9, 1995. Accessed July 6, 2010.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെർമൻ_സ്നെല്ലൻ&oldid=3793434" എന്ന താളിൽനിന്ന് ശേഖരിച്ചത്