ലെജിനാൻട്ര ചെറുപുഴീക്ക
കൂവ വിഭാഗത്തിൽപ്പെട്ട ഒരു പുഷ്പിത സസ്യമാണ് ലെജിനാൻട്ര ചെറുപുഴീക്ക. (ശാസ്ത്രീയനാമം: Lagenandra cherupuzhica).[1], [2]
ലെജിനാൻട്ര ചെറുപുഴീക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | L cherupuzhica
|
Binomial name | |
Lagenandra cherupuzhica P. Biju, Josekutty & Augustine
|
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ പ്രദേശത്തിന്റെ പേരാണ് ഈ സസ്യത്തിന് നൽകിയിരിക്കുന്നത്. ചേമ്പ്, താള് എന്നിവ ഉൾപ്പെടുന്ന അരേസിയ കുടുംബത്തിൽപ്പെടുന്നതാണ് ഈ സസ്യം. കേരളത്തിൽ ആറ് സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. ചെങ്കൽക്കുന്നുകളിൽ നിന്ന് ഒഴുകി വരുന്ന ചെറിയ തോടുകളിലാണ് ഇവ വളരുന്നത്. മഴക്കാലത്ത് വെള്ളത്തിനടിയിലാവുന്ന സസ്യം വേനലിൽ പുഷ്പിക്കുന്നു. പിങ്ക് നിറത്തിലാണ് പൂക്കൾ.[3]
ഗവണ്മെന്റ് കോളേജ്, കാസർഗോഡ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, സെന്റ് തോമസ് കോളേജ്, പാലാ എന്നീ സ്ഥാപനങ്ങളിലെ സസ്യ ശാസ്ത്ര വിഭാഗം ഗവേഷകരാണ് ഈ സസ്യ ഇനത്തെ കണ്ടെത്തിയത്.
അവലംബം
തിരുത്തുക- ↑ "ചെറുപുഴയുടെ പേരിൽ പുഷ്പിത സസ്യം". മാതൃഭൂമിപത്രം. 2018-03-10. Archived from the original on 2018-03-12. Retrieved 2018-03-10.
- ↑ [1] Archived 2018-04-04 at the Wayback Machine.|Lagenandra cherupuzhica, a new species from Kerala, India
- ↑ http://www.sekj.org/PDF/anb55-free/anb55-139-143-free.pdf[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Lagenandra cherupuzhica at Wikimedia Commons
- Lagenandra cherupuzhica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.