ലൂയിസ് ഡി ബ്രോഗ്ലി
ലൂയിസ് ഡി ബ്രോഗ്ലി ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായിരുന്നു. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള 1929-ലെ നോബൽസമ്മാന ജേതാവായി. ഇദ്ദേഹത്തിന്റെ പൂർണനാമം പ്രിൻസ് ലൂയി വിക്ടർ പിരെ റെയ്മൺഡ് ഡി ബ്രോഗ്ലി (Prince Louis Victor Pierre Raymond De Broglie) എന്നാണ്. ഡി ബ്രോഗ്ലി 1892 ഓഗസ്റ്റ് 15-ന് ഫ്രാൻസിലെ ഡൈപ്പ് (Dieppe)-ൽ ജനിച്ചു. പാരിസിലെ സൊർബോണിൽ നിന്ന് ചരിത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദങ്ങൾ നേടി.
ലൂയിസ് ഡി ബ്രോഗ്ലി | |
---|---|
![]() | |
ജനനം | |
മരണം | 19 മാർച്ച് 1987 | (പ്രായം 94)
ദേശീയത | French |
കലാലയം | Sorbonne |
അറിയപ്പെടുന്നത് | Wave nature of electrons de Broglie wavelength |
പുരസ്കാരങ്ങൾ | Nobel Prize in Physics (1929) |
Scientific career | |
Fields | Physics |
Institutions | Sorbonne University of Paris |
Doctoral advisor | Paul Langevin |
Doctoral students | Bernard d'Espagnat Jean-Pierre Vigier Alexandru Proca |
ഗവേഷണംതിരുത്തുക
ഒന്നാം ലോകയുദ്ധകാലത്ത് ആർമിയിൽ ചേർന്ന് വയർലെസ് ടെലിഗ്രാഫിയിൽ സേവനമനുഷ്ഠിച്ചു. 1922-ൽ ഇദ്ദേഹം സൈദ്ധാന്തിക ഭൗതികത്തിലെ ക്വാണ്ടം മെക്കാനിക്സ് എന്ന ശാഖയിൽ ഗവേഷണമാരംഭിച്ചു. പ്രകാശം എന്ന ഊർജരൂപത്തെക്കുറിച്ച് അക്കാലം വരെ നിലവിലിരുന്ന ക്വാം സിദ്ധാന്തമോ ഇലക്ട്രോണുകളുടെ കണസിദ്ധാന്തമോ പൂർണമായും തൃപ്തികരമല്ലെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഇലക്ട്രോണിനെപ്പോലെ, ചലിക്കുന്ന ഏതുതരം ദ്രവ്യകണികയോടും ബന്ധപ്പെട്ട് ദ്രവ്യ തരംഗങ്ങൾ (matter waves)[1] ഉണ്ടെന്ന നിഗമനത്തിലെത്താൻ ഡി ബ്രോഗ്ലിക്കു കഴിഞ്ഞു. തരംഗ ബലതന്ത്രം (Wave mechanics)[2] എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് ഇതു നാന്ദികുറിച്ചു. ഡി ബ്രോഗ്ലി തരംഗം, ഡി ബ്രോഗ്ലി തരംഗദൈർഘ്യം എന്നീ ആശയങ്ങളാണ് ഈ ശാഖയുടെ അടിത്തറ. ഈ ഗവേഷണഫലങ്ങൾക്കായി ഡി ബ്രോഗ്ലിക്ക് 1924-ൽ ഡോക്ടറേറ്റ് ലഭിച്ചു. ഐൻസ്റ്റൈൻ പ്രത്യേക പരിഗണന നൽകിയതോടെ ഡി ബ്രോഗ്ലിയുടെ ഗവേഷണ നിരീക്ഷണങ്ങൾ ലോകശ്രദ്ധ നേടി. ക്ലിന്റൻ ജെ. ഡേവിസനും എൽ. എച്ച്. ജർമറും ചേർന്നു നടത്തിയ പരീക്ഷണങ്ങൾ ഡി ബ്രോഗ്ലിയുടെ പരികല്പനയുടെ സാധുത തെളിയിച്ചു (1927). ഇലക്ട്രോണിന്റെ ദ്വന്ദ്വസ്വഭാവം - കണമായും തരംഗമായും ഉള്ള പെരുമാറ്റം - ഇതുമൂലം സ്ഥിരീകരിക്കപ്പെട്ടു.
കിട്ടിയ അംഗീകാരങ്ങൾതിരുത്തുക
1924-ൽ പാരിസ് സർവകലാശാലയിൽ ഭൗതികശാസ്ത്രാധ്യാപകനായി സേവനം തുടങ്ങിയ ഡി ബ്രോഗ്ലി 1932 മുതൽ 30 വർഷക്കാലം ഹെന്റി പവാൻകാർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായി തുടർന്നു. 1933-ൽ അക്കാദമി ഒഫ് സയൻസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 42-ൽ അതിന്റെ സ്ഥിരം സെക്രട്ടറിയായി. 1944-ൽ ഫ്രഞ്ച് അക്കാദമിയിലേക്കും 1953-ൽ ലനിലെ റോയൽ സൊസൈറ്റിയിൽ ഫോറിൻ മെംബറായും തിരഞ്ഞെടുക്കപ്പെട്ടു. യു. എസ്സിലെ നാഷണൽ അക്കാദമി ഒഫ് സയൻസസ്, അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസ് എന്നിവ ഉൾപ്പെടെ പല വിദേശ അക്കാദമികളിലും ഇദ്ദേഹം അംഗമായിരുന്നു. ആറു സർവകലാശാലകളിൽ നിന്ന് ഇദ്ദേഹത്തിന് ഓണററി ബിരുദങ്ങൾ ലഭിച്ചു.
പ്രധാന രചനകൾതിരുത്തുക
സൈദ്ധാന്തിക ഭൗതികശാസ്ത്രശാഖയിൽ ഇദ്ദേഹത്തിന്റെ രചനകളാണ്
- മാറ്റർ ആൻഡ് ലൈറ്റ്
- ദ് ന്യൂ ഫിസിക്സ് (1939)
- ന്യൂ പെർസ്പെക്റ്റീവ് ഇൻ ഫിസിക്സ് (1962)
- നോൺ-ലീനിയർ വേവ് മെക്കാനിക്സ് (1960)
- ദ് കറന്റ് ഇന്റർപ്രറ്റേഷൻ ഒഫ് വേവ് മെക്കാനിക്സ് (1964)
എന്നിവ. ഡി ബ്രോഗ്ലി 1987 മാർച്ച് 19-ന് പാരിസിൽ അന്തരിച്ചു.
അവലംബംതിരുത്തുക
- ↑ http://matterwaves.info/index.html MATTER IS MADE OF WAVES
- ↑ http://www.davis-inc.com/physics/ First, he assumed that there is always associated with a particle of mass m a periodic internal phenomenon of frequency ƒ [ƒ, rather than the traditional Greek letter "nu", is used here for purposes of compatibility with web browsers].
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- http://www.nobelprize.org/nobel_prizes/physics/laureates/1929/broglie-bio.html
- http://www.encyclopedia.com/topic/Louis_Victor_de_Broglie.aspx
- http://www.vigyanprasar.gov.in/scientists/LdBroglie.htm Archived 2012-02-12 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി (ദ്) ബ്രോഗ്ളി, ലൂയി (1892 - 1987) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |