ലളിതം സുന്ദരം

മലയാള ചലച്ചിത്രം

പ്രശസ്ത അഭിനേതാവ് മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത് 2022-ൽ പ്രദർശനത്തിനെത്തിയ മലയാളഭാഷ ചലച്ചിത്രമാണ് ലളിതം സുന്ദരം[1]. മഞ്ജു വാര്യരും, ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്.ഈ ചിത്രം 18 മാർച്ച് 2022 ന് ഡിസ്നി+ഹോട്സ്റ്റാറിലൂടെ നേരിട്ട് റീലീസ് ചെയ്തു.[2]

ലളിതം സുന്ദരം
സംവിധാനംമധു വാര്യർ
നിർമ്മാണംമഞ്ജു വാര്യർ
രചനപ്രമോദ് മോഹൻ
തിരക്കഥപ്രമോദ് മോഹൻ
അഭിനേതാക്കൾബിജു മേനോൻ
മഞ്ജു വാര്യർ
സംഗീതംബിജിബാൽ
ഛായാഗ്രഹണംപി.സുകുമാർ
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോമഞ്ജു വാര്യർ പ്രൊഡക്ഷൻസ്
വിതരണംസെഞ്ചുറി റിലീസ്
റിലീസിങ് തീയതി18 മാർച്ച് 2022
രാജ്യംഇന്ത്യ
ഭാഷമലയാളം

സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തൽ അണിനിരക്കുന്നുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,കുടമാറ്റം, ഇന്നലെകളില്ലാതെ,പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രവും കൂടിയാണ് ലളിതം സുന്ദരം.ബിജിബാൽ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.സുകുമാറും, ചിത്രസംയോജനം ലിജോ പോളും കൈകാര്യം ചെയ്യുന്നു.

കഥാസംഗ്രഹം

തിരുത്തുക

സണ്ണി (ബിജു മേനോൻ), ആനി (മഞ്ജു വാര്യർ), അവരുടെ ഇളയ സഹോദരൻ ജെറി (അനു മോഹൻ) എന്നിവർ തിരക്കുള്ള ഷെഡ്യൂൾ കാരണം കുടുംബവുമായി ബന്ധം വേർപെടുത്തുന്നു. അമ്മയുടെ (സറീന വഹാബ്) ചരമവാർഷികത്തിനായി സഹോദരങ്ങൾ വീണ്ടും ഒത്തുചേരുകയും അവരുടെ അവസാന ആഗ്രഹം നിറവേറ്റാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഈ കൂടിച്ചേരൽ ഉല്ലാസകരമായ സംഭവങ്ങളുടെ ഒരു പരമ്പരയിലേക്ക് നയിക്കുന്നു, അത് ഒടുവിൽ അവരുടെ പ്രവർത്തനരഹിതമായ കുടുംബബന്ധങ്ങൾ നന്നാക്കാൻ സഹായിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
നമ്പർ അഭിനേതാവ് കഥാപാത്രം
1 ബിജു മേനോൻ സണ്ണി മേരി ദാസ്
2 മഞ്ജു വാര്യർ ആനി മേരി ദാസ്
3 സൈജു കുറുപ്പ് സന്ദീപ്
4 സുധീഷ് രാജേഷ് (സണ്ണിയുടെ സുഹൃത്ത്)
5 രഘുനാഥ് പലേരി ദാസ്
6 സറീന വഹാബ് മേരി ദാസ്
7 അനു മോഹൻ ജെറി മേരി ദാസ് /കുഞ്ഞൻ
8 ദീപ്തി സതി സിമി, ജെറിയുടെ കാമുകി
9 രമ്യാ നമ്പീശൻ സോഫി (സണ്ണിയുടെ ഭാര്യ)
10 അംബിക മോഹൻ സിസ്റ്റർ
11 വിനോദ് തോമസ് സേവ്യർ
10 അഞ്ജന അപ്പുക്കുട്ടൻ ലിസി
10 നന്ദു ജഡ്ജ് ഹരികുമാർ

നിർമ്മാണം

തിരുത്തുക

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഫെബ്രുവരി മാസത്തിൽ വണ്ടിപ്പെരിയാറിൽ ആരംഭിച്ചു.മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ഒന്നിച്ചാണ് ലളിതം സുന്ദരം നിർമ്മിച്ചത്.ദി ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മധു വാര്യർ പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.നിർമ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മധു വാര്യർ സ്വലേ, മായാമോഹിനി എന്നീ ദിലീപ് ചിത്രങ്ങളുടെ നിർമ്മാണം നിർവ്വഹിച്ചിരുന്നു.ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ബിജിബാലാണ്.

  1. https://newsatfirst.com/news/23188-lalitham-sundaram-movie-title-launch Archived 2020-03-02 at the Wayback Machine.
  2. https://newsatfirst.com/news/23378-lalitham-sundaram-movie-shooting-starts Archived 2020-03-02 at the Wayback Machine.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-02. Retrieved 2020-03-02.
  2. "പേരുപോലെ 'ലളിതം സുന്ദരം'; റിവ്യു". Retrieved 2022-03-18.
"https://ml.wikipedia.org/w/index.php?title=ലളിതം_സുന്ദരം&oldid=3906160" എന്ന താളിൽനിന്ന് ശേഖരിച്ചത്