റോണ്ട്ഗെനിയം

അണുസംഖ്യ 111
(റോണ്ട്ജെനിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
111 darmstadtiumroentgeniumcopernicium
Au

Rg

(Uhu)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ roentgenium, Rg, 111
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 11, 7, d
രൂപം unknown, predicted colourless
സാധാരണ ആറ്റോമിക ഭാരം [280] g·mol−1
ഇലക്ട്രോൺ വിന്യാസം predicted [Rn] 5f14 6d9 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 17, 2
Phase presumably a solid
CAS registry number 54386-24-2
Selected isotopes
Main article: Isotopes of റോണ്ട്ഗെനിയം
iso NA half-life DM DE (MeV) DP
282Rg syn ~0.5 s α 9.00 278Mt
281Rg syn 26 s SF
280Rg syn 3.6 s α 9.75 276Mt
279Rg syn 170 ms α 10.37 275Mt
278Rg syn 4.2 ms α 10.69 274Mt
274Rg syn 6.4 ms α 11.23 270Mt
272Rg syn 2.0 ms α 11.02,10.82 268Mt
അവലംബങ്ങൾ

അണുസംഖ്യ 111 ആയ മൂലകമാണ് റോണ്ട്ഗെനിയം. Rg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ഈ കൃത്രിമ മൂലകത്തിന്റെ കണ്ടുപിടിക്കപ്പെട്ട ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പിന്റെ ഭാരം 281ഉം അർദ്ധായുസ്സ് 26 സെക്കന്റുമാണ്. എന്നാൽ ഇനിയും കണ്ടുപിടിച്ചില്ലാത്ത ഭാരം 283 ആയ ഐസോടോപ്പിന്റെ അർദ്ധായുസ് 10 മിനിറ്റ് ആയിരിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

ഈ മൂലകത്തിനെ ചെമ്പ്, വെള്ളി, സ്വർണ്ണം എന്നിവയടങ്ങുന്ന 11-ആം ഗ്രൂപ്പിൽ ഉൾപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നുവെങ്കിലും, ഇത് രാസപരമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പ്രധാനകാരണം കൂടിയ അർധായുസ്സുള്ള ഒരു ഐസോടോപ്പിന്റെ അഭാവം തന്നെയാണ്. മാത്രവുമല്ല റോൺഗെനിയത്തിന്റെ ബാഹ്യതമ ഇലക്ട്രോൺ വിന്യാസം 6d9 7s2 (nd9(n+1)s2) ആണ്. ഇത് 11-ആം ഗ്രൂപ്പിലെ മറ്റു മൂലകങ്ങളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു (nd10 (n+1)s1). അതിനാൽ റോണ്ട്ഗെനിയം രാസപരമായി വ്യത്യാസം പ്രദർശിപ്പിച്ചേക്കാം.

11-ആം ഗ്രൂപ്പിലെ ലോഹങ്ങളെ സാധാരണയായി ഉത്കൃഷ്ടലോഹങ്ങളായാണ് ഗണിക്കുന്നത്. അവയുടെ രാസപ്രവർത്തനതിലേർപ്പെടാനുള്ള വിമുഖതയാണ് ഇതുനു കാരണം. ഗ്രൂപ്പിൽ മുകളിൽനിന്നു താഴേക്കു പോകും തോറും ഉത്കൃഷ്ടത കൂടിവരുന്നു. ഇവ മൂന്നും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നു. ചെമ്പ് ഓക്സിജനുമായി പ്രവർത്തിക്കുമെങ്കിലും, വെള്ളിയും, സ്വർണ്ണവും പ്രവർത്തിക്കുന്നില്ല. ചെമ്പും, വെള്ളിയും സൾഫറുമായും, ഹൈഡ്രജൻ സൾഫൈഡുമായും പ്രവർത്തിക്കുന്നു. ഇതേ രീതി തുടരുകയാണെങ്കിൽ റോണ്ട്ഗെനിയം ക്ലോറിൻ, ബ്രോമിൻ എന്നീ ഹാലൊജനുകളുമായിപ്പോലും രാസപ്രവർത്തനത്തിലേർപ്പെടാൻ വിമുഖത കാണിച്ചേക്കാം. പക്ഷെ ഫ്ലൂറിനുമായി പ്രവർത്തിച്ച് റോണ്ട്ഗെനിയം ട്രൈഫ്ലൂറൈഡ് (RgF3), റോണ്ട്ഗെനിയം പെന്റാഫ്ലൂറൈഡ് (RgF5) എന്നീ സംയുക്തങ്ങൾ നിർമിച്ചേക്കാം. കോപ്പർനിഷ്യത്തിനു ശേഷം, സൈദ്ധാന്തികമായി, ആവർത്തനപ്പട്ടികയിലെ രണ്ടാമത്തെ ഏറ്റവും ഉത്കൃഷ്ടമായ ലോഹമാണ് റോണ്ട്ഗെനിയം, (Rg3+/Rg -> 1.9 V).

"https://ml.wikipedia.org/w/index.php?title=റോണ്ട്ഗെനിയം&oldid=3269531" എന്ന താളിൽനിന്ന് ശേഖരിച്ചത്