റീജിയണൽ കാൻസർ സെന്റർ

(റീജിയണൽ ക്യാൻസർ സെന്റർ (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഗവൺമെന്റിന്റെയും അതത് സംസ്ഥാന സർക്കാരുകളുടെയും സംയുക്ത നിയന്ത്രണത്തിലും ധനസഹായത്തിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ കാൻസർ കെയർ ആശുപത്രികളും ഗവേഷണ സ്ഥാപനങ്ങളുമാണ് റീജിയണൽ ക്യാൻസർ സെന്ററുകൾ (ആർസിസികൾ). ഈ സ്ഥാപനങ്ങളിൽ ഓരോന്നും ഒരു നിയുക്ത പ്രദേശം, സാധാരണയായി രാജ്യത്തെ നിരവധി ജില്ലകൾ എന്നിവയെ പരിപാലിക്കുന്നതിനാലാണ് 'പ്രാദേശിക' എന്ന അർഥം വരുന്ന റീജിയണൽ എന്ന പേര് നല്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആയി വ്യാപിച്ചുകിടക്കുന്ന 25 കേന്ദ്രങ്ങളുണ്ട്. [1] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് (ഇന്ത്യ) കീഴിൽ 1975-ൽ ആരംഭിച്ച ദേശീയ കാൻസർ നിയന്ത്രണ പരിപാടിക്ക് കീഴിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. [1] [2] രാജ്യത്തെ 5 നിയുക്ത പ്രദേശങ്ങൾക്കായി 5 RCC കൾ ആരംഭിച്ച് ആണ് പദ്ധതി ആദ്യം ആരംഭിച്ചത്. പിന്നീട് ഈ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിച്ചു. നിലവിലെ ആർസിസികളുടെ എണ്ണം 25-ലധികമാണ്, കൂടുതൽ പ്രാദേശിക കാൻസർ ആശുപത്രികൾക്ക് ആർസിസി പദവി നൽകാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. [1] 2011-ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലശ്ശേരി മലബാർ കാൻസർ സെന്റർ റീജിയണൽ കാൻസർ സെന്ററിന്റെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ചു. [3]

ഇന്ത്യയിലെ റീജിയണൽ കാൻസർ സെന്ററുകൾ

തിരുത്തുക

നിലവിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചതും ധനസഹായം നൽകുന്നതുമായ റീജിയണൽ ക്യാൻസർ സെന്ററുകൾ ഇവയാണ്:

Name City State Est Ref
കമല നെഹ്‌റു മെമ്മോറിയൽ ഹോസ്പിറ്റൽ അലഹബാദ് ഉത്തർ‌പ്രദേശ് 1931 [4][5][6]
റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം തിരുവനന്തപുരം കേരളം 1981 [5][4]
ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത പശ്ചിമ ബംഗാൾ 1950 [5][4]
ഗുജറാത്ത് കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഹമ്മദാബാദ് ഗുജറാത്ത് 1972 [5][4]
കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ബെംഗളൂരു കർണാടക 1980 [5][4]
ഒസ്മാനിയ മെഡിക്കൽ കോളേജ് ഹൈദരാബാദ് തെലംഗാണ [5][4]
അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ, ചെന്നൈ തമിഴ്‌നാട് 1954 [5][4]
ഡോ. ബി. ബൊറൂവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഗുവഹാത്തി ആസാം 1973 [5][4]
ആചാര്യ ഹരിഹർ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കട്ടക് ഒഡീഷ 1981 [5][4]
ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ പരേൽ, മുംബൈ മഹാരാഷ്ട്ര 1941 [5][4]
ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ഷിംല ഹിമാചൽ പ്രദേശ്‌ 1977 [5][4]
ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്ന ബിഹാർ 1983 [5][4]
കാൻസർ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗ്വാളിയോർ ഗ്വാളിയർ മധ്യപ്രദേശ്‌ 1971 [5][4]
ആചാര്യ തുളസി റീജിയണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ബിക്കാനീർ രാജസ്ഥാൻ 1940 [5][4]
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി അൻസാരി നഗർ, ന്യൂ ഡെൽഹി NCR [5][4]
പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റോട്ടക് ഹരിയാണ 1960 [5][4]
രാഷ്ട്ര സന്ത് തുക്ദോജി റീജിയണൽ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ നാഗ്‌പൂർ മഹാരാഷ്ട്ര 1974 [5][4]
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ മെഡിക്കൽ കോളേജ് റായ്‌പൂർ ഛത്തീസ്‌ഗഢ് 1963 [5][4]
ജിപ്മെർ പുതുച്ചേരി പുതുച്ചേരി 1964 [5][4]
സിവിൽ ഹോസ്പിറ്റൽ, ഐസ്വാൾ ഐസോൾ മിസോറം 1896 [5][4]
പോസ്റ്റ്ഗ്രാജുവേറ്റ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡീഗഢ് ചണ്ഡീഗഢ് 1962 [5][4]
സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ലഖ്‌നൗ ഉത്തർ‌പ്രദേശ് 1983 [5][4]
അരിജ്ഞർ അണ്ണാ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ചീപുരം തമിഴ്‌നാട് [5][4]
ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സൌര, ശ്രീനഗർ കശ്മീർ 1988 [5][4]
Asian Institute of Medical Sciences Faridabad ഡെൽഹി ഇന്ത്യ 2010 [5][4]
Apollo CBCC Cancer Care Gujarat അഹമ്മദാബാദ് ഇന്ത്യ 2003 [5][4]
  1. 1.0 1.1 1.2 Government of India. 'National Cancer Control Programme'.
  2. "National Cancer Control Programme". The National Institute of Health and Family Welfare, Indian Ministry of Health and Family Welfare.
  3. The Hindu. State seeks special financial package of Rs.11,000 crore.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 4.15 4.16 4.17 4.18 4.19 4.20 4.21 4.22 4.23 4.24 4.25 WHO India. Archived April 26, 2012, at the Wayback Machine.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 5.16 5.17 5.18 5.19 5.20 5.21 5.22 5.23 5.24 5.25 "Kidwai Memorial Institute of Oncology Official Website. 'Regional Cancer Centres in the Country'". Archived from the original on 2011-11-07. Retrieved 2023-01-12.
  6. "Kamla Nehru Memorial Hospital Official Website". Archived from the original on 2012-01-04. Retrieved 2023-01-12.
"https://ml.wikipedia.org/w/index.php?title=റീജിയണൽ_കാൻസർ_സെന്റർ&oldid=3931334" എന്ന താളിൽനിന്ന് ശേഖരിച്ചത്