ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (SKIMS) ഇന്ത്യൻ യൂണിയൻ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭാ നിയമത്തിനു കീഴിലുള്ള ഏറ്റവും വലിയ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്.[1][2] ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തെ ഏക മെഡിക്കൽ സർവ്വകലാശാലയായ SKIMS സർക്കാരിന്റെ എക്സ്-അഫീഷ്യോ സെക്രട്ടറി കൂടിയായ ഒരു ഡയറക്ടറുടെ നേതൃത്വത്തിൻകീഴിലാണ് പ്രവർത്തിക്കുന്നത്. ഗവൺമെന്റിന്റെ എക്സ്-അഫീഷ്യോ സ്പെഷ്യൽ സെക്രട്ടറി കൂടിയായ ഒരു അഡീഷണൽ ഡയറക്ടറെക്കൂടി (സിവിൽ സർവീസസ് അംഗം) ഇവിടെ സർക്കാർ നിയമിക്കുന്നു. ജെ & കെ ലഫ്റ്റനന്റ് ഗവർണർ ചെയർപേഴ്‌സൺ ആയ SKIMS ഭരണ സമിതി, സെമി ഓട്ടോണമസ് സൂപ്പർ-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനും ഡീമിഡ് യൂണിവേഴ്സിറ്റിക്കുമായി ക്യാബിനറ്റിന്റെ പങ്ക് നിർവഹിക്കുന്നു. ബെമിനയിൽ നഗര പ്രാന്തപ്രദേശത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു അനുബന്ധ മെഡിക്കൽ കോളേജും ആശുപത്രിയും ഉണ്ട്. ഉയർന്ന യോഗ്യതയുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരുടെ സൃഷ്ടിക്കുള്ള ഒരു വ്യവസായമായി SKIMS പ്രവർത്തിക്കുന്നു. ഈ മെഡിക്കൽ സർവകലാശാലയിലെ ബിരുദധാരികളിൽ ചിലർ ഇപ്പോൾ അമേരിക്കൻ ഐക്യനാടുകൾ, ഓസ്‌ട്രേലിയ, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങളിൽ അനുമതിയുള്ള ചികിത്സകരായി ജോലി ചെയ്തുകൊണ്ട് ഈ സ്ഥാപനത്തിന് പെരുമയുണ്ടാക്കിയിട്ടുണ്ട്.

ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
പ്രമാണം:Sher-i-Kashmir Institute of Medical Sciences Logo.svg
തരംSemi-autonomous
സ്ഥാപിതം1977
1982 (as Sher-i-Kashmir Institute of Medical Sciences)
അദ്ധ്യക്ഷ(ൻ)ജെ&കെ. ലഫ്റ്റനന്റ് ഗവർണർ
ഡീൻഒമർ ജാവേദ് ഷാ
ഡയറക്ടർഎ.ജി. അഹംഗാർ
സ്ഥലംസൌറാ, ശ്രീനഗർ, ജമ്മു കാശ്മീർ, ഇന്ത്യ
34°8′8.4156″N 74°48′4.1976″E / 34.135671000°N 74.801166000°E / 34.135671000; 74.801166000
ക്യാമ്പസ്Urban
അഫിലിയേഷനുകൾയൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC)
മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ (MCI)
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU)
വെബ്‌സൈറ്റ്skimsmc.edu.in

ചരിത്രം തിരുത്തുക

1976 ൽ നിർമ്മാണം ആരംഭിച്ച മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 1982 ഡിസംബർ 5 ന് ഭാഗികമായി കമ്മീഷൻ ചെയ്യപ്പെട്ടു. 1983 ഓഗസ്റ്റ് 19 ന് ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ഒരു ഡീമിഡ് യൂണിവേഴ്സിറ്റി പദവി ലഭിച്ചു. എല്ലാ വർഷവും ഇൻസ്റ്റിറ്റ്യൂട്ട് ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് അതിന്റെ സ്ഥാപക ദിനം ഡിസംബർ 5 ന് ആഘോഷിക്കുന്നു.

വകുപ്പുകൾ തിരുത്തുക

സംസ്ഥാനത്തെ ഈ പ്രഥമ മെഡിക്കൽ ഗവേഷണ സ്ഥാപനത്തിൽ ഏകദേശം 5000+ ജീവനക്കാരെക്കൂടാതെ മെഡിസിൻ അനുബന്ധ, സർജറി അനുബന്ധ വകുപ്പുകൾ, മറ്റ് വകുപ്പുകൾ എന്നിവ ഉൾപ്പെടുന്ന 50 ലധികം വകുപ്പുകൾ ഉൾക്കൊള്ളുന്നു. ഓരോ വകുപ്പിലെയും മെഡിക്കൽ ഫാക്കൽറ്റിയിൽ പ്രൊഫസർമാർ, അധിക പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. Kashmir’s dream hospital has seen 12,860 deaths in last 5 years: CAG
  2. GreaterKashmir.com (Greater Service). "SKIMS Medical College students suspend classes". greaterkashmir.com. Retrieved 2014-08-07.