ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയും അതിനോട് ചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേർത്ത് അറിയപ്പെടുന്നതാണ് ദേശീയ തലസ്ഥാനമേഖല ( നാഷണൽ കാപിറ്റൽ റീജിയൺ National Capital Region അഥവ എൻ.സി.ആർ NCR). ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങൾ കൂടിച്ചേർന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീർണ്ണം 33,578 കി.m2 (12,965 ച മൈ) ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീർണ്ണം കൂടിയ നഗരസമൂഹമാണ്.

ചരിത്രം

തിരുത്തുക

ദേശീയ തലസ്ഥാനമേഖല (നാഷണൽ കാപിറ്റൽ റീജിയൺ ) എന്ന ആശയം 1962 ലെ ഡെൽഹി മാസ്റ്റർ പ്ലാൻ ആസൂത്രണ പദ്ധതിയിലാണ്. ഡെൽഹിയുടെ ചുറ്റുപാടുകളുള്ള നഗരങ്ങളെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആസൂത്രണ പദ്ധതി കൊണ്ടു വന്നത്. ഇതോടു കൂടി തന്നെ ഡെൽഹിയിലെ ഉയരുന്ന ജനപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ജന സാന്ദ്രത അടുത്ത പ്രദേശത്ത് ഉൾക്കൊള്ളുക വഴി, ഡെൽഹിയിലെ ജനസാന്ദ്രത കുറക്കുക എന്നതും പ്രധാന ഉദ്ദേശ്യമായിരുന്നു.

സംസ്ഥാനങ്ങൾ

തിരുത്തുക
വിസ്തീർണ്ണ പ്രകാരം സംസ്ഥാനങ്ങളുടെ പങ്ക്.
സംസ്ഥാനം വിസ്തീർണ്ണം
ദില്ലി 1,483 കി.m2 (573 ച മൈ)
ഹരിയാന 13,413 കി.m2 (5,179 ച മൈ)
ഉത്തർപ്രദേശ് 10,853 കി.m2 (4,190 ച മൈ)
രാജസ്ഥാൻ 7,829 കി.m2 (3,023 ച മൈ)

നാലു സംസ്ഥാനങ്ങൾക്കാണ് എൻ.സി.ആർ ൽ പ്രധാനമായും ഭാഗങ്ങളുള്ളത്. ഇവ താഴെ പറയുന്നവയാണ്.

തലസ്ഥാന നഗരമായ ഡെൽഹി എൻ.സി.ആർ ലെ പ്രധാന സംസ്ഥാനമാണ്.

ഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ മൊത്തം 13,413 കി.m2 (5,179 ച മൈ) വിസ്തീർണ്ണം എൻ.സി.ആർ ൽ ഉണ്ട്. ഇതിൽപ്പെടുന്ന ജില്ലകൾ താഴെപ്പറയുന്നവയാണ്.

(1 lakh = 100,000)

രാജസ്ഥാൻ

തിരുത്തുക

ഡെൽഹിയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ഡെൽഹിയുമായി അതിര് പങ്കുവെക്കുന്നില്ലെങ്കിലും എൻ.സി.ആർ ലേക്ക് സുപ്രധാന പങ്ക് നൽകുന്നു. ജില്ല താഴെ പറയുന്നവയാണ്.

ഉത്തർ പ്രദേശ്

തിരുത്തുക

ഉത്തർ പ്രദേശ് എൻ.സി.ആർ ലേക്ക് പ്രധാന സംഭാ‍വനകൾ നൽകുന്നു. ഇതിലെ എൻ.സി.ആർ. ൽ പെടുന്ന ജില്ലകൾ താഴെ പറയുന്നവയാണ്.

  1. "Census". Archived from the original on 2011-09-18. Retrieved 2008-10-03.
  2. Gurgaon can now go up and up-Delhi-Cities-The Times of India
  3. Panipat - Administrative Setup
  4. "Rewari district - Haryana Online - Ahirwal - North India". Archived from the original on 2008-05-14. Retrieved 2008-10-03.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2008-10-03.
  6. "Sonipat - district of Haryana - Sonepat - Haryana Online - North India". Archived from the original on 2008-05-09. Retrieved 2008-10-03.
  7. "Welcome to Alwar, The Gateway of Rajastan > Home". Archived from the original on 2012-08-03. Retrieved 2008-10-03.
  8. About Baghpat
  9. Welcome to the Gautam Budh Nagar Website
  10. "indexprof". Archived from the original on 2010-08-24. Retrieved 2008-10-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേശീയ_തലസ്ഥാനമേഖല&oldid=3932273" എന്ന താളിൽനിന്ന് ശേഖരിച്ചത്