രണ്ടാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ

(രണ്ടാം ഇ.എം.എസ്. മന്ത്രിസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1967 മാർച്ച് 6 മുതൽ 1969 നവംബർ 1വരെ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിലുരുന്ന മന്ത്രിസഭയാണ് രണ്ടാം ഇ.എ.എസ്. മന്ത്രിസഭ. മുഖ്യമന്തിയുൾപ്പടെ പതിമൂന്ന് മന്ത്രിമാർ ഉണ്ടായിരുന്നു. [1] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃതത്തിലെ കേരളത്തിലെ ആദ്യമന്ത്രിസഭയുമിതാണ്.

രണ്ടാം ഇ.എം.എസ്. മന്ത്രിസഭ
കേരളത്തിലെ 4-ആം മന്ത്രിസഭ
1967–1969
രൂപീകരിച്ചത്6 മാർച്ച് 1967
പിരിച്ചുവിട്ടത്1 നവംബർ 1969
വ്യക്തികളും സംഘടനകളും
സർക്കാരിന്റെ തലവൻഇ.എം.എസ്. നമ്പൂതിരിപ്പാട്
ഭരണകക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പ്രതിപക്ഷ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പ്രതിപക്ഷ നേതാവ്കെ. കരുണാകരൻ
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
മുൻഗാമിആർ. ശങ്കർ മന്ത്രിസഭ
പിൻഗാമിഒന്നാം അച്യുതമേനോൻ‌ മന്ത്രിസഭ

മന്ത്രിമാരും വകുപ്പുകളും

തിരുത്തുക
# മന്ത്രി വകുപ്പുകൾ കുറിപ്പുകൾ
1. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2. കെ.ആർ. ഗൗരിയമ്മ റവന്യൂ, ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി
3. ഇ.കെ. ഇമ്പിച്ചി ബാവ ഗതാഗത വാർത്താവിനിമയ മന്ത്രി
4. എം.കെ. കൃഷ്ണൻ വനം, ഹരിജൻ ക്ഷേമ വകുപ്പ് മന്ത്രി
5. പി.ആർ. കുറുപ്പ് ജലസേചന സഹകരണ വകുപ്പ് മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
6. പി.കെ. കുഞ്ഞ് ധനകാര്യ മന്ത്രി 1969 മെയ് 13-ന് രാജിവച്ചു
7. സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
8. എംപിഎം അഹമ്മദ് കുരിക്കൾ പഞ്ചായത്ത്, സാമൂഹിക വികസന വകുപ്പ് മന്ത്രി 1968 ഒക്ടോബർ 24-ന് അന്തരിച്ചു
(8) കെ. അവുക്കാദർകുട്ടി നഹ 1968 നവംബർ 9-ന് അധികാരമേറ്റെടുത്തു, 1969 ഒക്ടോബർ 21-ന് രാജിവച്ചു.
9. എം.എൻ. ഗോവിന്ദൻ നായർ കൃഷി, വൈദ്യുതി മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
10. ടി.വി. തോമസ് വ്യവസായ മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
11. ബി. വെല്ലിംഗ്ടൺ ആരോഗ്യ മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
12. ടി.കെ. ദിവാകരൻ പൊതുമരാമത്ത് മന്ത്രി 1969 ഒക്ടോബർ 21-ന് രാജിവച്ചു
13. മത്തായി മാഞ്ഞൂരാൻ തൊഴിൽ മന്ത്രി

ഇതും കാണുക

തിരുത്തുക
  1. "Council of Ministers since 1967 – First Kerala Legislative Assembly". Government of Kerala. Archived from the original on 8 July 2016.