മലയാളിയെ വേറിട്ട വായനാനുഭവത്തിലേയ്ക്ക് നയിച്ചു കൊണ്ടുപോയ ഒരു കഥാകാരനായിരുന്നു ബി. മോഹനചന്ദ്രൻ എന്ന ബി.എം.സി. നായർ. മലയാളത്തിലെ ആദ്യ മാന്ത്രിക നോവലായി കരുതപ്പെടുന്ന കലിക എന്ന കൃതിയിലൂടെയാണ് അദ്ദേഹം സാഹിത്യലോകത്ത് അറിയപ്പെടുന്നത്. ഈ നോവലിനെ ആസ്പദമാക്കി 1980 ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ കലിക എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.

ബി. മോഹനചന്ദ്രൻ നായർ
ജനനംപുല്ലുവഴി, എറണാകുളം, കേരള, ഇന്ത്യ
തൊഴിൽഅംബാസഡർ, നോവലിസ്റ്റ്
ദേശീയതഇന്ത്യൻ
Genreമാന്തിക നോവൽ
ശ്രദ്ധേയമായ രചന(കൾ)
  • കലിക
പങ്കാളിലളിത
കുട്ടികൾമാധവി, ലക്ഷ്മി

വിദ്യാഭ്യാസ കാലം

തിരുത്തുക

1941 മെയ് 20 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള പുല്ലുവഴി ഗ്രാമത്തിലാണ് മോഹനചന്ദ്രൻ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സർവ്വകലാശാലയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കേരളചരിത്രത്തിൽ യു ജി സി സ്കോളറായിരുന്ന അദ്ദേഹം പശ്ചിമയൂറോപ്പിൽ ബ്രസൽസ് സർവകലാശാലയിൽ ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും ഉപരി പഠനം നടത്തിയിട്ടുണ്ട്. 1965-ൽ ഐ.എഫ്.എസ്. ലേയ്ക്ക് ഉയർന്ന റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ടു.

ഔദ്യോഗിക ജീവിതം

തിരുത്തുക

വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേയ്ക്കു ചേക്കേറിയ മോഹനചന്ദ്രൻ തുടർന്ന് 36 കൊല്ലത്തോളം വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.[1] ബർലിനിൽ കോൺസുൾ ജെനറലും മൊസാംബിക്, ജമൈക്ക, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയുമായിരുന്ന അദ്ദേഹം. 1973-ൽ ഈജിപ്ത് ഇസ്രയേൽ യുദ്ധകാലത്ത് കെയിറോയിൽ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. 2001 ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിടവാങ്ങി ചെന്നൈയിൽ താമസമാക്കി.

സാഹിത്യരംഗം

തിരുത്തുക

മലയാളത്തിലെ ആദ്യ മാന്ത്രിക നോവലായ കലികയുടെ രചനയിലൂടെ മലയാളത്തിൽ മാന്ത്രിക നോവൽ എന്ന സാഹിത്യ ശാഖയ്ക്ക് മോഹനചന്ദ്രൻ തുടക്കം കുറിച്ചു. വിഷയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലർത്തിയ ഈ കൃതി 1977 ൽ കൊല്ലത്തുനിന്നു പുറത്തിറങ്ങിയിരുന്ന കുങ്കുമം വാരികയിലൂടെയാണ് പ്രസിദ്ധികരിച്ചത്.

2018 ജൂൺ 16 ന് ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ വച്ച് മോഹനചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. മരണ സമയത്ത് 77 വയസുണ്ടായിരുന്നു.

പ്രധാന കൃതികൾ

തിരുത്തുക
  1. കലിക
  2. കാക്കകളുടെ രാത്രി
  3. സുന്ദരി ഹൈമവതി
  4. കാപ്പിരി
  5. പന്തയക്കുതിര
  6. ഗന്ധകം
  7. കരിമുത്ത്
  8. വേലൻ ചെടയൻ
  9. പന്തയക്കുതിര
  10. ഡ്രാക്കുളയുടെ തടവുകാരി
  1. "മോഹനചന്ദ്രൻ: അക്ഷരങ്ങളുടെ മാന്ത്രികൻ".
"https://ml.wikipedia.org/w/index.php?title=മോഹനചന്ദ്രൻ&oldid=4342036" എന്ന താളിൽനിന്ന് ശേഖരിച്ചത്