പ്രധാനമായി മലയാള ചലച്ചിത്ര-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് മോളി ജോസഫ് കണ്ണമാലി എന്ന മോളി കണ്ണമാലി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം പരമ്പരയിലെ ഇവരുടെ കഥാപാത്രത്തിന് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു. സംഭാഷണത്തിലെ പ്രതേകശൈലിയും,അഭിനയ രീതിയും മോളിക്ക് കൂടുതൽ ജനപ്രീതി നേടുവാൻ സഹായിച്ചു.2009-ൽ പ്രദർശനത്തിനെത്തിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. ചവിട്ടുനാടക കലാകാരികൂടിയാണ് മോളി കണ്ണമാലി.[1]

മോളി കണ്ണമാലി
ജനനം
മോളി ജോസഫ് കണ്ണമാലി

1963 ആഗസ്റ്റ് 6
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര-സീരിയൽ അഭിനേത്രി
സജീവ കാലം2012-ഇത് വരെ
അറിയപ്പെടുന്നത്പുതിയ തീരങ്ങൾ സ്ത്രീധനം (സീരിയൽ)

കലാജീവിതം തിരുത്തുക

ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് കലാരംഗത്തേക്ക് കടന്നു വന്നത്. ഈ പരമ്പരയിലെ കഥാപാത്രം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടി.സംഭാഷണത്തിലെ ശൈലി ഇവർക്ക് പ്രേക്ഷകർക്ക് ഇടയിൽ നല്ല സ്വീകാര്യത ലഭിക്കുവാൻ ഇടയാക്കി.കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ബ്രിഡ്ജ് എന്ന കഥയിലെ ഒരു കഥാപാത്രം ആയി ആണ് ഇവർ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം വഴി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.തുടർന്ന് ചാർലി,അമർ അക്ബർ അന്തോണി,യൂ ടൂ ബ്രൂട്ടസ്, ഷെർലക് ടോംസ്,ധമാക്ക,ഇടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചവിട്ടു നാടകത്തിന് നൽകിയ സംഭാവനകൾക്ക് 1999-ൽ കേരള സംഗീത നാടക അക്കാദമി അവാർഡിന് അർഹയായി.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

  • കേരള കഫെ (2009)
  • അൻവർ (2010)
  • ചാപ്പാ കുരിശ് (2011)
  • പുതിയ തീരങ്ങൾ (2012)
  • പോപ്പിൻസ് (2012)
  • അന്നയും റസൂലും (2013)
  • വല്ലാത്ത പഹയൻ (2013)
  • എ.ബി.സി.ഡി (അമേരിക്കൻ ബോൺ കൺഫ്യൂസഡ് ഡെസി) (2013)
  • ഭാര്യ അത്ര പോര (2013)
  • റിംഗ് മാസ്റ്റർ (2014)
  • ഹോംലി മീൽസ് (2014)
  • ഒരു കൊറിയൻ പടം (2014)
  • എജൂക്കേഷൻ ലോൺ (2014)
  • ഫ്ലാറ്റ് നമ്പർ 4 ബി (2014)
  • കൂതറ (2014)
  • നക്ഷത്രങ്ങൾ (2014)
  • യൂ ടൂ ബ്രൂട്ടസ് (2015)
  • അമർ അക്ബർ അന്തോണി (2015)
  • ചാർളി (2015)
  • ലൗ 24×7 (2015)
  • കാന്താരി (2015)
  • ജസ്റ്റ് മാരീഡ് (2015)
  • അച്ഛാ ദിൻ (2015)
  • കോഴി
  • ബെൻ (2015)
  • ഇടി (2016)
  • ഒരു മുത്തശ്ശി ഗദ (2016)
  • ദി ഗ്രേറ്റ് ഫാദർ (2017)
  • ഷെർലക് ടോംസ് (2017)
  • ലെച്ച്‌മി (2018)
  • കുട്ടനാടൻ മാർപ്പാപ്പ (2018)
  • നാം (2018)
  • മംഗല്യം തന്തുനാനേന (2018)
  • തനഹ (2018)
  • ഭയാനകം (2018)
  • മോഹൻ ലാൽ (2018)
  • ദൈവമേ കൈതൊഴാം കെ. കുമാറാകണം (2018)
  • എന്നാലും ശരത് (2018)
  • മേരാം നാം ഷാജി (2019)
  • ഒരു യമണ്ടൻ പ്രേമകഥ (2019)
  • പൂവാലിയും കുഞ്ഞാടും (2019)
  • മേരാ നാം ഷാജി (2019)
  • ധമാക്ക (2019)
  • ബ്ലാക്ക് കോഫി (2021)
  • ഇല്ലം (2021)
  • കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗ് (2021)
  • മഡ്‌ഡി (2021)
  • സൺ ഓഫ് ആലിബാബ - നാൽപ്പത്തൊന്നാമൻ
  • ഒരു കൊച്ചു ഗ്രാമത്തിൽ ഒരു സുന്ദരി
  • വരൻ സുന്ദരൻ
  • അവർ ഇരുവരും
  • പിച്ചാത്തി
  • മാഹി

അഭിനയിച്ച ടെലിവിഷൻ പരമ്പരകൾ തിരുത്തുക

  • സീത
  • സ്ത്രീധനം (ഏഷ്യാനെറ്റ്)
  • 5 സ്റ്റാർ തട്ടുകട (ഏഷ്യാനെറ്റ്)
  • ഇൻ പാഞ്ചാലി ഹൗസ്
  • എൻ്റെ മാതാവ്
  • വാവക്കൊരു സമ്മാനം (ടെലിഫിലിം)
  • സെൻറ് എവുപ്രാസിയമ്മ (ടെലിഫിലിം)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണുക തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മോളി കണ്ണമാലി

"https://ml.wikipedia.org/w/index.php?title=മോളി_കണ്ണമാലി&oldid=3739910" എന്ന താളിൽനിന്ന് ശേഖരിച്ചത്