ഒമർ ലുലു സംവിധാനം ചെയ്ത് 2020 ജനുവരി 2ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് ധമാക്ക. ഗുഡ്ലൈൻ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിച്ച ഈ ചിത്രത്തൽ അരുൺ ആണ് നായകൻ.പ്രിയം,മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ.നിക്കി ഗൽറാണി നായികയായി എത്തിയ ഈ ചിത്രത്തിൽ മുകേഷ്,ഉർവശി,ധർമ്മജൻ ബോൾഗാട്ടി,ഇന്നസെന്റ്,ശാലിൻ സോയ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിന് പൊതുവെ മിശ്രാഭിപ്രായമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ ഈ ചിത്രം കനത്ത പരാജയം നേരിട്ടു.

ധമാക്ക
സംവിധാനംഒമർ ലുലു
നിർമ്മാണംഎം.കെ.നാസർ
രചനസാരംഗ് ജയപ്രകാശ്
വേണു ഒവി
കിരൺ ലാൽ
അഭിനേതാക്കൾഅരുൺ
നിക്കി ഗൽറാണി
മുകേഷ്
ഉർവശി
ഇന്നസെന്റ്
സലീം കുമാർ
നൂറിൻ ഷെരീഫ്
ശാലിൻ സോയ
നേഹ സക്സേന
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംസിനോജ് പി.അയ്യപ്പൻ
ചിത്രസംയോജനംദിലീപ് ഡെന്നീസ്
സ്റ്റുഡിയോഗുഡ്ലൈൻ പ്രൊഡക്ഷൻസ്
വിതരണംഗുഡ്ലൈൻ റിലീസ്
റിലീസിങ് തീയതി
  • 2020 ജനുവരി 2
രാജ്യംഇന്ത്യ
ഭാഷമലയാളം

അശ്ലീലം നിറഞ്ഞ ദ്വായാർത്ഥ സംഭാഷണങ്ങൾ ഈ ചിത്രത്തിൽ നിരവധിയുണ്ട്.അതിര് കടന്നു പോയ ഈ ദ്വയാർത്ഥ പ്രയോഗങ്ങൾ കാരണം പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചില്ല.കൂടാതെ സാമ്പത്തികമായ് ഈ ചിത്രം വലിയ പരാജയവും നേരിട്ടു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്,ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലുവിന്റെ സംവിധാനം ചെയ്ത ചിത്രമാണിത്.ഒരു കളർഫുൾ എൻറ്റർടെൻമെൻറ്റ് ആണ് ഈ ചിത്രം.

കഥാസാരം

തിരുത്തുക

ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹിതാനാകുന്ന ഇയോയുടെ(അരുൺ) ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളും അതിന് തേടുന്ന പരിഹാരങ്ങളിലെ പൊല്ലാപ്പുമാണ് ഈ ചിത്രം പറഞ്ഞത്.

അഭിനേതാക്കൾ

തിരുത്തുക

2019 ഡിസംബർ 26ന് ആണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. 2020 ജനുവരി 2ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

ബോക്സ് ഓഫീസ്

തിരുത്തുക

മിശ്ര പ്രതികരണം ആണ് ഈ ചിത്രത്തിന് തീയേറ്ററുകളിൽ നിന്നും ലഭിച്ചത്.വൻ പരാജയം ആയിരുന്നു ഈ ചിത്രം.

ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ബി.കെ ഹരിനാരായണനാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയത്.

1.ഹാപ്പി,ഹാപ്പി നമ്മൾ ഹാപ്പി- ഗോപി സുന്ദർ, അശ്വിൻ വിജയൻ, അഫ്സൽ, സച്ചിൻ രാജ്, സിതാര കൃഷ്ണകുമാർ.

2.പോട്ടി,പോട്ടി-ഗോപി സുന്ദർ

3.ചങ്ക്‌ ബ്രോ

ശ്രദ്ധനേടി ‘ധമാക്ക’യിലെ ഗാനം http://flowersoriginals.com/

"https://ml.wikipedia.org/w/index.php?title=ധമാക്ക&oldid=3337094" എന്ന താളിൽനിന്ന് ശേഖരിച്ചത്