മേടം
(മേടമാസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലവർഷത്തിലെ ഒൻപതാമത്തെ മാസമാണ് മേടം.സൂര്യൻ മേടം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മേടമാസം. ഏപ്രിൽ-മെയ് മാസങ്ങൾക്ക് ഇടക്കാണ് മേടമാസം വരിക.
തമിഴ് മാസങ്ങളായ ചിത്തിര - വൈകാശി മാസങ്ങൾക്ക് ഇടക്കാണ് മേടമാസം. വടക്കൻ കേരളത്തിലേയും, മദ്ധ്യകേരളത്തിലേയും ജനങ്ങൾ വർഷത്തിലെ ആദ്യത്തെ മാസമായി മേടത്തെ കരുതിപ്പോന്നിരുന്നു. മേടം 1-നു ആണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ വിളവെടുപ്പുകാലമാണ് മേടം.
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |