മേഘം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(മേഘം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പ്രിയദർശന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്.
മേഘം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | സുരേഷ് ബാലാജി |
കഥ | പ്രിയദർശൻ |
തിരക്കഥ | ടി. ദാമോദരൻ |
അഭിനേതാക്കൾ | മമ്മൂട്ടി ദിലീപ് ശ്രീനിവാസൻ പൂജ ബത്ര പ്രിയ ഗിൽ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സിത്താര കമ്പൈൻസ് |
വിതരണം | പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് |
റിലീസിങ് തീയതി | 1999 ജനുവരി 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | രവി തമ്പുരാൻ |
ദിലീപ് | മണി |
ശ്രീനിവാസൻ | ഷണ്മുഖൻ |
നെടുമുടി വേണു | കുമാരൻ |
വേണു നാഗവള്ളി | സണ്ണി |
കൊച്ചിൻ ഹനീഫ | കുഞ്ഞൂട്ടൻ |
മാമുക്കോയ | കുറുപ്പ് |
പൂജ ബത്ര | സ്വാതി |
പ്രിയ ഗിൽ | മീനാക്ഷി |
കെ.പി.എ.സി. ലളിത | ആച്ചമ്മ |
ക്യാപ്റ്റൻ രാജു | |
മങ്കാ മഹേഷ് |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ – കെ.ജെ. യേശുദാസ്
- വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ – എം.ജി. ശ്രീകുമാർ
- തുമ്പയും തുളസിയും – കെ.എസ്. ചിത്ര
- മാർഗഴിയേ മല്ലികയേ – എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, കെ.എസ്. ചിത്ര
- ഞാനൊരു പാട്ട് പാടാം – കെ.ജെ. യേശുദാസ്
- മഞ്ഞുകാലം നോൽക്കും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- തുമ്പയും തുളാസിയും – എം.ജി. ശ്രീകുമാർ, കോറസ്
- വിളക്കുവയ്ക്കും വിണ്ണിൽ (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | സാബു സിറിൾ |
നൃത്തം | ജി. കല |
സംഘട്ടനം | ത്യാഗരാജൻ |
കോറിയോഗ്രാഫി | കല |
നിർമ്മാണ നിയന്ത്രണം | വി. സച്ചിദാനന്ദൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മേഘം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മേഘം – മലയാളസംഗീതം.ഇൻഫോ
- നൗ റണ്ണിംഗിൽ മേഘം Archived 2012-10-08 at the Wayback Machine.
- പോപ്കോണിൽ മേഘം Archived 2013-02-18 at Archive.is