ചോര പെരുവാലൻ കടുവ
കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു വലിയ തുമ്പിയായ ചോര പെരുവാലൻ കടുവ (Megalogomphus superbus) പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണ്[1].
ചോര പെരുവാലൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. superbus
|
Binomial name | |
Megalogomphus superbus Fraser, 1931
|
ഇന്ത്യയിലെ തുമ്പികളെക്കുറിച്ച് ആധികാരികമായി പഠിച്ച ഫ്രേസർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ (1934 ൽ പ്രസിദ്ധീകരിച്ചത്) പറഞ്ഞിരിക്കുന്നത് ഈ തുമ്പി തെക്കേ ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന ഒരു തുമ്പിയാണ് എന്നാണ്.[2][3][4] എന്നാൽ ഇപ്പോൾ വളരെ അപൂർവമായി മാത്രമാണ് ഈ തുമ്പിയെ കാണാറുള്ളത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മാത്രമേ ഈ തുമ്പിയെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു [1].
ആൺതുമ്പികളുടെ ശിരസ്സ് മഞ്ഞ നിറത്തിലാണ്. ശരീരത്തിൽ മഞ്ഞ പച്ച കറുപ്പ് നിറങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു. തടിച്ച് കുറുകിയ കാലുകളാണ് ഈ തുമ്പികൾക്കുള്ളത്. ചിറകുകൾ സുതാര്യമാണ്. പെൺതുമ്പി കാഴ്ചയിൽ ആൺതുമ്പിയുടേത് പോലെ കാണപ്പെടുന്നു. പെൺതുമ്പികളുടെ ശരീരത്തിന് ആൺതുമ്പിയുടേതിനേക്കാൾ വണ്ണം കൂടുതലാണ്.[2]
ഉയർന്ന മലകളിലെ അരുവികളാണ് ഇവയുടെ ആവാസസ്ഥലം. അരുവികൾക്കരികിലുള്ള മരക്കൊമ്പുകളിലും ചെറുചെടികളുടെ തുമ്പത്തും, പുഴയിലെ പാറക്കെട്ടുകളിലും ഒക്കെ ഇവ ഇരിക്കുന്നത് കാണാം. കുത്തിയൊഴുകുന്ന കാട്ടാറുകളിലാണ് ഈ തുമ്പി മുട്ടയിടുന്നത്[1].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Kolkata: Zoological Survey of India. p. 239.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ 2.0 2.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 300–302.
- ↑ C FC Lt. Fraser (1931). Additions to the Survey of the Odonate (Dragonfly) Fauna of Western India, with Descriptions of Nine New Species (PDF). pp. 460–463.
- ↑ "A rare dragonfly spotted in chance encounter". Archived from the original on 2020-06-26. Retrieved 24 ജൂൺ 2020.
{{cite news}}
: CS1 maint: bot: original URL status unknown (link)