തെക്കു കിഴക്കൻ ഏഷ്യയിലെ ഒരു നദിയാണ് മെകോങ് നദി. ലോകത്തിലെ നീളം കൂടിയ നദികളിൽ[2] പന്ത്രണ്ടാമത്തേതും ഏഷ്യയിലെ നീളം കൂടിയ നദികളിൽ ഏഴാമത്തേതുമാണിത്. ഈ നദിയുടെ നീളം 4,350 കി.മീ (2,703 മൈ),[2] നീർവാർച്ചാപ്രദേശത്തിന്റെ വിസ്തൃതി 795,000 കി.m2 (307,000 ച മൈ), ഓരോ വർഷവും ഒഴുകുന്ന ജലത്തിന്റെ അളവ് 457 കി.m3 (110 cu mi) ആകുന്നു.[3] തിബെത്തൻ പീഠഭൂമിയിൽനിന്നും ചൈനയിലെ യുനാൻ പ്രവിശ്യയിലൂടെയും പിന്നീട് മ്യാന്മാർ, ലാവോസ്, തായ്‌ലന്റ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ വെള്ളച്ചാട്ടങ്ങളും ദ്രുതധാരകളും(rapids) ഉള്ളതിനാൽ സഞ്ചാരം ദുഷ്കരമാണ്. എന്നാലും പടിഞ്ഞാറൻ ചൈനയുടേയും തെക്കുകിഴക്കൻ ഏഷ്യയുടേയും ഇടയിലെ പ്രധാന വാണിജ്യമാർഗ്ഗമാണിത്.

മെകോങ് നദി
Megaung Myit, แม่น้ำโขง (Maenam Khong), ແມ່ນ້ຳຂອງ, Mékôngk, Tonle Thom (ទន្លេដ៏ធំ, ទន្លេមេគង្គ), Cửu Long, Mê Kông, 湄公 (Méigōng)
A view of the Mekong River at Luang Prabang in Laos
രാജ്യങ്ങൾ  China,  Burma,  Laos,  Thailand,  Cambodia,  Vietnam
പോഷക നദികൾ
 - ഇടത് Nam Khan, Tha, Nam Ou
 - വലത് Mun, Tonle Sap, Kok, Ruak
സ്രോതസ്സ് Lasagongma Spring
 - സ്ഥാനം Mt. Guozongmucha, Zadoi, Yushu Tibetan Autonomous Prefecture, Qinghai, China
 - ഉയരം 5,224 മീ (17,139 അടി)
 - നിർദേശാങ്കം 33°42.5′N 94°41.7′E / 33.7083°N 94.6950°E / 33.7083; 94.6950
അഴിമുഖം Mekong Delta
 - ഉയരം 0 മീ (0 അടി)
നീളം 4,350 കി.മീ (2,703 മൈ)
നദീതടം 795,000 കി.m2 (307,000 ച മൈ)
Discharge for South China Sea
 - ശരാശരി 16,000 m3/s (570,000 cu ft/s)
 - max 39,000 m3/s (1,400,000 cu ft/s)
Protection Status
Official nameMiddle Stretches of the Mekong River north of Stoeng Treng
DesignatedJune 23, 1999[1]
Tributaries of the Mekong
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

പേരിനു പിന്നിൽ

തിരുത്തുക

തായ്-ലാവോസ് പേരായ മായി നാം ഖോങ് ( നാം=ജലത്തിന്റെ + മായി =മാതാവ് + ഖോങ്) എന്ന പേരിൽ നിന്നുമാണ് മെകോങ് എന്ന ഇംഗ്ലീഷ് പേര് ഈ നദിക്ക് വന്നത്[4] വടക്കൻ താ‌യ്‌ലന്റ്, ലാവോസ് എന്നിവിടങ്ങളിലെ നിവാസികൾ ഇതിനെ ഖോങ് നദി ("River Khong") എന്ന് വിളിക്കുന്നു.

പല രാജ്യങ്ങളിലൂടെയായി ഒഴുകുന്നതിനാൽ ഈ നദിക്ക് പ്രാദേശികഭാഷകളിൽ വ്യത്യസ്ത നാമധേയമാണുള്ളത്:

സാ ക്യൂ എന്ന പേരിൽ ഉൽഭവിക്കുന്ന നദി ലാന്റ്സങ് എന്ന പേരിൽ ടിബറ്റൻ സമതലത്തിലെ സാൻജിയാൻഗിയാൻ സംരക്ഷിതപ്രദേശത്തെത്തുന്നു; തിബത്തിലൂടെ ഒഴുകി യുനാൻ പ്രവിശ്യയിലെത്തുന്ന ഈ നദി യുനാൻ സംരക്ഷിത പ്രദേശത്തിലൂടെ ഹെങ്ഡുവാൻ മലകളിലൂടെ ഒഴുകുന്നു.

ചൈന, ബർമ, ലാവോസ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തിയായ സ്ഥലത്തേക്ക് ഒഴുകിയെത്തുന്ന മെകോങ് അവിടെനിന്നും തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് 100 കിലോമീറ്റർ (62 മൈ) ദൂരം ബർമ, ലാവോസ് അതിർത്തിയിലൂടെ ഒഴുകി ഏഷ്യയിലെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന ബർമ, ലാവോസ് , തായ്‌ലാന്റ് എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തിയിലെത്തുന്നു. ഇവിടെ തായ്‌-ബർമ അതിർത്തിയിലൂടെ ഒഴുകിയെത്തുന്ന റക് നദി മെകോങിൽ ചേരുന്നു.

അവിടെനിന്നും തെക്ക്-കിഴക്ക് ദിശയിലായി ലാവോസ്-തായ്‌ലാന്റ് അതിർത്തിയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ച് കിഴക്കോട്ട് തിരിഞ്ഞ് ലാവോസിൽ പ്രവേശിക്കുന്നു. ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും ഒഴുകുന്ന ഈ നദി 400 കിലോമീറ്റർ (250 മൈ) കഴിഞ്ഞ് വീണ്ടും തായ് അതിർത്തിയിലെത്തുന്നു. തുടർന്ന് 850 കിലോമീറ്റർ (530 മൈ) ലാവോസ്-തായ്‌ലാന്റ് അതിർത്തിയിലൂടെ ആദ്യം കിഴക്കോട്ടും പിന്നീട് ലാവോസ് തലസ്ഥാനമായ വിയന്റിയാനെ കഴിഞ്ഞ് തെക്കോട്ടും ഒഴുകി അതിത്തി വിട്ട് കിഴക്കോട്ട് ലാവോസിലേക്ക് ഒഴുകുന്നു. പാക്സെ നഗരം കടന്ന് തെക്ക് ദിശയിൽ പ്രവഹിച്ച് കംബോഡിയയിൽ പ്രവേശിക്കുന്നു.

നോം പെന്നിൽ മെകോങിന്റെ വലത് വശത്ത് ടോൺലേ സാപ് തടാക-നദീവ്യൂഹം ചേരുന്നു. മെകോങിലെ ജലപ്രവാഹം കുറവുള്ള സമയത്ത് ജലം മെകോങിലേക്കാണ് പ്രവഹിക്കുന്നതെങ്കിലും വെള്ളപ്പൊക്കസമയത്ത് മെകോങിലെ ജലം ടോൺലേ സാപിലേക്ക് ഒഴുകുന്നു. പിന്നീട് ബസാക് നദി എന്ന മെകോങിന്റെ പ്രധാന കൈവഴി പടിഞ്ഞാറേക്കൊഴുകുന്നു. തുടർന്ന് രണ്ട് നദികളും വിയറ്റ്നാമിലേക്ക് പ്രവേശിക്കുന്നു. ഇവ ദക്ഷിണ ചൈനാക്കടലിലാണ് പതിക്കുന്നത്.

ജൈവസമ്പത്ത്

തിരുത്തുക
 
Extirpated from most of its pan-Asian range, Cantor's giant softshell turtle can still be found along a certain stretch of the Mekong in Cambodia (Khmer called "Kanteay")

ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ പ്രദേശങ്ങളിലൊന്നാണ് മെകോങ് നദീതടം. ആമസോൺ നദീതടത്തിൽ മാത്രമേ ഇതിൽ കൂടുതൽ ജൈവവൈധ്യം കാണപ്പെടുന്നുള്ളു. [3] ഏകദേശം 20,000 സസ്യ സ്പീഷീസുകളും 430 സസ്തനി വർഗ്ഗങ്ങളും 1,200 തരം പക്ഷികളും 800 ഉരഗങ്ങളും [5] ഏകദേശം 850 തരത്തിൽപ്പെട്ട ശുദ്ധജലമത്സ്യങ്ങളും ഇവിടെ കാണപ്പെടുന്നു.[6]

ശുദ്ധജലമത്സ്യങ്ങളിൽ ഏറ്റവും വൈവിധ്യം കാണപ്പെടുന്നതു സൈപ്രിനിഫോം (377 ജാതി മത്സ്യങ്ങൾ), കൂരി (92 ജാതി മത്സ്യങ്ങൾ) എന്നിവയിലാണ്.[7]

ഈ പ്രദേശത്തുനിന്നും പുതിയ ജീവജാലങ്ങളെ കണ്ടെത്തിയിട്ടുണ്ട്, 2009-ൽ 145 ജീവജാലങ്ങളെ കണ്ടെത്തിയതിൽ നേരത്തെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 29 ജാതി മത്സ്യങ്ങൾ , 2 ഇനം പക്ഷികൾ 10 ഉരഗങ്ങൾ, 5 സസ്തനികൾ 96 സസ്യങ്ങൾ 6 ഉഭയജീവികൾ എന്നിവ ഉൾപ്പെടുന്നു.[8] മെകോങ് പ്രദേശത്ത് 16 വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഗ്ലോബൽ 200 പരിസ്ഥിതി പ്രദേശങ്ങൾ(ecoregions) ഉണ്ട്.[3]

വലിപ്പമേറിയ മത്സ്യജാതികൾ ഈ നദിയിൽ ധാരാളമായുണ്ട്, ഏറ്റവും വലിയ മൽസ്യങ്ങളിൽ മൂന്ന് ഇനങ്ങളിൽപ്പെടുന്ന, 1.5 മീറ്റർ (4 അടി 11 ഇഞ്ച്) നീളവും 70 കിലോഗ്രാം (2,500 oz) ഭാരവും വരെ ഉണ്ടാവുന്ന പ്രോബാർബസ് മൽസ്യങ്ങൾ, 4.3 മീറ്റർ (14 അടി) വരെ നീളം ഉണ്ടാവുന്ന ശുദ്ധജലത്തിൽ ജീവിക്കുന്ന തിരണ്ടികൾ (Himantura polylepis, syn. H. chaophraya), ജയന്റ് പാൻഗാസിയസ് (Pangasius sanitwongsei), ജയന്റ് ബാർബ് (Catlocarpio siamensis) മേക്കോങ്ങ് ജയന്റ് ക്യാറ്റ്‌ ഫിഷ്‌ (Pangasianodon gigas). ഇവയിൽ അവസാനത്തെ നാലെണ്ണം 3 മീറ്റർ (9 അടി 10 ഇഞ്ച്) വരെ നീളാം 300 കിലോഗ്രാം (11,000 oz) വരെ ഭാരവും ഉള്ളവയാണ്. അണക്കെട്ടുകളുടെ നിർമ്മാണവും അമിതമായ മത്യബന്ധനവും നിമിത്തം സമീപകാലത്ത് ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നിട്ടുണ്ട്.

ഇരാവതി ഡോൾഫിൻ (Orcaella brevirostris), എന്നയിനം ശുദ്ധജല ഡോൾഫിനുകൾ നേരത്തേ സുലഭമായി കാണപ്പെട്ടിരുന്നുവെങ്കിലും ഇന്ന് വളരെ അപൂർവ്വമായിത്തീർന്നിരിക്കുന്നു, 85-ഓളം എണ്ണം മാത്രമേ ഇന്ന് മൊകോങ്ങിൽ ജീവിച്ചിരുന്നുള്ളൂ.[9]ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന സ്മൂത്ത്-കോട്ടഡ് നീർനായ, (Lutra perspicillata) മീൻപിടിയൻ പൂച്ച (Prionailurus viverrinus) എന്നീ ജീവികളേയും ഈ നദീതടപ്രദേശങ്ങളിൽ കാണാം.

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സയാമീസ് മുതലകൾ (Crocodylus siamensis) വടക്കൻ കംബോഡിയൻ-ലാവോഷ്യൻ ഭാഗങ്ങളിലെ ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ ഇന്ന് മെകോങ്ങിൽ കാണപ്പെടുന്നുള്ളൂ. സാൾട്ട്‌വാട്ടർ ക്രോക്കോഡൈൽ (Crocodylus porosus) ഒരുകാലത്ത് ഈ നദീതടങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും 1980-കളിൽ ഇവിടേ നാമാവശേഷമായി.

  1. "Ramsar List". Ramsar.org. Retrieved 12 April 2013.
  2. 2.0 2.1 S. Liu, P. Lu, D. Liu, P. Jin & W. Wang (2009). "Pinpointing source and measuring the lengths of the principal rivers of the world". International Journal of Digital Earth. 2 (1): 80–87. doi:10.1080/17538940902746082.{{cite journal}}: CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 Mekong River Commission (2010). "State of the Basin Report, 2010" (PDF). MRC, Vientiane, Laos.
  4. Thi Dieu Nguyen (1999). The Mekong River and the Struggle for Indochina: Water, War, and Peace. Cambridge, MA: Praeger Publishers. ISBN 0-275-96137-0.
  5. C. Thompson (2008). "First Contact in the Greater Mekong". WWF Greater Mekong Program. Archived from the original (PDF) on 2020-05-10. Retrieved 2015-11-23.
  6. K. G. Hortle (2009). "Fishes of the Mekong – how many species are there?". "Catch and Culture". Mekong River Commission. Archived from the original on 2012-07-30. Retrieved 2015-11-23.
  7. Valbo-Jørgensen, J; Coates, D.; and Hortle, K. (2009). Fish diversity in the Mekong River basin. pp. 161-196 in: Campbell, I.C. (editor). The Mekong – Biophysical Environment of an International River Basin, 1st edition. Academic Press, Elsevier. ISBN 978-0-12-374026-7
  8. N. Gephart, G. Blate, C. McQuistan & C. Thompson (2010). "New Blood: Greater Mekong New Species Discoveries, 2009" (PDF). WWF.{{cite web}}: CS1 maint: multiple names: authors list (link)
  9. Ryan, Gerard Edward; Dove, Verne; Trujillo, Fernando; Doherty, Paul F. (2011). "Irrawaddy dolphin demography in the Mekong River: an application of mark–resight models". Ecosphere. 2 (5): art58. doi:10.1890/ES10-00171.1.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മെകോങ്&oldid=4024408" എന്ന താളിൽനിന്ന് ശേഖരിച്ചത്