നോം പെൻ

(Phnom Penh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പോഡിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് നോം പെൻ (/pəˈnɔːm ˈpɛn/ or /ˈnɒm ˈpɛn/.മെകോങ് , ബസാപ് നദികളുടെ കരയിൽ സ്ഥിതി ചെയ്യുന്ന നോം പെൻ ഫ്രഞ്ച് ഭരണകാലം മുതൽതന്നെ കമ്പോഡിയയുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്ന നോം പെൻ ഇന്തോ-ചൈന മേഖലയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്[6] .നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന വാറ്റ് നോം ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് നഗരത്തിന് ഈ പേർ ലഭിച്ചത്.1434ൽ സ്ഥാപിതമായ ഈ നോം പെൻ ഇന്ന് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.ഫ്രഞ്ച് കോളനിവൽകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ പുരാതനനഗരത്തിൽ കാണുവാൻ കഴിയും.

Phnom Penh

ភ្នំពេញ
  • Phnom Penh Capital
  • រាជធានីភ្នំពេញ
From top, left to right: Independence Monument, Phnom Penh skyline, Skyscrapers in Khan Chamkar Mon district, National Museum of Cambodia, Khan Boeng Keng Kang district, Wat Phnom, View of Phnom Penh from the Mekong river
Official seal of Phnom Penh
Seal
Nickname(s): 
  • Pearl of Asia (pre-1960s)
  • The Charming City
Map
Map
Location of Phnom Penh
Phnom Penh is located in Cambodia
Phnom Penh
Phnom Penh
Location within Cambodia
Phnom Penh is located in Asia
Phnom Penh
Phnom Penh
Location within Asia
Coordinates: 11°34′10″N 104°55′16″E / 11.56944°N 104.92111°E / 11.56944; 104.92111
Country Cambodia
Settled5th century[2]
Founded1372
Capital status1434–1497
Capital re-established1865
നാമഹേതുWat Phnom and Lady Penh
Subdivisions14 khans[3]
ഭരണസമ്പ്രദായം
 • GovernorKhuong Sreng (CPP)
 • National Assembly
12 / 125
വിസ്തീർണ്ണം
 • Capital city and autonomous municipality[1]679 ച.കി.മീ.(262 ച മൈ)
 • മെട്രോ
3,858 ച.കി.മീ.(1,490 ച മൈ)
•റാങ്ക്24th
ഉയരം
11.89 മീ(39.01 അടി)
ജനസംഖ്യ
 (2019 census)[4]
 • Capital city and autonomous municipality[1]Increase 2,281,951
 • റാങ്ക്1st
 • ജനസാന്ദ്രത3,361/ച.കി.മീ.(8,700/ച മൈ)
 • സാന്ദ്രതാ റാങ്ക്1st
 • മെട്രോപ്രദേശം
3,483,532
Demonym(s)
  • Phnom Penher
  • (French: Phnom Penhois(e))
സമയമേഖലUTC+07:00 (ICT)
ഏരിയ കോഡ്+855 (023)
HDI (2019)
  • 0.731[5]
  • high · 1st
വെബ്സൈറ്റ്phnompenh.gov.kh
നോം പെൻ

സ്ഥിതി വിവര കണക്കുകൾ

തിരുത്തുക
 
വാറ്റ് നോം ക്ഷേത്രം

2008 സെൻസസ് അനുസരിച്ച് നോം പെൻ നഗരത്തിലെ ജനസംഖ്യ 2,009,264 ആണ്[7].നഗരത്തിലെ ജനസംഖ്യാവളർച്ച 3.92 % ആയി കണക്കാക്കുന്നു.നഗരജനസംഖ്യയുടെ 90 ശതമാനവും പ്രാദേശികവാസികളായ ഖെമ്രുകളാണ്. വിയറ്റ്നാം,തായ്ലന്റ്,ചൈന എന്നിവടങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.നഗരവാസികളിലേറെയും ബുദ്ധമതവിശ്വാസികൾ ആണ്. പ്രാദേശികഭാഷയായ ഖെമ്ർ തന്നെയാണ് ഔദ്യോഗികഭാഷയെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

തെക്കൻ കമ്പോഡിയയിലെ കാണ്ടൽ പ്രവിശ്യയിലാണ് നോം പെൻ നഗരം സ്ഥിതി ചെയ്യുന്നത്.മെകോങ്,ബസാപ് നദികളും ടോൺ സ്ലേ തടാകവും നഗരത്തിലേകാവശ്യമായ ജലം നൽകുന്നു.സമുദ്രനിരപ്പിൽനിന്നും 12 മീറ്ററോളം ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മഴക്കാലത്ത് മെകോങ്,ബസാപ് നദികൾ കരകവിയുന്നത് നഗരജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്[8].സവേന മെഖലയായ ഇവിടെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കനത്തമഴയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടും വരൾച്ചയും അനുഭവപ്പെടാറുണ്ട്.

സഹോദരനഗരങ്ങൾ

തിരുത്തുക

നോം പെൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:[9]

  1. "ISO 3166 — Codes for the representation of names of countries and their subdivisions: Cambodia KH". ISO. Retrieved October 28, 2018.
  2. Bennett Murray (14 February 2015). "Ancient kiln site poised to 'disappear forever'". Archived from the original on 2022-12-30. Retrieved 14 March 2021.
  3. Soth, Koemseoun (January 31, 2019). "Government establishes new districts, town for better management". The Phnom Penh Post. Retrieved 9 July 2019. Two new districts, Boeung Keng Kang and Kamboul, have been added to Phnom Penh, the sub-decree states.
  4. "General Population Census of the Kingdom of Cambodia 2019 – Final Results" (PDF). National Institute of Statistics. Ministry of Planning. 26 January 2021. Retrieved 26 January 2021.
  5. "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 23 January 2023.
  6. Peace of Angkor Phnom Penh. Retrieved July 27, 2007.
  7. NIS (August 2009). General Population Census of Cambodia 2008. National Institute of Statistics, Ministry of Planning. p. 23.
  8. "GNS: Country Files". Earth-info.nga.mil. Archived from the original on 2005-08-12. Retrieved June 27, 2010.
  9. "Sister Cities". Phnompenh.gov.kh. Archived from the original on 2013-08-23. Retrieved 2012-10-31.
  10. Xinhuall. "Cambodia's Phnom Penh, Thailand's Bangkok become "sister cities"". Global Times. Archived from the original on 2017-10-10. Retrieved 2015-11-04.
  11. Higgins, Randall. "Cleveland, Tenn., is now sister city to... Phnom Penh?". Times Free Press.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നോം_പെൻ&oldid=4144844" എന്ന താളിൽനിന്ന് ശേഖരിച്ചത്