മുചുകുന്ന് കോട്ട-കോവിലകം ശിവക്ഷേത്രം

(മുചുകുന്ന് കോവിലകം ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേളപ്പജിയുടെ ജന്മദേശമായ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഉള്ള മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മുചുകുന്ന് കോവിലകം ക്ഷേത്രം[1][2][3].

മുചുകുന്ന് കോവിലകം ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:കോഴിക്കോട് ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:കോവിലകം ശിവൻ

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിൻറെ ഐതിഹ്യം, ക്ഷേത്രത്തിൽ ഇപ്പോഴും തുടർന്നുവരുന്ന മാണിക്യം വിളി എന്ന ചടങ്ങുമായി ബന്ധപ്പെട്ടു കിടക്കുന്നു. സൂര്യവംശത്തിലെ മുചുകുന്ദ, പരമശിവനെ തപസുചെയ്യാൻ ഇവിടെയെത്തിയെന്നും ശിവൻ, പരിവാരങ്ങൾക്കും സൂര്യദേവനും മറ്റു ദേവന്മാർക്കും ഒപ്പം അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടെന്നും ഐതിഹ്യം പറയുന്നു.

മുചുകുന്ദനിൽ സംപ്രീതരായ ദേവകൾ അദ്ദേഹത്തിന് ആവശ്യമായ വരങ്ങൾ നല്കിയതിനു ശേഷം ശിലകളായി മാറി തങ്ങളുടെ സാന്നിദ്ധ്യം അവിടെ അടയാളപ്പെടുത്തി മറഞ്ഞുവെന്നും പില്ക്കാലത്ത് ഈ ശിലകളെ കാണാനിടയായ ആ ഭാഗത്തെ എടമന നമ്പൂതിരി അവിടെ ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു. ശിലകളെ കണ്ടെത്തിയ സമയം, ശിലകൾ നിലനിന്നിരുന്ന പ്രദേശത്തുണ്ടായിരുന്ന മങ്ങാട്ട് വീട്ടിലെ മാണിക്യം എന്ന സ്ത്രീയെ വിളിച്ചാണ് ആ ഭാഗത്ത് എടമന നമ്പൂതിരി ശുദ്ധിക്കലശം നടത്തിയത്. അതിൻറെ സ്മരണയായിട്ടാണ് ഇന്നും മാണിക്യം വിളി ചടങ്ങ് നടത്തിപോരുന്നത്.[4]

സാഹിത്യത്തിൽ

തിരുത്തുക

മാതൃഭൂമി പബ്ലിക്കേഷൻസിൻറെ യാത്ര മാസികയിൽ പ്രസിദ്ധീകരിച്ച, ഷർമിളയുടെ മുചുകുന്നിലെ മായക്കാഴ്ചകൾ എന്ന യാത്രാ വിവരണത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.[5][6]

  1. "TEMPLES OF KOZHIKKODE DISTRICT" (PDF) (in ഇംഗ്ലീഷ്). lsi.gov.
  2. "കോട്ട-കോവിലകം ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവൃത്തി ആരംഭിച്ചു". keralakaumudi. 2020-01-27. Archived from the original on 2023-05-03. Retrieved 2023-05-03.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "മുചുകുന്ന് കോട്ട - കോവിലകം ക്ഷേത്രത്തിൽ ആറാട്ടുത്സവം". mathrubhumi. 2022-03-05.
  4. "മാണിക്യം വിളി ചടങ്ങ്". Koyilandy News. 2022-04-10. Archived from the original on 2022-05-24. Retrieved 2024-01-27.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "മുചുകുന്നിലെ മായക്കാഴ്ചകൾ". discountmags.
  6. "അഴകേറ്റി നിൽക്കുന്ന അകലാപ്പുഴയും കന്യാവനങ്ങളും, കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കി മുചുകുന്ന്". mathrubhumi. 2023-05-03. Archived from the original on 2023-05-03. Retrieved 2023-05-03.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക