തമിഴ് സിനിമയിലെ ഒരു ബാലതാരമാണ് ബേബി നൈനിക. 2016 ൽ പുറത്തിറങ്ങിയതും വിജയ് അഭിനയിച്ചതുമായ ‘തെരി ” എന്ന ചിത്രത്തിൽ വിജയ്യുടെ മകളായിട്ടാണ് നൈനിക ആദ്യമായി അഭിനയിച്ചത്. പ്രശസ്ത തെന്നിന്ത്യൻ അഭിനേത്രി മീനയുടെ മകളാണ് നൈനിക.[1] നൈനികയുടെ മാതാവായ മീനയും ബാലതാരമായിട്ടാണ് 1982ൽ തന്റെ ആദ്യ ചിത്രമായ നെഞ്ചങ്കളിൽ അഭിനയിച്ചത്. അതുമുതൽ മൂന്നു പതിറ്റാണ്ടുകളായി അവർ ദക്ഷിണേന്ത്യൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്നു. 2015 ൽ ആദ്യസിനിമയിലേയ്ക്കു ക്ഷണം ലഭിക്കുമ്പോൾ നൈനികയ്ക്ക് 4 വയസായിരുന്നു. 2016 ഏപ്രിൽ 14 ന് ആദ്യചിത്രം തിയേറ്ററുകളിലെത്തി. വിമർശകരിൽനിന്നു മികച്ച പ്രതികരണം ലഭിച്ച ആദ്യ സിനിമ റിലീസ് ചെയ്തതിനുശേഷം നൈനിക സിനിമാരംഗത്തു വളരെ ശ്രദ്ധേയയായിത്തീർന്നു. പുതിയ തമിഴ് ചിത്രമായ ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രത്തിലും നൈനിക, അരവിന്ദ് സ്വാമി, അമല പോൾ എന്നിവരോടൊപ്പം പരമപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജീവിതരേഖ തിരുത്തുക

2011 ജനുവരി ഒന്നിലെ പുതുവർഷപ്പുലരിയിലാണ് ബേബി നൈനിക ജനിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത അഭിനേത്രി മീനയുടേയും ബാംഗ്ലൂരിൽ സോഫ്റ്റ്‌വേർ എൻജീനീയറായ വിദ്യാസാഗറിന്റേയും ഏക മകളാണ് നൈനിക. ആദ്യമായി സിനിമയിലെത്തുന്നത് അഞ്ചാമത്തെ വയസിലാണ്. ആദ്യസിനിമയിൽ ഏതാണ്ട് 40 സീനുകളിലാണ് നൈനിക പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ പരമപ്രധാനമായ കഥാപാത്രത്തിനുവേണ്ടി നൈനിക സ്വയം ഡബ്ബ് ചെയ്യുകയും ചെയ്തു.

അവലംബം തിരുത്തുക

  1. "http://www.thehindu.com/entertainment/Mother-knows-best/article14308336.ece". {{cite news}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=ബേബി_നൈനിക&oldid=3363515" എന്ന താളിൽനിന്ന് ശേഖരിച്ചത്