മീഡിയ ഗേറ്റ്‌വേ കൺട്രോൾ പ്രോട്ടോക്കോൾ
(മീഡിയ ഗേറ്റ്വേ കണ്ട്രോൾ പ്രോട്ടോക്കോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വോയിസ് ഓവർ ഐ.പി. സംവിധാനത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോൾ ആണ് മീഡിയ ഗേറ്റ്‌വേ കൺട്രോൾ പ്രോട്ടോക്കോൾ അഥവാ എം.ജി.സി.പി. (MGCP).
സിസ്കോ, ത്രീ കോം, ടെൽകോഡിയ എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ദ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോക്കോൾ വോയിസ് ഓവർ ഐ.പി-യിൽ ഉപയോഗിക്കപ്പെടുന്ന ഏക മാസ്റ്റർ-സ്ലേവ് പ്രോട്ടോക്കോൾ ആണ്.
കോൾ ഏജന്റാണ് മാസ്റ്റർ (Master). (ഉദാ: സിസ്കോ കോൾ മാനേജർ). സ്ലേവ് (Slave) എന്നുദ്ദേശിച്ച ഗേറ്റ്‌വേയ് കൾക്ക് എല്ലാ നിർദ്ദേശങ്ങളും കൊടുക്കുന്നത് കോൾ ഏജന്റ് ആണ്. കോൾ ഏജന്റ് ഇല്ലാതെ ഗേറ്റ്‌വേയ് കൾ പ്രവർത്തിക്കില്ല. ഗേറ്റ്വേയ് അതിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അപ്പപ്പോൾ തന്നെ കോൾ ഏജന്റിനെ അറിയിച്ചുകൊണ്ടിരിക്കും.
കോൾ ഏജന്റിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഗേറ്റ് വേയ് കൾ പ്രവർത്തിക്കുക.