ദക്ഷിണേന്ത്യയിലെ അപൂർവപുഷ്പങ്ങളെയും സസ്യങ്ങളെയും എണ്ണച്ചായത്തിൽ വരച്ചുപകർത്തിയ ഒരു കലാകാരിയായിരുന്നു മാർഗരറ്റ് റീഡ് ബ്രൗൺ (മാർഗരറ്റ് മേരി ഇൻവിരാരിറ്റി) ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ മേജർ ജനറലായിരുന്ന ജോൺ റീഡ് ബ്രൗൺ ആയിരുന്നു ഭർത്താവ്. 1864-ൽ മാർഗരറ്റ് കുടുംബവും ലണ്ടനിലേക്കു മടങ്ങിയപ്പോൾ അതുവരെ ചിത്രീകരിച്ച എല്ലാ പെയിന്റിങ്ങുകളും കൂടെക്കൊണ്ടുപോയെങ്കിലും സൂക്ഷിച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ പ്രസിദ്ധീകരണത്തിനു പിന്നീട് നൽകുകയായിരുന്നു.

ദക്ഷിണേന്ത്യയിലെ കാടുകളിൽനിന്ന് അവർ വരച്ചുപകർത്തിയ 117-ഓളം വ്യത്യസ്ത ഇനം പൂക്കളുടെ ചിത്രങ്ങൾ ഫ്ലവേഴ്സ് ഓഫ് സതേൺ ആൻഡ് വെസ്റ്റേൺ ഇന്ത്യ, പെയിന്റഡ് ബൈ മാർഗരറ്റ് റീഡ് ബ്രൗൺ (1816-1868)എന്ന പേരിൽ സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.കണ്ണാന്തളി, നീലക്കുറിഞ്ഞി, നാഗകേസരം, നാഗകാര, മലപ്പരുത്തി, ഇടംപിരിവലംപിരി, ചുവന്ന ആമ്പൽ, കാട്ടുപൂവരശ്, കാട്ടുനാരകം, ചെമ്പരത്തി, കാട്ടുറോസ്, കാട്ടുപുകയില, കാട്ടുചേന, കാട്ടുകഴഞ്ചി, മണിമരുത്, നായ്ക്കുരണ, രാജമല്ലി, മനോരഞ്ജിനി, വെള്ളില, ഇത്തിക്കണ്ണി, ചുവന്ന മന്ദാരം, കാക്കപൂവ് തുടങ്ങി അനേകം പൂക്കളൂടെ ചിത്രീകരണം അവർ നിർവ്വഹിച്ചിട്ടുണ്ട്[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-13. Retrieved 2016-10-13.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_റീഡ്_ബ്രൗൺ&oldid=3807138" എന്ന താളിൽനിന്ന് ശേഖരിച്ചത്