ഇടംപിരി വലംപിരി
ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.[അവലംബം ആവശ്യമാണ്] അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നും ഹിന്ദിയിൽ മരോട് ഫലി(मरोड़ फली) എന്നും പറയുന്നു. ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേരു്[1][2].
ഇടംപിരി വലംപിരി | |
---|---|
ചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Helicteres
|
Binomial name | |
Helicteres isora L., 1753.
| |
Synonyms | |
|
വിതരണം
തിരുത്തുകഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും ഈ സസ്യം കാണാം.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :കഷായം, അമ്ലം, മധുരം
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, തണ്ട്, ഫലം [3]
ഔഷധ ഗുണങ്ങൾ
തിരുത്തുകവേരു്, തണ്ടു്, ഫലം എന്നിവ ഔഷധത്തിനു ഉപയോഗിക്കുന്ന ഭാഗങ്ങളാണു്. വേരിൽനിന്നെടുത്ത നീര്, വേരിന്റെ തൊലികൊണ്ടുണ്ടാക്കിയ കഷായം ഇവ പ്രമേഹത്തിനു നല്ല മരുന്നാണ്..
അവലംബം
തിരുത്തുക- ↑ http://www.ijpsonline.com/article.asp?issn=0250-474X;year=2007;volume=69;issue=5;spage=687;epage=689;aulast=Venkatesh
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-06-16.
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- http://www.ijpsonline.com/article.asp?issn=0250-474X;year=2007;volume=69;issue=5;spage=687;epage=689;aulast=Venkatesh
- http://icmr.nic.in/ijmr/2010/july/0716.pdf Archived 2010-12-16 at the Wayback Machine.
- ഔഷധ സസ്യങ്ങൾ-2, ഡോ. എസ്. ഡെശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ചിത്രശാല
തിരുത്തുക-
കായ്കൾ
-
കായ്കൾ
-
കായ്കൾ പിളർന്ന നിലയിൽ
-
പൂവ്
-
പൂക്കൾ
-
ഇടമ്പിരി
-
വലമ്പിരിയുടെ വലിപ്പവും ദിശയും വ്യക്തമാക്കുന്ന ചിത്രം
-
ചെറുമരം
-
പൂക്കൾ